കൊച്ചി: നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ ദുരൂഹ സമാധിയുമായി ബന്ധപ്പെട്ട സംഭവത്തിൽ കുടുംബത്തിന് തിരിച്ചടി. ഗോപൻ സ്വാമിയുടെ കല്ലറ തുറന്ന് പരിശോധിക്കാൻ അനുമതി നൽകി ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം ഹൈക്കോടതി ജില്ലാ കളക്‌ടർക്ക് നൽകി. ഇതോടെ ഗോപൻ സ്വാമിയുടെ കല്ലറ പൊളിക്കാനുള്ള വഴി തെളിയുകയാണ്. ”സമാധിപീഠം” പൊളിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഗോപന്‍സ്വാമിയുടെ കുടുംബം നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി നിലപാട് സ്വീകരിച്ചത്. മരിച്ചു എന്ന് പറയുമ്പോൾ മരണ സർട്ടിഫിക്കറ്റ് എവിടെയെന്നായിരുന്നു കോടതി ചോദിച്ച ചോദ്യം. അങ്ങനെ ഒരു മരണസർട്ടിഫിക്കറ്റ്...