ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനെതിരായ വിവാദ പരാമർശത്തിൽ മന്ത്രിമാർക്കെതിരെ നടപടിയുമായി മാലിദ്വീപ് സർക്കാർ. മന്ത്രി മറിയം ഷിവുന ഉൾപ്പെടെയുള്ളവർക്ക് എതിരെയാണ് സസ്പെൻഷൻ നടപടി. മറ്റ് മന്ത്രിമാരായ മാൽഷ, ഹസൻ സിഹാൻ എന്നിവരെയും മാലദ്വീപ് സർക്കാർ സസ്പെൻഡ് ചെയ്‌തതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരായ ഇവരുടെ സോഷ്യൽ മീഡിയ പോസ്‌റ്റുകൾ വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. ആഡംബര റിസോർട്ടുകളാൽ സമ്പന്നമായ നൂറിലധികം ദ്വീപുകളുള്ള മാലിദ്വീപിലേക്ക് നിശ്ചയിച്ച യാത്ര റദ്ദാക്കിയതായി നിരവധി ഇന്ത്യക്കാർ സംഭവത്തിന് പിന്നാലെ...