26 in Thiruvananthapuram

hollywood

നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു; ആക്രമണം വീട്ടിലെ മോഷണം തടയാന്‍ ശ്രമിക്കുന്നതിനിടെ

മുംബൈ: നടന്‍ സെയ്ഫ് അലി ഖാന്റെ വീട്ടില്‍ മോഷണം. നടിയും ഭാര്യയുമായ കരീന കപൂറിനൊപ്പം സെയ്ഫ് താമസിക്കുന്ന മുംബൈയിലെ ബാന്ദ്രയിലുള്ള വീട്ടിലാണ് മോഷണം നടന്നത്. മോഷ്ടാക്കളെ തടയാന്‍ ശ്രമിക്കുന്നതിനിടെ സെയ്ഫ് അലി ഖാന് കുത്തേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ സെയ്ഫ് അലി ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം. വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടതായി ബാന്ദ്ര ഡിവിഷന്‍ ഡിസിപി പറഞ്ഞു. ലീലാവതി ആശുപത്രിയില്‍ ആണ് സെയ്ഫിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പൊലീസ്...