30 in Thiruvananthapuram
TV Next News > News – Grid View

LATEST NEWS

ട്രംപ് കുടുങ്ങുമോ? ലൈംഗികാതിക്രമം മറച്ചുവെക്കാൻ കൈക്കൂലിയും വ്യാജരേഖയും: കേസ് റദ്ദാക്കാനാകില്ലെന്ന് കോടതി

ന്യൂയോർക്ക്: ഹഷ്മണി കേസില്‍ നിയുക്ത അമേരികന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കനത്ത തിരിച്ചടി. കേസ് തള്ളിക്കളയാനുള്ള ട്രംപിന്റെ നീക്കം ന്യൂയോർക്കിലെ ജഡ്ഡി തള്ളിക്കളഞ്ഞുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ട്രംപിനെതിരായ ഹഷ്മണി കേസ് തള്ളിക്കളയാനാവില്ലെന്ന് ജഡ്ജി ജുവാൻ മെർഷൻ വ്യക്തമാക്കി. 41 പേജുള്ള വിധിന്യായമാണ് അദ്ദേഹം പുറപ്പെടുവിച്ചത്.   പ്രസിഡന്റ് ആയിരുന്ന കാലത്ത് ചെയ്ത പ്രവർത്തനങ്ങൾക്ക് വിചാരണയിൽ നിയമപരിരക്ഷ ലഭിക്കുമെന്നായിരുന്നു സുപ്രീംകോടതി നേരത്തെ വിധിച്ചത്. ഔദ്യോഗിക കാര്യങ്ങളിൽ മാത്രമായിരിക്കും ഈ സംരക്ഷണം ലഭിക്കുക. മാത്രവുമല്ല ക്ഷി​ക്കപ്പെട്ട കേസിൽ...

தலைநகரம் ஹீரோயின் இப்படி பாட்டி போல மாறிட்டாங்களே.. ஓடிடியில் வெளியான போகன்வில்லா விமர்சனம் இதோ

சென்னை: அக்டோபர் 17ம் தேதி தியேட்டர்களில் வெளியான மலையாளப்படமான போகன்வில்லா சமீபத்தில், தமிழ் உள்ளிட்ட மொழிகளில் டப் செய்யப்பட்ட சோனி லைவ் ஓடிடியில் வெளியானது. ஓடிடி ரிலீஸுக்குப் பிறகு பலரும் அந்த படத்தில் ஹீரோயினாக நடித்த ஜோதிர்மயியை எங்கேயோ பார்த்து இருக்கிறோமே என யோசித்துக் கொண்டே அட தலைநகரம் படத்தில் ஹீரோயினாக நம்ம நாய் சேகர் வடிவேலுவின் அழகில் மயங்கி விழுந்தவரா இவர் இப்படி பாட்டி போல மாறிட்டாங்களே என சோஷியல் மீடியாவில் புலம்பி வருகின்றனர்.  ...

ഇന്ത്യ വന്‍തോതില്‍ സ്വര്‍ണം എത്തിക്കുന്നു, ഇറക്കുമതിയില്‍ റെക്കോഡ് :

ന്യൂഡല്‍ഹി: രാജ്യത്തെ സ്വര്‍ണ ഇറക്കുമതിയില്‍ റെക്കോഡ് വര്‍ധനവ്. 2023 നവംബറില്‍ 3.44 ബില്യണ്‍ ഡോളറായിരുന്നു സ്വര്‍ണ ഇറക്കുമതി. എന്നാല്‍ ഈ വര്‍ഷം നവംബറില്‍ രാജ്യത്തിന്റെ സ്വര്‍ണ ഇറക്കുമതി റെക്കോര്‍ഡ് നിരക്കായ 14.86 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നാലിരട്ടി വര്‍ധനവാണ് സ്വര്‍ണ ഇറക്കുമതിയില്‍ ഉണ്ടായിരിക്കുന്നത് എന്ന് വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാണ്. ഉത്സവം, വിവാഹ ആവശ്യങ്ങള്‍ എന്നിവ കണക്കിലെടുത്താണ് സ്വര്‍ണ ഇറക്കുമതിയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലെ 32.93...

രാജ്യസഭയിൽ ഭരണഘടന ചർച്ച ഇന്ന് തുടങ്ങും; പ്രധാനമന്ത്രി പങ്കെടുക്കില്ല

രാജ്യസഭയിൽ ഇന്ന് ഭരണഘടന ചർച്ച തുടങ്ങും. ധനമന്ത്രി നിർമ്മല സീതാരമാൻ ചർച്ച തുടങ്ങിവെയ്ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ചയിൽ പങ്കെടുക്കില്ല. അമിത് ഷാ നാളെ ചർച്ചകൾക്ക് മറുപടി നൽകും. ചർച്ചയിൽ ശനിയാഴ്ച ലോക്സഭയിൽ പ്രധാനമന്ത്രി മറുപടി നൽകിയിരുന്നു. നേരത്തേ അമിത് ഷായാണ് ചർച്ചകൾ തുടങ്ങുകയെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഛത്തീസ്ഗഡിൽ സുരക്ഷാ അവലോകന യോഗത്തിൽ പങ്കെടുക്കേണ്ടതിനാൽ അദ്ദേഹം അവിടേക്ക് തിരിച്ചു. ജെപി നദ്ദ, നിർമല സീതാരാമൻ, നാളെ ലോക്സഭ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭൂപേന്ദ്ര യാദവ്, ഹർദീപ് സിംഗ് പുരി...

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ (ഡിസംബർ 13) തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് (ഐ.എഫ്.എഫ്.കെ) നാളെ (ഡിസംബർ 13) തിരിതെളിയും. വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നടി ശബാന ആസ്മി വിശിഷ്ടാതിഥിയാകും. ഹോങ്കോങ്ങിൽ നിന്നുള്ള സംവിധായിക ആൻ ഹുയിക്ക് ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിക്കും. 10 ലക്ഷം രൂപയും ശിൽപ്പവുമടങ്ങുന്നതാണ് അവാർഡ്. തുടർന്ന് ഉദ്ഘാടനചിത്രമായ ‘ഐ...

കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാട്ടിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ചെന്നൈ, തഞ്ചാവൂർ, മയിലാടുതുറൈ, പുതുക്കോട്ടൈ ഉൾപ്പെടെ എട്ട് ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.