27 in Thiruvananthapuram
TV Next News > News > Lifestyle > Health > ഇന്ത്യയിൽ എംപോക്‌സ് ബാധ സ്ഥിരീകരിച്ചു; രോഗബാധിതൻ ഡൽഹിയിൽ ചികിത്സയിൽ, ഒറ്റപ്പെട്ട കേസെന്ന് കേന്ദ്രം

ഇന്ത്യയിൽ എംപോക്‌സ് ബാധ സ്ഥിരീകരിച്ചു; രോഗബാധിതൻ ഡൽഹിയിൽ ചികിത്സയിൽ, ഒറ്റപ്പെട്ട കേസെന്ന് കേന്ദ്രം

4 weeks ago
TV Next
40

ന്യൂഡൽഹി: ഇന്ത്യയിൽ എംപോക്‌സ് ബാധ സ്ഥിരീകരിച്ചുവെന്ന് കേന്ദ്ര സർക്കാർ. രോഗലക്ഷണങ്ങളോടെ ഡൽഹിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. വെസ്‌റ്റ് ആഫ്രിക്കൻ ക്ലേഡ് 2 ടൈപ്പ് എംപോക്‌സാണ് യുവാവിൽ കണ്ടെത്തിയത്. നിലവിൽ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് കാരണമായ വൈറസല്ല ഇന്ത്യയിൽ കണ്ടെത്തിയത് എന്നതാണ് ആശ്വാസകരമായ കാര്യ

 

നിലവിൽ എംപോക്‌സ് പടരുന്ന ഒരു രാജ്യത്ത് നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്‌ത ഒരാളെ വൈറസ് ബാധ ഉണ്ടെന്ന് സംശയിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് ഈ സംഭവ വികാസങ്ങൾ ഉണ്ടായിരിക്കുന്നത്. എംപോക്‌സ് ബാധിച്ചയാൾ നിലവിൽ ഒരു പ്രത്യേക ഐസൊലേഷൻ കേന്ദ്രത്തിൽ കഴിയുകയാണെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്ന

രോഗിയുടെ നിലവിലെ ആരോഗ്യസ്ഥിതി തൃപ്‌തികരമാണെന്നാണ് റിപ്പോർട്ടുകൾ. മുമ്പ് സംശയിക്കപ്പെട്ട എംപോക്‌സ്‌ കേസ് യാത്രാ സംബന്ധമായ അണുബാധയാണെന്ന് സ്ഥിരീകരിച്ചുവെന്നും ഇപ്പോൾ സ്ഥിരീകരിച്ചത് ഒറ്റപ്പെട്ട സംഭവം ആണെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇത് ആശ്വാസത്തിന് വക നൽകുന്ന കാര്യം തന്നെയാണ്. ആഫ്രിക്കയിൽ ഇപ്പോൾ പടരുന്ന വകഭേദം കൂടുതൽ ഗുരുതര സ്വഭാവമുള്ളതാണ്, എന്നാൽ ഇന്ത്യയിൽ കണ്ടെത്തിയത് അത്ര ഭീഷണി സൃഷ്‌ടിക്കുന്ന ഒന്നല്ല.

 

 

‘ഈ കേസ് 2022 ജൂലൈ മുതൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 30 കേസുകൾക്ക് സമാനമായ ഒരു ഒറ്റപ്പെട്ട രോഗബാധയാണ്. കൂടാതെ ഇത് പൊതു ആരോഗ്യ അടിയന്തരാവസ്ഥയുടെ (ഡബ്ല്യുഎച്ച്ഒ റിപ്പോർട്ട് ചെയ്‌ത) എംപോക്‌സിന്റെ ഒന്നാം ക്ലാസ് വൈറസുമായി ബന്ധപ്പെട്ടതുമല്ല’ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വാർത്താകുറിപ്പിൽ പറയുന്നു. നേരത്തെ കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇതുമായി ബന്ധപ്പെട്ട മാർഗ നിർദ്ദേശങ്ങൾ നൽകിയിരുന്നു. എല്ലാ അധികാരികളോടും ശരിയായ മുൻകരുതലുകൾ പാലിക്കാനും രോഗലക്ഷണങ്ങളെയും പ്രതിരോധത്തെയും കുറിച്ച് കൃത്യമായി ആളുകളെ ധരിപ്പിക്കാനും ഉൾപ്പെടെ കേന്ദ്രം നിർദ്ദേശിച്ചിരുന്നു

 

 

പൊതുജനാരോഗ്യ തയ്യാറെടുപ്പുകളുടെ ഭാഗമായി ആശുപത്രികളിലെ ഐസൊലേഷൻ സൗകര്യങ്ങൾ തിരിച്ചറിയാനും ആവശ്യമായ ലോജിസ്‌റ്റിക്‌സിൻ്റെ ലഭ്യതയും പരിശീലനം ലഭിച്ച മാനവവിഭവശേഷിയും ഉറപ്പാക്കാനും ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കത്തിലൂടെ നിർദ്ദേശം നൽകിയിരുന്നു.

 

 

എംപോക്‌സ്‌ സാധാരണയായി ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങളും പഴുപ്പ് നിറഞ്ഞ മുറിവുകളും ഉണ്ടാക്കുന്ന രോഗമാണ്. ഇത് സാധാരണയായി ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറില്ലെങ്കിലും ചിലപ്പോഴൊക്കെ മരണകാരി ആവാറുണ്ട്. കുട്ടികൾ, ഗർഭിണികൾ, എച്ച്ഐവി ബാധിതർ തുടങ്ങിയ വിഭങ്ങളിൽപെട്ട ആളുകൾക്ക് സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

Leave a Reply