27 in Thiruvananthapuram

malayalam filim

നടൻ മേഘനാഥൻ അന്തരിച്ചു …

കോഴിക്കോട്: പ്രമുഖ ചലച്ചിത്ര നടൻ മേഘനാഥൻ അന്തരിച്ചു. 60 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയവേ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ബാലൻ കെ നായരുടെ മകനാണ്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അന്ത്യം. സംസ്‌കാരം ഷൊർണൂരിലെ വീട്ടിൽ വച്ച് നടക്കും. സുസ്‌മിതയാണ് ഭാര്യ, മകൾ പാർവതി.   അൻപതിലധികം സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ, ഉല്ലാസപ്പൂങ്കാറ്റ്, ആക്ഷൻ ഹീറോ ബിജു എന്നിങ്ങനെയുള്ള ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമാണ്...

എന്റെ സെറ്റില്‍ ആര്‍ക്കെങ്കിലും ചൂഷണം നേരിട്ടതായി എനിക്കറിയില്ല’കുറ്റക്കാര്‍ക്ക് ശിക്ഷ വേണമെന്ന് ഹണി റോസ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും പിന്നാലെ പുറത്തുവന്ന ലൈംഗികാതിക്രമ വെളിപ്പെടുത്തലുകളിലും പ്രതികരണവുമായി നടി ഹണി റോസ്. സിനിമയില്‍ ലൈംഗിക ചൂഷണം നടത്തിയവര്‍ ശിക്ഷിക്കപ്പെടണം എന്നും അതാണ് തന്റെ നിലപാട് എന്നും ഹണി റോസ് പറഞ്ഞു. സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഹണി റോസ്. കുറ്റക്കാര്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ലഭിക്കണം എന്നും അവര്‍ പറഞ്ഞു. മലയാള സിനിമയില്‍ ലൈംഗിക ചൂഷണം നടത്തിയവര്‍ ശിക്ഷിക്കപ്പെടണം. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെ അവര്‍ക്ക് ലഭിക്കണം. അതിനുള്ള...