25 in Thiruvananthapuram

jammu

ജമ്മു കാശ്മീരിൽ വാഗ്ദാനങ്ങളെല്ലാം പാലിക്കും; സംസ്ഥാന പദവി തിരികെ കൊണ്ടുവരാൻ പോരാടും’; ആന്റോ ആന്റണി

ജമ്മു കാശ്മീരിൽ കോൺഗ്രസ് പല വിട്ടുവീഴ്ചകൾക്കും തയ്യാറായെന്നും ബി ജെ പിയെ ഏത് വിധേനയും പരാജയപ്പെടുത്തുകയെന്നത് മാത്രമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റി അംഗവും പത്തനംതിട്ട എംപിയുമായ ആന്റോ ആന്റണി. സംഘടന ശക്തിക്ക് ആനുപാതികമായ സീറ്റിലായിരുന്നില്ല കോൺഗ്രസ് മത്സരിച്ചത്. മഹത്തായൊരു ലക്ഷ്യത്തിന് വേണ്ടി എല്ലാവരേയും കൂട്ടിയോജിപ്പിച്ച് പോകുന്നതിനായിരുന്നു കോൺഗ്രസ് പ്രാമുഖ്യം നൽകിയത്. ഇന്ത്യയിലെ ജനങ്ങൾ, പ്രത്യേകിച്ച് കാശ്മീരിലെ ജനങ്ങൾ ജനാധിപത്യത്തെ കൈവിടില്ലെന്നും ഏകാധിപത്യത്തെ അംഗീകരിക്കില്ലെന്നുമുള്ളതിന്റെ ഒരു ഉദാഹരണം കൂടിയാണ് ഈ തിരഞ്ഞെടുപ്പ് വിജയമെന്നും അദ്ദേഹം വൺ...

ജമ്മുകാശ്മീരിൽ തിരക്കിട്ട നീക്കവുമായി കോൺഗ്രസ്; സ്വതന്ത്രരുമായി ചർച്ച, പിഡിപിയേയും ബന്ധപ്പെട്ടു

ജമ്മുകാശ്മീരിൽ കുതിപ്പ് തുടർന്ന് നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം. എക്സിറ്റ് പോൾ ഫലങ്ങൾ ശരിവെച്ച് കൂറ്റൻ മുന്നേറ്റമാണ് ഇന്ത്യ സഖ്യം കാഴ്ചവെയ്ക്കുന്നത്. നിലവിൽ 50 ഓളം സീറ്റുകളിലാണ് സഖ്യം ലീഡ് ചെയ്യുന്നത്. 23 ഇടത്താണ് ബി ജെ പി മുന്നേറ്റം. പി ഡി പി നാല് സീറ്റുകളിലും മറ്റുള്ളവർ 12 സീറ്റുകളിലും ലീഡ് ചെയ്യുന്നത്. 90 അംഗ നിയമസഭയിൽ 46 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. മാന്ത്രിക സംഖ്യ തൊട്ടെങ്കിലും സംസ്ഥാനത്ത് പല അട്ടിമറികളും പ്രവചിക്കപ്പെടുന്നുണ്ട്. എന്ത് വിധേനയും...

ജമ്മു കാശ്മീരിൽ ആദ്യ സൂചനകൾ പുറത്ത്; ബിജെപിയെ പിന്നിലാക്കി നാഷ്ണൽ കോൺഫറൻസ്- കോൺഗ്രസ് മുന്നേറ്റം

ശ്രീനഗർ: ജമ്മു കാശ്മീരിൽ എക്സിറ്റ് പോൾ ഫലങ്ങൾ ശരിവെച്ച് നാഷ്ണൽ കോൺഫറൻസ്-കോൺഗ്രസ് മുന്നേറ്റം. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ബിജെപിയെക്കാൾ ഇരട്ടി സീറ്റിൽ മുന്നേറാൻ ഇന്ത്യ സഖ്യത്തിന് സാധിച്ചിട്ടുണ്ട്. കാശ്മീരിലാണ് ഇന്ത്യ സഖ്യം മുന്നേറുന്നത്. ജമ്മുവിലാണ് ബിജെപിക്ക് നിലവിൽ മുൻതൂക്കം. വൈകാതെ ബാലറ്റ് വോട്ടുകൾ എണ്ണിത്തുടങ്ങും.     ജമ്മു കാശ്മീരിൽ 10 വർഷങ്ങൾക്ക് ശേഷമാണ് നിയമസഭ തിരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്തിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായതിനാൽ തന്നെ ബി ജെ പിയെ സംബന്ധിച്ച് ജമ്മുകാശ്മീരിലേത്...

ജമ്മു കശ്മീരില്‍ രണ്ടാം ഘട്ട വോട്ടെടുപ്പിന് തുടക്കമായി: 26 മണ്ഡലങ്ങളില്‍ വിധിയെഴുതുന്നത് 26 ലക്ഷം പേർ

ശ്രീനഗർ: ജമ്മു കശ്മീർ നിയമസഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് തുടക്കമായി. ആറ് ജില്ലകളിലെ 26 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. മിക്ക മണ്ഡലങ്ങളിലും വിഘടനവാദികളുടെ പ്രവർത്തനങ്ങള്‍ സജീവമായതിനാല്‍ പഴുതടച്ചുള്ള സുരക്ഷയാണ് വോട്ടെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ ആകെ 239 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 26 ലക്ഷം വോട്ടർമാർ തങ്ങളുടെ സമ്മതിദായക അവകാശം ഉപയോഗപ്പെടുത്തുകയും ചെയ്യും. കംഗൻ (എസ്ടി), ഗന്ദർബാൽ, ഹസ്രത്ബാൽ, ഖൻയാർ, ഹബ്ബകടൽ, ലാൽ ചൗക്ക്, ചന്നപ്പോര, സാദിബൽ, ഈദ്ഗാഹ്, സെൻട്രൽ ഷാൽടെങ്, ബുദ്ഗാം, ബീർവ,...

ജമ്മു കശ്മീരിൽ വോട്ടെടുപ്പ് പുരോ​ഗമിക്കുന്നു; എല്ലാവരോടും വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

ശ്രീന​ഗർ: ജമ്മു കശ്മീരിൽ വോട്ടെടുപ്പ് പുരോ​ഗമിക്കുന്നു, വോട്ട് ചെയ്യാനെത്തുന്നവരുടെ നീണ്ടനിര തന്നെ പോളിം​ഗ് ബൂത്തിന് മുന്നിൽ ഉണ്ട്. രാവിലെ 9 മണി വരെ 11.11 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. ഏഴ് ജില്ലകളിലെ 24 മണ്ഡലങ്ങളിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെ ബുധനാഴ്ചയാണ് വോട്ടെടുപ്പ് ആരംഭിച്ചത്   അതേ സമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ സജീവമായി പങ്കെടുക്കണമെന്ന് ജമ്മു കശ്മീർ നിവാസികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. ‘ജമ്മു...