റഷ്യന്‍ ക്രൂഡ് ഓയില്‍ കമ്പനികള്‍ക്കും ചരക്ക് കപ്പലുകള്‍ക്കും അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ഏറെ ആശങ്കയോടെയാണ് ലോകം നോക്കിക്കണ്ടത്. ഉപരോധം പ്രാബല്യത്തില്‍ വരുന്നതോടെ റഷ്യയില്‍ നിന്നും ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ക്രൂഡ് വിതരണം തടസ്സപ്പെട്ടേക്കുമെന്നായിരുന്നു പ്രധാന ആശങ്ക. എന്നാല്‍ ഉപരോധം പ്രഖ്യാപിച്ച ജനുവരിയില്‍ റഷ്യയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിലിന്റെ വരവ് ഇടിയുകയല്ല, മറിച്ച് വർധിച്ചിരിക്കുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഉപരോധം പ്രഖ്യാപിച്ചെങ്കിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകണമെങ്കില്‍ മാർച്ച് വരെയെങ്കിലും ആകേണ്ടിവരുമെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു....
ഏറ്റവും കൂടുതല്‍ ജനങ്ങള്‍ താമസിക്കുന്ന രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും. അതുകൊണ്ടുതന്നെ ലോകത്തെ പ്രധാന രാജ്യങ്ങള്‍ ഈ രണ്ട് വിപണിയെയും വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. യുവജനങ്ങള്‍ കൂടുതലുള്ള രാജ്യമായതിനാല്‍ ഇന്ത്യയുടെ പ്രാധാന്യം ഒരുപടി മുന്നിലാണ്. യുവജനങ്ങള്‍ കുറയുന്നു എന്ന പ്രതിസന്ധി നേരിടുന്ന രാജ്യമാണ് ചൈന. ഈ വെല്ലുവിളി മറികടക്കാന്‍ അവര്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കുകയാണ്. അതിവേഗം വളരുന്ന വിപണിയായതിനാല്‍ ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കാനുള്ള ശ്രമത്തിലാണ് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍. ഏഷ്യയിലേക്ക് നല്‍കുന്ന എണ്ണയ്ക്ക് സൗദി അറേബ്യയ്ക്ക്...
സൗദി അറേബ്യയുടെ 94-ാമത് ദേശീയ ദിനം വിപുലമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഒരോ സൗദി നിവാസിയും. രാജ്യത്തിന്റെ സ്ഥാപകനായ അബ്ദുള്ള അസീസ് രാജാവ് 1932 ൽ സൗദിയുടെ ഏകീകരണം പൂർത്തിയാക്കിയതിന്റ ഓർമ്മയാണ് ഓരോ ദേശീയ ദിനത്തിലൂടേയും പുതുക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ 17 നഗരങ്ങളിൽ വ്യോമ സേനയുടെ എയർ ഷോയും കരിമരുന്ന് പ്രയോഗങ്ങളും അരങ്ങേറും. സൗദി അറേബ്യയുടെ ദേശീയ ദിനത്തിനോട് അനുബന്ധിച്ച് ലുലു ഗ്രൂപ്പും അഭിമാനകരമായ ഒരു നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി ലുലു...