30 in Thiruvananthapuram
TV Next News > News > Kerala > Local > ഓൾ ഗവൺമെന്റ് കോൺട്രാക്ടർസ് ഫെഡറേഷൻ രാജ്ഭവൻ മാർച്ച് പിടിഎ റഹിം MLA ഉദ്ഘാടനം ചെയ്തു.

ഓൾ ഗവൺമെന്റ് കോൺട്രാക്ടർസ് ഫെഡറേഷൻ രാജ്ഭവൻ മാർച്ച് പിടിഎ റഹിം MLA ഉദ്ഘാടനം ചെയ്തു.

2 months ago
TV Next
66

 

കരാറുകാരുടെ കുടിശ്ശിക ഉടൻ കൊടുത്തു തീർക്കാൻ ഗവൺമെന്റ് നടപടി സ്വീകരിക്കണ മെന്ന് ഉദ്ഘാടന പ്രസംഗത്തിൽ AGCF സംസ്ഥാന പ്രസിഡന്റ് പിടിഎ റഹിം MLA ആവശ്യപ്പെട്ടു.

വർക്കിങ് പ്രസിഡൻ്റ് കെ. രത്നാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മഞ്ചേശ്വരം MLA എ.കെ.എം. അശ്റഫ്, ജനറൽ സെക്രട്ടറി പി. നാഗരത്നൻ, ജോയിൻ്റ് സെക്രട്ടറിമാരായ വി. മോഹനൻ, എം. അബൂബക്കർ, വൈസ് പ്രസിഡൻ്റ് എം. സുകുമാരൻ, സെൻട്രൽ കമ്മറ്റി അംഗം എൻ. റിയാസ് എൻ എന്നിവർ പ്രസംഗിച്ചു.

തൊഴിൽ എന്ന നിലയിൽ കരാർ പ്രവർത്തികൾ ഏറ്റെടുത്ത് സ്വയം ഉപജീവനം നടത്തി വരുന്ന ബഹുഭൂരിപക്ഷം വരുന്ന ചെറുകിട ഇടത്തരം കരാറുകാരുടെ തൊഴിൽ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവന് മുന്നിലേക്ക് “തൊഴിൽ സംരക്ഷണ മാർച്ചും “നടത്തി.

വെളളയമ്പലം പബ്ലിക്ക് ഓഫീസ്(PWD)ചീഫ് എഞ്ചിനിയറുടെ ഓഫീസിന് മുമ്പിൽ നിന്നും ആരംഭിച്ച മാർച്ചിന് AGCF പ്രതിനിധികളും കോൺട്രാക്ടർ മാരും നേതൃത്വം നൽകി.

ഗവൺമെന്റ് കരാറുകാരുടെ കുടിശ്ശിക കൊടുത്ത് തീർക്കുക.
കരാറുകാരെ ഫൈനിൽ നിന്നും മറ്റ് നടപടിയിൽ നിന്നും ഒഴിവാക്കുക.
റജിസ്ട്രേഷൻ ഡെപ്പോസിറ്റും ഫീസ് വർദ്ധനവും നിർത്തി
വെക്കുക.
ജലജീവൻ മിഷൻ പദ്ധതിയുടെ സ്തംഭനാവസ്ഥ പരിഹരി ക്കുക. പദ്ധതിയുടെ കാലാവധി ദീർഘിപ്പിക്കുക.
2017 ലെ VAT ന്റെ പേരിൽ കരാറുകാരെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കുക.
ഓഫീസ് പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും സുതാര്യ മാക്കുന്നതിനും കാലതാമസം ഒഴിവാക്കുന്നതിനും നടപ്പിലാക്കിയ ഇ-മെഷർമെന്റ്, ഇ-ഫയൽ, കെ- സ്മാർട്ടിലെ അപാകതകൾ പരിഹരിക്കുക. 2022 വർഷത്തെ DSR നടപ്പിലാക്കുക.
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കരാറുകാർ രാജ്ഭവൻ മാർച്ച് നടത്തിയത്.

Leave a Reply