31 in Thiruvananthapuram

fever health

ഇന്ത്യയിൽ എംപോക്‌സ് ബാധ സ്ഥിരീകരിച്ചു; രോഗബാധിതൻ ഡൽഹിയിൽ ചികിത്സയിൽ, ഒറ്റപ്പെട്ട കേസെന്ന് കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യയിൽ എംപോക്‌സ് ബാധ സ്ഥിരീകരിച്ചുവെന്ന് കേന്ദ്ര സർക്കാർ. രോഗലക്ഷണങ്ങളോടെ ഡൽഹിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. വെസ്‌റ്റ് ആഫ്രിക്കൻ ക്ലേഡ് 2 ടൈപ്പ് എംപോക്‌സാണ് യുവാവിൽ കണ്ടെത്തിയത്. നിലവിൽ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് കാരണമായ വൈറസല്ല ഇന്ത്യയിൽ കണ്ടെത്തിയത് എന്നതാണ് ആശ്വാസകരമായ കാര്യ   നിലവിൽ എംപോക്‌സ് പടരുന്ന ഒരു രാജ്യത്ത് നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്‌ത ഒരാളെ വൈറസ് ബാധ ഉണ്ടെന്ന് സംശയിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് ഈ സംഭവ...