27 in Thiruvananthapuram

ashaa workers

ആശാവർക്കർമാർക്ക് ഐക്യദാർഢ്യവുമായി ബി ജെ പി രാപ്പകൽ സമരം സംഘടിപ്പിക്കും.. കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യവുമായി ബി ജെ പി രാപ്പകൽ സമരം സംഘടിപ്പിക്കും. ആശവർക്കർമാരുടെ സമരത്തെ തകർക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നും തിരുവനന്തപുരത്ത് നേതൃയോഗം വിശദീകരിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ കെ സുരേന്ദ്രന്‍ പറഞ്ഞു. ആശ വർക്കർമാരുടെ സമരത്തെ അട്ടിമറിക്കാൻ സി പി എം നീക്കം നടത്തുകയാണ്. എല്ലാം കേന്ദ്രത്തിൻ്റെ തലയിലിടാനുള്ള സംസ്ഥാനത്തിൻ്റെ ശ്രമം പാളിയെന്നും അദ്ദേഹം അവകാശപ്പെട്ടു.   പാർലമെൻ്റിൽ ആരോഗ്യമന്ത്രി ജെപി നദ്ദ എല്ലാം വ്യക്തമാക്കിയതോടെ കേരളത്തിന് കുടിശ്ശിക ഒന്നും ഇല്ലെന്ന സത്യം...