കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നടൻ ബാലയും മുൻ ഭാര്യയും ഗായികയുമായ അമൃതസുരേഷും തമ്മിലുള്ള തർക്കങ്ങളാണ് വലിയ ചർച്ച. വിവാഹമോചനവും മകളുടെ സംരക്ഷണവുംവലിയ വാദപ്രതിവാദങ്ങളാണ് ഇരുകൂട്ടരും നടത്തുന്നത്. വിഷയം നിയമവഴിയിലുമെത്തി. വിവാദങ്ങളിൽ വീണ്ടും കുറിപ്പ് പങ്കിട്ടെത്തിയിരിക്കുകയാണ് അമൃത. തങ്ങൾ അവസാനിപ്പിച്ചിട്ടും ചില മാധ്യമങ്ങൾ ഈ വിഷയത്തിൽ വീണ്ടും പലരീതിയിലുള്ള വാർത്തകൾ നൽകുകയാണെന്ന് അമൃത ആരോപിച്ചു. ഞങ്ങളുടെ കുടുംബത്തിൻ്റെ ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ ഒരു കാലഘട്ടമായിരുന്നു കഴിഞ്ഞ കുറെ നാളുകൾ .നാലു പെണ്ണുങ്ങൾ മാത്രം അടങ്ങുന്ന ഞങ്ങളുടെ കുടുംബം,...