28 in Thiruvananthapuram

മലപ്പുറത്ത് ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് വിദ്യാർത്ഥിനി മരിച്ചു ;

Posted by: TV Next December 30, 2024 No Comments

മലപ്പുറം: വെളിയങ്കോട് വിദ്യാർത്ഥികളുമായി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് വിദ്യാർത്ഥിനി മരിച്ചു. മലപ്പുറം മൊറയൂർ അറഫ് ന​ഗർ സ്വദേശി മുജീബ് റഹ്മാൻ ബാഖവിയുടെ മകൾ ഫാത്തിമ ഹിബ ( 17 ) ആണ് മരിച്ചത്. ഒരാൾക്ക് ​ഗുരുതരമായി പരിക്കേറ്റു. മറ്റ് കുട്ടികൾ സുരക്ഷിതരാണ്.

വിനോദ യാത്ര കഴിഞ്ഞ് തിരിച്ച് വരുമ്പോൾ ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. വെളിയങ്കോട് ഫ്ലൈ ഓവറിലാണ് അപകടം‌ ഉണ്ടായത്. പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. ഒഴുകൂർ പള്ളിമുക്ക് ഹയാത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികളാണ് ബസ്സിൽ ഉണ്ടായിരുന്നത്.