പാലക്കാട്:രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വം ചോദ്യം ചെയ്‌തു കൊണ്ട് പാർട്ടിവിട്ട പി സരിൻ ഇടതുമുന്നണിയുടെ ഭാഗമായതിന് പിന്നാലെ കലാപക്കൊടി ഉയർത്തിയതിന്റെ പേരിൽ നേതൃത്വം പുറത്താക്കിയ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷാനിബും മത്സരരംഗത്തേക്ക്.
പാലക്കാട് ഏത് വിധേനയും സീറ്റ് നിലനിർത്തുക എന്ന ലക്ഷ്യം മുൻനിർത്തി കഠിന പ്രയത്നം നടത്തുന്ന കോൺഗ്രസിന് തിരിച്ചടിയാവുന്നതാണ് [ഷാനിബിന്റെ നീക്കം. പാലക്കാട് പാർട്ടിയിൽ പ്രതിസന്ധിയുണ്ടെന്നും ഒരുകൂട്ടം ചെറുപ്പക്കാർ മാറി നിൽക്കുന്നത് വസ്‌തുതയാണെന്നും കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തന്നെ സമ്മതിച്ചിരുന്നു. കൂടാതെ ഇത്തരക്കാരുമായി ചർച്ച നടത്തുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചിരുന്നു.
എന്നാൽ അതിലൊന്നും സമവായമില്ലെന്ന് വ്യക്തമാക്കുന്നതാണ് ഷാനിബിന്റെ പുതിയ പ്രഖ്യാപനം. സംസ്ഥാന ഭാരവാഹി എന്നതിലുപരി ഷാനിബ് മത്സരത്തിന് ഇറങ്ങുമ്പോൾ കോൺഗ്രസിനെ അലട്ടുന്നത് മറ്റ് ചില ഘടകങ്ങളാണ്. തിരഞ്ഞെടുപ്പ് കാലത്ത് ഒട്ടുമിക്ക മണ്ഡലങ്ങളിലും ഇത്തരം സംഭവങ്ങൾ പതിവാണെങ്കിലും കോൺഗ്രസിനെ സംബന്ധിച്ച് ഇരട്ടയടി അപ്രതീക്ഷിതമായിരുന്നു.
ജില്ലയ്ക്ക് പുറത്ത് നിന്നുള്ള സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ആദ്യം ശബ്‌ദം ഉയർത്തിയത് മീഡിയ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന ഡോ. പി സരിൻ ആയിരുന്നു. എന്നാൽ മുൻകൂട്ടി തീരുമാനിക്കപ്പെട്ടത് എന്നപോലെ വിമത നീക്കം ആരംഭിച്ച മണിക്കൂറുകൾക്കുള്ളിൽ സരിൻ പാർട്ടി വിടുകയും ഇടത് മുന്നണിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മാറുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഷാനിബ് സമാനമായ എതിർപ്പുമായി രംഗത്ത് വന്നത്. ഇത്തവണ പക്ഷേ നേതൃത്വം നിലപാട് കടുപ്പിച്ചു. ഷാനിബിനെതിരെ പെട്ടെന്ന് തന്നെ നടപടിയെടുത്തു. പാർട്ടിയുടെ നേതൃത്വത്തിനെതിരെ വിമർശനത്തിന്റെ വിരൽചൂണ്ടിയാണ് ഷാനിബ് അവിടം വിട്ടത്. ഇതിന് ശേഷം ഇടത് മുന്നണിയുമായി സഹകരിക്കുമെന്നും പി സരിനെ ജയിപ്പിക്കാൻ ശ്രമിക്കുമെന്നുമായിരുന്നു ഷാനിബ് പറഞ്ഞിരുന്നത്.
പക്ഷേ, ആ നിലപാടിൽ നിന്ന് വ്യതിചലിച്ചുകൊണ്ടാണ് ഇപ്പോൾ ഷാനിബ് മത്സരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ഇടത് മുന്നണിയുമായി നടത്തിയ ചർച്ച ഫലം കണ്ടില്ലേ എന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. രണ്ട് മുൻ കോൺഗ്രസുകാർ മത്സരിക്കുമ്പോൾ അത് പാർട്ടിയെ ഏത് രീതിയിൽ ബാധിക്കുമെന്ന ആശങ്ക സ്വാഭാവികമായും പ്രവർത്തകർക്കും നേതൃത്വത്തിനുമുണ്ട്.
രണ്ട് പേരും പാലക്കാട് ജില്ലക്കാർ തന്നെയാണെന്നതും ഇവിടെ അത്യാവശ്യം ജനസമ്മതിയും പിന്തുണയും ഉള്ളവരും ആണെന്നതും ഈ ആശങ്കയുടെ തോത് ഉയർത്തുന്നു. എന്നാൽ ഷാനിബ് മത്സരിക്കുന്നത് ഒരുതരത്തിൽ ഇടത് മുന്നണിക്കും തിരിച്ചടിയാണ്. കോൺഗ്രസിലെ അതൃപ്‌തരുടെ വോട്ട് സരിന് പിന്നിൽ അണിനിരത്താമെന്ന മോഹത്തിന് ഇത് കൂച്ചുവിലങ്ങിടുന്നത്.
പക്ഷേ, ആ നിലപാടിൽ നിന്ന് വ്യതിചലിച്ചുകൊണ്ടാണ് ഇപ്പോൾ ഷാനിബ് മത്സരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ഇടത് മുന്നണിയുമായി നടത്തിയ ചർച്ച ഫലം കണ്ടില്ലേ എന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. രണ്ട് മുൻ കോൺഗ്രസുകാർ മത്സരിക്കുമ്പോൾ അത് പാർട്ടിയെ ഏത് രീതിയിൽ ബാധിക്കുമെന്ന ആശങ്ക സ്വാഭാവികമായും പ്രവർത്തകർക്കും നേതൃത്വത്തിനുമുണ്ട്. രണ്ട് പേരും പാലക്കാട് ജില്ലക്കാർ തന്നെയാണെന്നതും ഇവിടെ അത്യാവശ്യം ജനസമ്മതിയും പിന്തുണയും ഉള്ളവരും ആണെന്നതും ഈ ആശങ്കയുടെ തോത് ഉയർത്തുന്നു. എന്നാൽ ഷാനിബ് മത്സരിക്കുന്നത് ഒരുതരത്തിൽ ഇടത് മുന്നണിക്കും തിരിച്ചടിയാണ്. കോൺഗ്രസിലെ അതൃപ്‌തരുടെ വോട്ട് സരിന് പിന്നിൽ അണിനിരത്താമെന്ന മോഹത്തിന് ഇത് കൂച്ചുവിലങ്ങിടുന്നത്.