31 in Thiruvananthapuram

Sports

പ്രത്യേക കരാര്‍, മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തിയേക്കും; റിപ്പോര്‍ട്ട് വൈറല്‍

ആധുനിക ഫുട്‌ബോളിലെ പകരം വെക്കാനില്ലാത്ത ഇതിഹാസമാണ് ലയണല്‍ മെസി. എട്ട് തവണ ബാലന്‍ദ്യോറില്‍ മുത്തിയ മെസി അര്‍ജന്റീനയെ മുന്നില്‍ നിന്ന് നയിച്ച് ലോകകപ്പും കോപ്പാ അമേരിക്കയും ചൂടിച്ചു. നിലവില്‍ അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്കൊപ്പമാണ് മെസിയുള്ളത്. ബാഴ്‌സലോണയിലൂടെ വളര്‍ന്ന മെസിക്ക് പ്രത്യേക സാഹചര്യത്തില്‍ കൂടുമാറ്റം നടത്തേണ്ടി വന്നെങ്കിലും അദ്ദേഹത്തിന്റെ ഹൃദയം ബാഴ്‌സലോണക്കൊപ്പമാണെന്ന് പറയാം.   ബാഴ്‌സലോണയുടെ സാമ്പത്തിക പ്രതിസന്ധിയില്‍ ടീമില്‍ നിന്ന് പടിയിറങ്ങിയ മെസി ബാഴ്‌സലോണ ടീമിലേക്ക് തിരിച്ചെത്തണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. മെസി തന്റെ വലിയ ആഗ്രഹമായി...

സംസ്ഥാന സ്‌കൂൾ കായികമേള സമാപന ചടങ്ങിൽ സംഘർഷം….

കൊച്ചി: സംസ്ഥാന സ്‌കൂൾ കായികമേളയുടെ സമാപന ചടങ്ങിനിടെ സംഘർഷം. പ്രതിഷേധവുമായി ഒന്നിലധികം സ്‌കൂളുകളിലെ വിദ്യാർത്ഥികൾ രംഗത്ത് വന്നതോടെയാണ് സ്ഥലത്ത് സംഘർഷ സാഹചര്യം ഉണ്ടായത്. സമ്മാനദാനത്തിൽ ഉദ്യോഗസ്ഥ ഇടപെടൽ ആരോപിച്ചുകൊണ്ടാണ് സ്‌കൂളുകൾ രംഗത്ത് വന്നത്. മാർ ബേസിൽ, നാവാമുകുന്ദ സ്‌കൂളുകളാണ് ഈ ആരോപണവുമായി രംഗത്ത് വന്നത്. ജിവി രാജ സ്‌കൂളിന് മീറ്റിൽ രണ്ടാം സ്ഥാനം നൽകിയതാണ് ഈ സ്‌കൂളുകളെ പ്രകോപിപ്പിച്ചത്. സ്‌പോർട്‌സ് സ്‌കൂളുകളെ പരിഗണിച്ചതിൽ അതൃപ്‌തി അറിയിക്കുകയും ചെയ്‌തുകൊണ്ട്‌ ഇവർ പരിസരത്ത് ഒത്തുകൂടുകയായിരുന്നു. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വേദിയിലിരിക്കെയാണ്...