മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. നന്ദനം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ എന്നന്നേക്കുമായി ഇടം നേടിയ താരം. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയിട്ടുള്ള നവ്യ മലയാളത്തില്‍ മാത്രമല്ല മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കലോത്സവ വേദികളിലൂടെ സിനിമയിലെത്തിയ നവ്യ മികച്ചൊരു നര്‍ത്തകി കൂടെയാണ്. ഒരുത്തീ എന്ന വികെ പ്രകാശ് ചിത്രത്തിലൂടെയാണ് നവ്യ തിരികെ വരുന്നത്. സിനിമ വലിയ വിജയമായി മാറുകയും നവ്യ തന്റെ മടങ്ങി വരവില്‍ കയ്യടി നേടുകയും ചെയ്തു....