ന്യൂഡൽഹി: ജനുവരി 22 ന് നടക്കുന്ന അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി കർശനമായ ആചാരങ്ങളും വ്രതങ്ങളും പാലിക്കുകയാണ്. ചടങ്ങിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി കർശനമായി “യാം നിയമങ്ങൾ” പാലിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. 11 ദിവസം അദ്ദേഹം വ്രതം തുടരും. ധ്യാനവും മനസ്സും ശരീരവും ശുദ്ധീകരിക്കലും ഉള്ളി, വെളുത്തുള്ളി എന്നിങ്ങനെയുള്ള പല വസ്തുക്കളും ഒഴിവാക്കുന്ന പ്രത്യേക “സാത്വിക്” ഭക്ഷണവും ഉൾപ്പെടുന്നു. ഒരു പുതപ്പ് മാത്രം പുതച്ച് തറിയിലാണ് അദ്ദേഹം കിടക്കുക. തേങ്ങാ വെള്ളം...