29 in Thiruvananthapuram

P Jayachandran singer

ഭാവഗായകന് വിട, പി ജയചന്ദ്രൻ അന്തരിച്ചു,

തൃശൂര്‍: മലയാളിയുടെ ഗൃഹാതുരതയുടെ ശബ്ദം ഇനിയില്ല.ഭാവഗായകൻ പി ജയചന്ദ്രൻ വിടവാങ്ങി. 80ാം വയസ്സിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. അദ്ദേഹം രോഗബാധിതനായി ഏറെ നാളുകളായി ചികിത്സയിലായിരുന്നു. വൈകിട്ട് 7 മണിയോടെ അദ്ദേഹം പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 7.54ഓടെ മരണം സ്ഥിരീകരിച്ചു. മലയാളം കൂടാതെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും കന്നടത്തിലുമടക്കം എണ്ണമറ്റ ഗാനങ്ങള്‍ അദ്ദേഹം ആസ്വാദകര്‍ക്ക് സമ്മാനിച്ചു. യേശുദാസ് തനിച്ച് കളംവാണ മലയാള സിനിമാ ഗാനരംഗത്തേക്ക് ഭാവതീവ്രമായ...