വാഷിംഗ്ടണ്‍: ജൂലൈ ഒമ്പത് എന്ന സമയപരിധി അവസാനിച്ചതോടെ താരിഫ് ഭീഷണികള്‍ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അള്‍ജീരിയ, ബ്രൂണൈ, ഇറാഖ്, ലിബിയ, മോള്‍ഡോവ, ഫിലിപ്പീന്‍സ് എന്നിവയുള്‍പ്പെടെ ആറ് രാജ്യങ്ങള്‍ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു റൗണ്ട് താരിഫ് കത്തുകള്‍ നല്‍കി. ഈ രാജ്യങ്ങള്‍ക്ക് മേല്‍ നികുതി തീരുവ ചുമത്തുന്നത് സംബന്ധിച്ചാണ് കത്തിലുള്ളത്. ഇറാഖിനും അള്‍ജീരിയയ്ക്കും ലിബിയയ്ക്കും 30% മാണ് തീരുവ. ബ്രൂണെയ്ക്കും മോള്‍ഡോവയ്ക്കും 25%, ഫിലിപ്പീന്‍സിന് 20%, എന്നിങ്ങനെയാണ് തീരുവ ചുമത്താന്‍ കത്തുകള്‍ ആവശ്യപ്പെടുന്നത്....