26 in Thiruvananthapuram

JORDAN

പലസ്തീനികളെ കുടിയൊഴിപ്പിക്കാനാകില്ല; ട്രംപിനെ നിലപാട് അറിയിച്ച് ജോര്‍ദാന്‍ രാജാവ് …

ഗാസ ഏറ്റെടുത്ത് പലസ്തീനികളെ മാറ്റിപ്പാർപ്പിക്കുമെന്ന യുഎസ് പ്രസിഡന്റ് ‍ഡൊണാൾഡ് ട്രംപിന്റെ നിർദേശം തള്ളി ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമൻ. ഗാസയെ പുനർനിർമ്മിക്കുന്നതിന് തന്നെയാണ് മുൻഗണനയെന്നും എന്നാൽ അതൊരിക്കലും അവിടുത്ത ജനങ്ങളെ മാറ്റിപാർപ്പിച്ച് കൊണ്ടായിരിക്കരുതെന്നും ജോർദാൻ രാജാവ് വ്യക്തമാക്കി. വൈറ്റ് ഹൗസിൽ ട്രംപുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗാസയിൽ നിന്നും വെസ്റ്റ് ബാങ്കിൽ നിന്നും പാലസ്തീൻ ജനതയെ മാറ്റിപാർപ്പിക്കുന്നതിനെതിരെ തങ്ങളുടെ ശക്തമായ നിലപാട് വൈറ്റ് ഹൗസിനെ അറിയിച്ചിട്ടുണ്ട്. അറബ് രാജ്യങ്ങളുടെ ഏകീകൃത നിലപാടാണിത്. ഗാസയിലെ ജനങ്ങളെ...