29 in Thiruvananthapuram

സഞ്ജയ് ദത്തിന്റെ വിസ്‌കി ബ്രാൻഡ് ; 7 മാസം കൊണ്ട് വിറ്റത് 600,000 ബോട്ടിലുകൾ…

Posted by: TV Next December 6, 2024 No Comments

ബോളിവുഡിലെ എക്കാലത്തെയും വലിയ താരങ്ങളിൽ ഒരാളാണ് സഞ്ജയ് ദത്ത്. തന്റെ അഭിനയ മികവ് കൊണ്ടും സ്വതസിദ്ധമായ ശൈലി കൊണ്ടും ഏറെ ആരാധകരെ നേടിയെടുത്ത താരങ്ങളിൽ ഒരാൾ. മൂന്ന് പതിറ്റാണ്ടിനിടെ നീണ്ട അഭിനയ ജീവിതത്തിൽ ഒട്ടേറെ നേട്ടങ്ങൾ താരത്തെ തേടിയെത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ അഭിനയത്തിൽ മാത്രമല്ല ബിസിനസിലും തന്റെ മികവ് തെളിയിച്ചിരിക്കുകയാണ് ഈ ബോളിവുഡ് സൂപ്പർസ്‌റ്റാർ.

തന്റെ സ്വന്തം പ്രീമിയം വിസ്‌കി ബ്രാൻഡായ ഗ്ലെൻവാക്കിലൂടെ വലിയ രീതിയിൽ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സഞ്ജയ് ദത്ത്. പ്രീമിയം സ്‌പിരിറ്റ്‌ ബിസിനസിൽ വലിയ മുന്നേറ്റമാണ് കുറഞ്ഞ കാലയളവ് കൊണ്ട് അദ്ദേഹത്തിന്റെ ബ്രാൻഡ് നേടിയെടുത്തിരിക്കുന്നത്. 2023ൽ വിപണിയിൽ എത്തിയ ഗ്ലെൻവാക്ക് കുറഞ്ഞ കാലയളവിൽ നിന്ന് തന്നെ വിൽപ്പന കണക്കുകളിൽ മുൻനിരയിലേക്ക് കുതിക്കുകയാണ്.

ഈസാമ്പത്തിക വർഷം ഏഴ് മാസം പിന്നിടുമ്പോൾ വലിയ രീതിയിലുള്ള വിൽപ്പനയാണ് സഞ്ജയ് ദത്തിന്റെ ബ്രാൻഡ് നേടിയിരിക്കുന്നത്. ഈ കാലയളവിൽ ഏതാണ്ട് ആറ് ലക്ഷത്തോളം ബോട്ടിലുകളാണ് കമ്പനി വിറ്റഴിച്ചത്. ഇന്ത്യയിലെ പ്രീമിയം മദ്യ വിപണിയിൽ ഒഴിവാക്കാനാവാത്ത ബ്രാൻഡായി ഗ്ലെൻവാക്ക് വളരുകയാണ് എന്നാണ് വിൽപ്പന കണക്കുകൾ സൂചിപ്പിക്കുന്നത്. സഞ്ജയ് ദത്തിന്റെ പ്രശസ്‌തിയും മദ്യ ബ്രാൻഡിന്റെ വളർച്ചയിൽ ഗണ്യമായി പങ്കുവഹിച്ചു എന്നതാണ് യാഥാർഥ്യം.

അതുകൊണ്ട് കൂടിയാണ് അവസാന ഏഴ് മാസം കൊണ്ട് തന്നെ ആറ് ലക്ഷത്തിൽ അധികം ബോട്ടിലുകളുടെ വിൽപ്പന എന്ന നേട്ടത്തിലേക്ക് ഇത് എത്തിയത്. 700 മില്ലി ബോട്ടിലിന് നിലവിൽ 1600 രൂപയാണ് ഇതിന്റെ വില. രാജ്യത്തെ വർധിച്ചുവരുന്ന മാർക്കറ്റ് മത്സരങ്ങൾക്ക് ഇടയിലാണ് സഞ്ജയ് ദത്ത് വിജയം കൊയ്യുന്നത്. നിലവിൽ മഹാരാഷ്ട്ര, ഹരിയാന, ഗോവ, ദാമൻ ആൻഡ് ദിയു, ഡൽഹി, പഞ്ചാബ്, ചണ്ഡീഗഡ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നിവയുൾപ്പെടെ 10 ഇന്ത്യൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഗ്ലെൻവാക്ക് വിൽപ്പന നടത്തുന്നുണ്ട്. കുറഞ്ഞ കാലയളവിൽ കൂടുതൽ മാർക്കറ്റുകളിലേക്ക് ഇറങ്ങാൻ സഞ്ജയ് ദത്തിന്റെ ബ്രാൻഡിന് കഴിഞ്ഞുവെന്നതാണ് അവരുടെ വളർച്ചയ്ക്ക് കാരണം.