കൊച്ചി: നടൻ ടിപി മാധവൻ അന്തരിച്ചു. 88 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മറവിരോഗം അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതിനിടയിൽ കഴിഞ്ഞ ദിവസം ഉദരസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു. ആരോഗ്യനില മോശമായതിനെ തുടർന്ന് വെന്റിലേറ്റ് മാറ്റിയിരുന്നു. തുടർന്ന് ഇന്ന് രാവിലെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മലയാള സിനിമയിലെ താരസംഘടനയായ എ എം എം എയുടെ സ്ഥാപക ജനറൽ സെക്രട്ടറിമാരിൽ ഒരാളായിരുന്നു...