25 in Thiruvananthapuram

കൈ വെട്ട് കേസ്: സവാദിന്റെ ഫോണുകൾ ഫോറൻസിക്ക് പരിശോധന നടത്താൻ എൻ ഐ എ

10 months ago
TV Next
139

കൊച്ചി: പ്രൊഫ. ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി സവാദിന്റെ തിരിച്ചറിയിൽ പരേഡ് വേ​ഗത്തിൽ പൂർത്തിയാക്കാൻ എൻ ഐ എ നീക്കം. ഇതിന് വേണ്ടി മജസിട്രേറ്റ് കോടതിയിൽ എൻ ഐ എ അന്വേഷണ സംഘം ഉടൻ അപേക്ഷ നൽകും. തിരിച്ചരിയിൽ പരേഡ് പൂർത്തിയാക്കി സവാദിനെ വേ​ഗത്തിൽ കസ്റ്റഡയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.

ജനുവരി 24 വരെയാണ് ഇയാളുടെ റിമാന്റ്. സവാദ് ഇപ്പോൾ എറണാകുളം സബ് ജയിലിലാണ് തടവിൽ കഴിയുന്നത്. പ്രതിയുടെ കയ്യിൽ നിന്ന് പിടിച്ചെടുത്ത രണ്ട് മൊബൈൽ ഫോണുകളിൽ വിശദ​മായ ഫോറൻസിക്ക് പരിശോധന നടത്തും. സവാദിനെ ചോദ്യം ചെയ്ത് കേസിന് പിന്നിലെ ​ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നും പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണ് സവാദ് 13 വർഷം ഒളിവിൽ കഴിഞ്ഞതെന്നും എൻ ഐ എ റിപ്പോർട്ടിൽ പറയുന്നു.

തൊടുപുഴ ന്യൂമാൻ‌ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസർ ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസിൽ കഴിഞ്ഞ വർഷം ജൂലായ് 13 ന് ആണ് കോടതി പ്രതികളെ ശിക്ഷിച്ചത്. മൂന്ന് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷയായിരുന്നു വിധിച്ചത്. ബാക്കിയുള്ള 3 പേർക്ക് മൂന്ന് വർഷം തടവും ആണ് വിധിച്ചത്. ഇവർക്ക് 4 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.

കൊച്ചിയിലെ എൻ ഐ എ കോടതിയാണ് ശിക്ഷ വിധിച്ചിരുന്നത്. കുറ്റകൃത്യം നടന്ന 2010 ജൂലായ് നാലിന് ആലുവയിൽ നിന്ന് സവാദ് ബെം​​ഗളൂരുവിലേക്ക് കടന്നതായി കേസ് അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാൽ 13 വർഷത്തോളം പ്രതിക്ക് വേണ്ടി രഹസ്യാന്വേഷണ വിഭാ​ഗങ്ങൾ അന്വേഷണം നടത്തിയിരുന്നു. എന്നാൽ ഇയാളെ പിടികൂടാനായില്ല. സവാദിനെ കണ്ടെത്താൻ സാധിക്കില്ലെന്ന് കരുതിയിരിക്കുമ്പോഴാണ് കണ്ണൂരിൽ നിന്ന് ഇയാൾ അറസ്റ്റിലാവുന്നത്. സവാദിനെ വിദേശത്ത് കണ്ടതായുള്ള രഹസ്യം വിവരം ലഭിച്ചതിന് പിന്നാലെ എൻ‌ ഐ എ നേരത്തെ അന്വേഷണം ശക്തമാക്കിയിരുന്നു.

ജോസഫിന്റെ കൈ വെട്ടിയ മഴുവുമായിട്ടാണ് പ്രതി കടന്നു കളഞ്ഞത്. ഇതുവരെ ഇത് കണ്ടെത്താനായില്ല. കണ്ണൂരിൽ ഇയാൾ മരപ്പണി ചെയ്ത് വരികയായിരുന്നു. 2010 ജൂലായ് നാലിനാണ് ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയത്. മതനിന്ദ ആരോപിച്ചായിരുന്ന ആക്രമണം.

Leave a Reply