തിരുവനന്തപുരം: ഇപി ജയരാജനെ എല്‍ ഡി എഫ് കണ്‍വീനർ സ്ഥാനത്ത് നിന്നും നീക്കി. പദവി ഒഴിയാനുള്ള താല്‍പര്യം അദ്ദേഹം പാർട്ടിയെ അറിയിച്ചിരുന്നു. ഇന്ന് ചേരുന്ന സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ അദ്ദേഹം കണ്ണൂരിലെ വീട്ടിലേക്ക് പോയതോടെ തന്നെ ഇപി ജയരാജനെതിരെ നടപടി ഉണ്ടാകുമെന്ന സൂചന ശക്തമായിരുന്നു. ഇപി ജയരാജന്‍ സ്വയം രാജി സന്നദ്ധത അറിയിച്ചുവെന്ന വാർത്തയായിരുന്നു ആദ്യം പുറത്ത് വന്നത്. എന്നാല്‍ പാർട്ടി അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ സ്ഥിരീകരിക്കുന്നത്. മുതിർന്ന ബി ജെ പി നേതാവ്...