25 in Thiruvananthapuram

nirmala sitharaman

ജനങ്ങളുടെ ശബ്‌ദത്തോടുള്ള പ്രതികരണമായിരുന്നു ബജറ്റ്’; ആദായനികുതി ഇളവ് ഉയർത്തിക്കാട്ടി ധനമന്ത്രി

ന്യൂഡൽഹി: ഇത്തവണത്തെ കേന്ദ്ര ബജറ്റ് ജനങ്ങളുടെ ശബ്‍ദത്തോടുള്ള പ്രതികരണമായിരുന്നുവെന്ന് ധനമന്ത്രി നിർമല സീതാരാമൻ. പോസ്‌റ്റ് ബജറ്റ് സെഷനിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ധനമന്ത്രിയുടെ പ്രതികരണം. ബജറ്റിലെ ആദായനികുതി ഇളവ് ചൂണ്ടിക്കാട്ടിയാണ് നിർമല സീതാരാമൻ ഇക്കാര്യം എടുത്തുപറഞ്ഞത്. ഇത്തവണ ബജറ്റിൽ 12 ലക്ഷം വരെ വരുമാനം ഉള്ളവർക്ക് നികുതി ഇളവ് നൽകിയിരുന്നു. ഒരുകോടിയിൽ അധികം വരുന്ന ആളുകൾ നികുതി പരിധിയിൽ നിന്ന് ഒഴിവാകുമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. 2025-26 ലെ കേന്ദ്ര ബജറ്റിൽ റിബേറ്റ് 12 ലക്ഷം രൂപയായി വർധിപ്പിച്ചതിനാൽ ഒരു...