30 in Thiruvananthapuram
TV Next News > News > Kerala > Local > ഹാത്രാസ് ദുരന്തം: മരിച്ച 116 പേരിൽ 72 പേരെ തിരിച്ചറിഞ്ഞു, അപകട സ്ഥലം യോ​ഗി ആദിത്യനാഥ് സന്ദർശിക്കും

ഹാത്രാസ് ദുരന്തം: മരിച്ച 116 പേരിൽ 72 പേരെ തിരിച്ചറിഞ്ഞു, അപകട സ്ഥലം യോ​ഗി ആദിത്യനാഥ് സന്ദർശിക്കും

2 months ago
TV Next
48

ന്യൂഡൽഹി: ഉത്തർ പ്രദേശിലെ ഹാത്രാസിൽ തിക്കിലും തിരിക്കിലും പെട്ട് മരിച്ച 116 പേരിൽ 72 പേരെ തിരിച്ചറിഞ്ഞു. അപകട സ്ഥലം മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ഇന്ന് സന്ദർശിക്കും. സംഭവത്തിൽ പരിക്കേറ്റവരോട് സംസാരിച്ചിട്ടുണ്ടെന്നും തിക്കിലും തിരക്കിലും പെട്ട് 116 പേർ മരിക്കുകയും 22 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നും ബി ജെ പി എം എൽ എ അസിം അരുൺ പറഞ്ഞു.

 

സംഭവത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടും. ഡി ജി സോൺ ആഗ്രയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ച് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകും. വിവിധ ഏജൻസികൾ അവരുടെ ജോലി ചെയ്തോ ഇല്ലയോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

അതേ സമയം സംഭവത്തിൽ പ്രധാനമന്ത്രി ദു:ഖം രേഖപ്പെടുത്തി. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഹാത്രസ് ദുരന്തം അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. സർക്കാർ ഇത് അവലോകനം ചെയ്യുകയാണ്. നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടത് നിർഭാഗ്യകരമാണ് എന്ന് ബീഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി പറഞ്ഞു.

 

ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ നടന്ന പരിപാടിയിൽ അനുവദിച്ചതിലും അധികം പേർ പങ്കെടുത്തതാണ് പ്രാഥമിക വിലയിരുത്തൽ. ഹത്രാസിലെ സിക്കന്ദർ റൗവിലെ പാടത്താണ് പരിപാടി നടന്നത്.

 

 

താത്ക്കാലിക പന്തൽ കെട്ടിയാണ് ഭോലെ ബാബ എന്ന് വിളിക്കുന്ന സകർ വിശ്വഹരിയുടെ നേതൃത്വത്തിൽ ഇവിടെ പ്രാർത്ഥന നടന്നത്. അപകടം നടന്ന സ്ഥലത്ത് ആളുകളുടെ ചെരുപ്പുകൾ ബാ​ഗുകൾ അടക്കം ഉപേക്ഷക്കപ്പെട്ട നിലയിൽ ആണ്. സ്ത്രീകളും കുട്ടികഴുമാണ് അപകടത്തിൽ മരിച്ചവരിൽ അധികം. 108 സ്ത്രീകളും ഏഴ് കുട്ടികളുമാണ് മരിച്ചത്.

 

 

അപകടത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. പരിക്കേറ്റവർ ആറിലധികം ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവത്തിൽ യു പി സർക്കാർ ർ ജൂഡീഷ്യൽ അന്വേഷണവും പ്രഖ്യാപിക്കാനുള്ള ചർച്ചയിലാണ്. പരിപാടിക്ക് ജില്ലാ ഭരണ കൂടം അനുമതി നൽകിയകായി വ്യക്തമായി. ദുരന്തിന് പിന്നാലെ പരിപാടിയുടെ മുഖ്യ സംഘാടകനായ ഭോലെ ബാബ ഒളിവിൽ പോയെന്നാണ് വിവരം. ഇയാളെ കണ്ടെത്താനായി അന്വേഷണം തുടരുകയാണ്.

 

Leave a Reply