24 in Thiruvananthapuram
TV Next News > News > Kerala > Local > ചെലവ് കുറവ്, സമയവും ലാഭം; സംരംഭകര്‍ക്ക് നേട്ടമാക്കാം കെ.എസ്.ആര്‍.ടി.സിയുടെ കൊറിയര്‍ സര്‍വീസ്

ചെലവ് കുറവ്, സമയവും ലാഭം; സംരംഭകര്‍ക്ക് നേട്ടമാക്കാം കെ.എസ്.ആര്‍.ടി.സിയുടെ കൊറിയര്‍ സര്‍വീസ്

Posted by: TV Next May 18, 2024 No Comments

ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെ.എസ്.ആര്‍.ടി.സി) നേരിട്ട് നടപ്പിലാക്കുന്ന കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് വഴി കുറഞ്ഞ ചെലവില്‍ സംരംഭകര്‍ക്കും പാര്‍സലുകളയക്കാം. കോര്‍പ്പറേഷനു കീഴിലെ 45 ഡിപ്പോകളിലാണ് ഇതിനായി സൗകര്യമൊരുക്കിയിരിക്കുന്നത്. മറ്റു കൊറിയര്‍ സര്‍വീസുകളെ അപേക്ഷിച്ച് 30 ശതമാനം വരെ കുറഞ്ഞ നിരക്കില്‍ 16 മണിക്കൂറിനുള്ളില്‍ കേരളത്തിലെവിടെയും പാര്‍സലുകള്‍ എത്തുമെന്നതാണ് പദ്ധതിയുടെ പ്രത്യേകതയെന്ന് കെ.എസ്.ആര്‍.ടി.സി കൊമേഴ്‌സ്യല്‍ വിഭാഗം അധികൃതര്‍ പറയുന്നു.