27 in Thiruvananthapuram

Russia

ക്രൂഡില്‍ റഷ്യന്‍ കുതിപ്പ്: സൗദി അറേബ്യയും ഞെട്ടിച്ചു

റഷ്യന്‍ ക്രൂഡ് ഓയില്‍ കമ്പനികള്‍ക്കും ചരക്ക് കപ്പലുകള്‍ക്കും അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ഏറെ ആശങ്കയോടെയാണ് ലോകം നോക്കിക്കണ്ടത്. ഉപരോധം പ്രാബല്യത്തില്‍ വരുന്നതോടെ റഷ്യയില്‍ നിന്നും ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ക്രൂഡ് വിതരണം തടസ്സപ്പെട്ടേക്കുമെന്നായിരുന്നു പ്രധാന ആശങ്ക. എന്നാല്‍ ഉപരോധം പ്രഖ്യാപിച്ച ജനുവരിയില്‍ റഷ്യയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിലിന്റെ വരവ് ഇടിയുകയല്ല, മറിച്ച് വർധിച്ചിരിക്കുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.   ഉപരോധം പ്രഖ്യാപിച്ചെങ്കിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകണമെങ്കില്‍ മാർച്ച് വരെയെങ്കിലും ആകേണ്ടിവരുമെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു....