തലയിലെ താരൻ തീർക്കുന്ന തലവേദന ചെറുതല്ല. മുടി കൊഴിച്ചിൽ, തല ചൊറിച്ചിൽ, തലയിലെ അസ്വസ്ഥത ഇതെല്ലാം പ്രശ്നം തന്നെ. പോരാത്തതിന് ആത്മവിശ്വാസക്കുറവും താരൻ കളയാൻ വിപണിയിലെ ഉത്പന്നങ്ങൾ പരീക്ഷിച്ചാൽ ചിലപ്പോൾ ഫലം നെഗറ്റീവായിരിക്കും. അതിനാൽ ഉത്തമം വീട്ടിൽ തന്നെ ലഭ്യമായ ചേരുവകൾ ഉപയോഗിക്കുന്നതാണ്. അത്തരത്തിൽ ഉപയോഗിക്കാൻ പറ്റുന്ന ചില ചേരുവകൾ അറിയാം *തലയോട്ടിയിലെ പിഎച്ച് നില സന്തുലിതമാക്കാൻ നാരങ്ങാ നീരിന്റെ ഉപയോഗം സഹായിക്കും. ഒരു ടേബിൾ സ്പൂൺ ചെറുനാരങ്ങയിൽ കാൽ ഗ്ലാസ് വെള്ളം ചേർത്താണ് തലയോട്ടിയിൽ...