26 in Thiruvananthapuram

artfestvall

സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി 4 മുതൽ; സമാപന സമ്മേളനത്തിൽ മമ്മൂട്ടി മുഖ്യാതിഥി

കൊല്ലം: 62-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ജനുവരി 4ന് കൊല്ലത്ത് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. എംഎംഎമാരും മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തും. നടി നിഖില വിമലും ഉദ്ഘാടനത്തിന്റെ ഭാഗമാകും. നടിയും നർത്തകിയുമായ ആശ ശരത്ത് അവതരിപ്പിക്കുന്ന സ്വാഗതഗാനത്തിന്റെ നൃത്താവിഷ്കാരവും ഉദ്ഘാടന ചടങ്ങിൽ നടക്കും. 239 ഇനങ്ങളിലായി 14,000ത്തോളം വിദ്യാർഥികള്‍ കലോത്സവത്തിൽ പങ്കെടുക്കും. കലോത്സവത്തിനൊപ്പം സംസ്കൃതോത്സവവും അറബിക് കലോത്സവവും നടക്കുമെന്നും മന്ത്രി അറിയിച്ചു. കൊല്ലം ജില്ലയില്‍നാലാമത്തെ തവണയാണ്...