ഇന്ത്യൻ ക്രിക്കറ്റിൽ സവിശേഷമായ ഒരു സ്ഥാനമുള്ള താരങ്ങളിൽ ഒരാളാണ് ഹർദിക് പാണ്ഡ്യ. അദ്ദേഹത്തിന്റെ വേർസറ്റാലിറ്റി തന്നെയാണ് താരത്തെ വ്യത്യസ്‌തനാക്കുന്നത്. ബാറ്റിംഗിലും, ബൗളിംഗിലും. ഫീൽഡിങ്ങിലും ഒരുപോലെ ശോഭിക്കാൻ കഴിയുന്ന പാണ്ഡ്യയ്ക്ക് പക്ഷേ പരിക്ക് വലിയ വെല്ലുവിളിയാണ് കരിയറിൽ ഉണ്ടാക്കുന്നത്. ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിന് എതിരായ മത്സരത്തിനിടെ പരിക്കേറ്റ താരം കഴിഞ്ഞ രണ്ട് മാസമായി കളിക്കളത്തിന് പുറത്താണ്. ഐപിഎല്ലിലും പാണ്ഡ്യ കളിക്കുന്ന കാര്യം സംശയത്തിലാണ്. എന്നാൽ ഇപ്പോഴിതാ താരം ഏറ്റവും പുതിയ വർക്ക്ഔട്ട് വീഡിയോ പുറത്തുവിട്ടതോടെ ആരാധകർ ആവേശത്തിലാണ്. പാണ്ഡ്യ...