ദമസ്‌കസ്: വിമതർ രാജ്യത്തെ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ പലായനം ചെയ്‌ത പ്രസിഡന്റ് ബാഷർ അൽ അസദിന്റെ കൊട്ടാരം കൊള്ളയടിച്ച് സിറിയൻ ജനത. ദമസ്‌കസിലെ അസദിന്റെ ഔദ്യോഗിക വസതിയിലേക്ക് ജനങ്ങൾ ഇരച്ചുകയറുന്നതും കൈയിൽ കിട്ടിയതൊക്കെയും എടുത്ത് കടന്നുകളയുന്നതും പുറത്തുവന്ന വീഡിയോകളിൽ കാണാം. കൊട്ടാരം കൊള്ളയടിക്കുന്ന സിറിയൻ ജനതയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വൻതോതിൽ പ്രചരിക്കുന്നുണ്ട്. കൊട്ടാരത്തിലെ മുറികളിൽ കയറി ഇറങ്ങി, ഫോട്ടോക്ക് പോസ് ചെയ്യുന്ന ആളുകളെയും ദൃശ്യങ്ങളിൽ കാണാം. ഇതിന് പുറമേ ചിലർ കൊട്ടാരത്തിലെ ഫർണിച്ചറുകൾ ഇവിടെ നിന്ന്...