∙ചർമത്തിന്റെ ആരോഗ്യം
ആരോഗ്യമുള്ള ചർമത്തിന് ശരീരത്തില്‍ ജലാംശം നിലനിർത്തേണ്ടത് ആവശ്യമാണ്. രാവിലെ വെള്ളം കുടിക്കുന്നത് ചർമത്തിന്റെ ഇലാസ്തികത നിലനിർത്താൻ സഹായിക്കും. ചർമത്തിൽ ചുളിവുകൾ വരുന്നത് കുറയ്ക്കുകയും ചർമത്തിന് തിളക്കമേകുകയും ചെയ്യും.
∙തലച്ചോറിന്റെ പ്രവർത്തനം
തലച്ചോറിന്റെ 75 ശതമാനവും വെള്ളമാണ്. നിർജലീകരണം ബൗദ്ധികപ്രവർത്തനങ്ങളെ തകരാറിലാക്കും. രാവിലെ വെറുംവയറ്റിൽ വെള്ളം കുടിക്കുന്നത് ഏകാഗ്രത വർധിപ്പിക്കാനും ഓർമശക്തി മെച്ചപ്പെടുത്താനും സഹായിക്കും.
∙രോഗപ്രതിരോധശക്തി
ശരീരത്തിൽ ജലാംശം ധാരാളം ഉള്ളത് ലിംഫാറ്റിക് സിസ്റ്റത്തിന്റെ സന്തുലനത്തിന് സഹായകമാണ്. ആരോഗ്യകരമായ ഒരു രോഗപ്രതിരോധ സംവിധാനത്തിന് ഇതാവശ്യമാണ്. രാവിലെ വെള്ളം കുടിക്കുന്നത് ലിംഫ് ഫ്ലൂയ്ഡുകളുടെ സർക്കുലേഷന്‍ സഹായിക്കുന്നു. ഒപ്പം വിഷാംശങ്ങളെ നീക്കുന്നതിനും ഇമ്മ്യൂൺ ഡിഫൻസിനും ഇത് സഹായിക്കും.
∙ഊർജം ഏകുന്നു
നിർജലീകരണം, കടുത്ത ക്ഷീണത്തിനും മൂഡ്സ്വിങ്സിനും കാരണമാകും. രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താനും ഊർജനില വർധിപ്പിക്കാനും മൂഡ് മെച്ചപ്പെടുത്താനും സഹായിക്കും. ഉന്മേഷത്തോടെ ദിവസം തുടങ്ങാനും ഇത് സഹായിക്കും.
∙ശരീരഭാരം നിയന്ത്രിക്കുന്നു
വെള്ളം സ്വാഭാവികമായും വിശപ്പ് കുറയ്ക്കും. രാവിലെ മുതൽ തുടങ്ങി ഓരോ ഭക്ഷണത്തിനും മുൻപായി വെള്ളം കുടിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും. ശരീരഭാരം കുറയ്ക്കാനും ഇതുവഴി സാധിക്കും.
∙ഹൃദയാരോഗ്യം
രാവിലെ ആവശ്യത്തിന് ജലാംശം ശരീരത്തിലെത്തുന്നത് ഹൃദയത്തിനുള്ള സമ്മർദം കുറയ്ക്കുന്നു. ഇത് രക്തസമ്മർദത്തിന്റെ അളവ് ആരോഗ്യകരമായി നിലനിർത്താനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇതോടൊപ്പം പ്രധാനപ്പെട്ട അവയവങ്ങളിലേക്ക് ഓക്സിജനും പോഷകങ്ങളും എത്തുന്നതിനും ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
രാവിലെ വെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് വഴി ദിവസം മുഴുവൻ ശരീരം നന്നായി പ്രവർത്തിക്കാനും ആരോഗ്യവും സൗഖ്യവും നിലനിർത്താനും സഹായിക്കും.