S2 മീഡിയ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന “രാവിൽ” എന്ന വീഡിയോ സോംഗ് റിലീസിന് ഒരുങ്ങുന്നു. “Save Wayanad 2025” സന്ദേശവുമായി പുറത്തിറങ്ങുന്ന ഈ ഗാനത്തിന്റെ വരികളും സംവിധാനവും ശ്യാം മംഗലത്തിന്റേതാണ്, സംഗീതം പ്രശാന്ത് മോഹൻ എം.പി ഒരുക്കുന്നു. സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ IAS ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. കണ്ണ് നനയിക്കുന്ന അഭിനയ മികവോടെ ബേബി ആത്മീയയും സുഭാഷ് സുകുമാരനും പ്രധാന വേഷത്തിൽ എത്തുന്നു. ഗാനത്തിന്റെ ദൃശ്യഭാഗങ്ങൾ പ്രകൃതിയുടെ സംരക്ഷണവും വയനാടിന്റെ നിലനില്പും…
പൊതുപ്രവർത്തകനും രാഷ്ട്രീയക്കാരനുമായ പാറശാല ബൈജു ആണ് പുതുജീവനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ.ട്രസ്റ്റിന്റെ ഭാരവാഹികളായ ഷിബു അയിര,അയിര വിശാഖ്, ശ്രീധരൻ,വിനോദ്,അഡ്വക്കേറ്റ് വിജീഷ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പൊതിച്ചോർ വിതരണം. ചെറുപ്പകാലം മുതൽക്ക് തന്നെ പൊതുപ്രവർത്തനത്തിലും രാഷ്ട്രീയത്തിലും ശ്രദ്ധ പുലർത്തിയിരുന്ന വ്യക്തിത്വമാണ് പാറശ്ശാല ബൈജു. പ്രവർത്തകരെ ഏകോപിപ്പിക്കുന്നതിലും ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്നതിലും എപ്പോഴും ശ്രദ്ധ പുലർത്തിയിരുന്ന വ്യക്തിയാണ്. കോവിഡ് കാലത്ത് 3000ത്തിലധികം കിറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്. രോഗികളെയും അവശരെയും സഹായിക്കുക, അവർക്ക് ഭക്ഷണം എത്തിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ പാറശ്ശാല…
മലയാള ടെലിവിഷൻ രംഗത്തെ ബഹു ഭൂരിപക്ഷം സാങ്കേതിക പ്രവർത്തകരും അംഗങ്ങളായ ഫെഫ്കയുടെ 21-മത് അംഗസംഘടനായ ഫെഫ്ക്ക മലയാളം ഡിജിറ്റൽ ടെലിവിഷൻ എംപ്ലോയിസ് യൂണിയൻ (MDTV ) വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും 2025 ജൂൺ 08 ഞായറാഴ്ച തിരുവനന്തപുരം പാപ്പനംകോട് “ശ്രീരാഗം” കൺവെൻഷൻ സെന്ററിൽ വച്ച് നടന്നു. യൂണിയൻ പ്രസിഡണ്ടായി വയലാർ മാധവൻകുട്ടിയേയും ജനറൽ സെക്രട്ടറിയായി ശ്രീജിത്ത് പലേരിയേയും തിരഞ്ഞെടുത്തു. ട്രഷറർ-പ്രവീൺ പേയാട്, വർക്കിംഗ് സെക്രട്ടറി-ശങ്കർലാൽ, ബൈജു ഗോപാൽ, ശ്യാം വെമ്പായം,…