കൊച്ചി: കുംഭമേള തുടങ്ങി ദിവസങ്ങൾക്കകമാണ് ചാരക്കണ്ണുള്ള ഒരു കൊച്ചു സുന്ദരി സോഷ്യൽ മീഡിയയിൽ ചർച്ചയായത്. മേളയിൽ രുദ്രാക്ഷ മാല വിൽക്കാനെത്തിയ സുന്ദരിയായ പെൺകുട്ടിയുടെ വീഡിയോ ആരോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കിടുകയായിരുന്നു. നിമിഷങ്ങൾക്കക്കം മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശിയായ മൊണാലിസ ഇന്റർനെറ്റ് കീഴടക്കി. കുംഭമേളയിലെത്തിയവരെല്ലാം മൊണാലിസയെ കാണാനും ഫോട്ടോ പകർത്താനും ഓടിയെത്തി. ഈ വീഡിയോകളും ചിത്രങ്ങളുമെല്ലാം അക്ഷരാർത്ഥത്തിൽ മൊണാലിസയുടെ ജീവിതം തന്നെ മാറ്റിമറിച്ചു, മൊണാലിസയ്ക്ക് ബോളിവുഡിലേക്ക് അവസരം ലഭിച്ചു. സനോജ് മിശ്ര സംവിധാനം ചെയ്യുന്ന ‘ദി ഡയറി ഓഫ്...