31 in Thiruvananthapuram
TV Next News > News > Kerala > Local > നവീൻ ബാബുവിന്റെ മരണം; കണ്ണൂർ കോർപ്പറേഷനിൽ നാളെ ബിജെപി ഹർത്താൽ…

നവീൻ ബാബുവിന്റെ മരണം; കണ്ണൂർ കോർപ്പറേഷനിൽ നാളെ ബിജെപി ഹർത്താൽ…

Posted by: TV Next October 15, 2024 No Comments

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പ്രസിഡന്റ് പിപി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം എന്നാവശ്യപ്പെട്ട് നാളെ ബിജെപി ഹർത്താൽ. കണ്ണൂർ കോർപ്പറേഷൻ പരിധിയിലാണ്  ബിജെപി ഹർത്താൽ പ്രഖ്യാപിച്ചത്. നാളെ രാവിലെ ആറ് മണി മുതൽ വൈകീട്ട് ആറ് മണി വരെയാവും ഹർത്താൽ. ആവശ്യസേവനങ്ങൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 

നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് വിവിധ പ്രതിപക്ഷ സംഘടനകൾ ഇന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിപി ദിവ്യക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് ബിജെപി ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. പിപി ദിവ്യക്കെതിരെ ശക്തമായ ആരോപണങ്ങളാണ് ബിജെപി ഉൾപ്പെടെയുള്ള കക്ഷികൾ ഉന്നയിക്കുന്നത്.

പത്തനംതിട്ട മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലും നാളെ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസാണ് ഇവിടെ ഹർത്താലിന് ആഹ്വാനം ചെയ്‌തത്. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് മണി വരെയാണ് ഹർത്താൽ. ഇവിടെയും അവശ്യസേവനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.  ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെ വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ചിരുന്നു.

 

 

ദിവ്യ അഴിമതിയാരോപണം ഉന്നയിച്ച പെട്രോൾ പമ്പ് അവരുടെ കുടുംബത്തിന് വേണ്ടിയുള്ളതാണോ എന്നാണ് സുരേന്ദ്രൻ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ചോദിച്ചത്. നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച വ്യക്തിയും ദിവ്യയുടെ ഭർത്താവും അടുത്ത സുഹൃത്തുക്കളാണെന്നും അദ്ദേഹം ആരോപിച്ചു. , നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് വിവിധ ഭാഗങ്ങളിലായി അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം നടന്ന നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിനിടെയാണ് പിപി ദിവ്യ ആക്ഷേപ പരാമർശങ്ങൾ നടത്തിയതും അഴിമതിയാരോപണം ഉന്നയിച്ചതും.

 

ഇനി പോവുന്ന ഇടത്തെങ്കിലും സത്യസന്ധമായി പ്രവർത്തിക്കണമെന്നും ഇവിടുത്തെ പോലെ ആവരുതെന്നും പരസ്യമായി ദിവ്യ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പുലർച്ചെ നവീൻ ബാബുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതോടെയാണ് പിപി ദിവ്യക്കെതിരെ വിമർശനം ശക്തമാവുന്നത്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കണം എന്നാണ് ആവശ്യം. കൂടാതെ സിപിഎമ്മും വിഷയത്തിൽ ദിവ്യക്ക് അനുകൂലമായല്ല പ്രതികരിച്ചത്. മന്ത്രി കെ രാജൻ ഉൾപ്പെടെയുള്ളവർ നവീൻ ബാബു മികച്ച ഉദ്യോഗസ്ഥൻ ആണെന്നാണ് പറഞ്ഞ…