27 in Thiruvananthapuram

National

കേരളത്തിൽ ഒരാഴ്‌ച മഴ സാധ്യത; ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും, മുന്നറിയിപ്പ് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഒരാഴ്‌ച മഴ സജീവമായി തന്നെ തുടരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നിലവിൽ ആന്ധ്രാ തീരത്ത് സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി ഇന്ന് ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. ഇതാണ് കേരളത്തിലെ മഴ സാധ്യത ഉയർത്താൻ കാരണമായി വിലയിരുത്തുന്നത്. ഈ ന്യൂനമർദ്ദത്തിന്റെ ഫലമായി സ്വാധീനഫലമായി കേരളത്തിൽ മഴ ശക്തമാവും. സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം വ്യാപകമായി നേരിയ\ഇടത്തരം മഴക്ക് സാധ്യതയെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ 8ന്...

അധികാരത്തിലെത്തിയാല്‍ ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി പുന:സ്ഥാപിക്കുമെന്ന് രാഹുല്‍ ഗാന്ധി

ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വരാനിരിക്കുന്ന ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണത്തിന് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കും എന്നാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ‘ബി ജെ പി ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടണം. അല്ലാത്തപക്ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും സിംഹാസനത്തില്‍ നിന്ന് പുറത്താക്കിയ ശേഷമുള്ള ഇന്ത്യാ സഖ്യത്തിന്റെ ആദ്യ പ്രഖ്യാപനം...

കശ്മീരില്‍ പൊലീസിന് നേരെ തീവ്രവാദികളുടെ വെടിവെയ്പ്പ്; പരിശോധന ശക്തമാക്കി സുരക്ഷാ സേന

ശ്രീനഗര്‍: രജൗരി ജില്ലയിലെ താന മണ്ഡി പ്രദേശത്ത് ജമ്മു കശ്മീര്‍ പൊലീസ് സംഘത്തിന് നേരെ ഭീകരരുടെ വെടിവെയ്പ്പ്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. അക്രമികളെ കണ്ടെത്താന്‍ പൊലീസും സൈന്യവും മേഖലയില്‍ വന്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ് എന്നും പ്രദേശത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട് എന്നും അധികൃതര്‍ അറിയിച്ചു.   പ്രദേശത്ത് വെടിയൊച്ചകള്‍ കേട്ടിരുന്നതായി ഗ്രാമവാസികളും കടയുടമകളും പറഞ്ഞു. കശ്മീരിലെ ഷോപ്പിയാനിലേക്കുള്ള മുഗള്‍ റോഡിനെ സന്ധിക്കുന്ന രജൗരി-ഡികെജി-ബഫ്ലിയാസ് റോഡിലാണ് തനമണ്ടി സ്ഥിതി ചെയ്യുന്നത്. ഏകദേശം...

ഇപി ജയരാജന്‍ പുറത്ത്: എല്‍ഡിഎഫ് കണ്‍വീനർ സ്ഥാനത്ത് നിന്നും നീക്കി, പകരക്കാരനാകാന്‍ ടിപി

തിരുവനന്തപുരം: ഇപി ജയരാജനെ എല്‍ ഡി എഫ് കണ്‍വീനർ സ്ഥാനത്ത് നിന്നും നീക്കി. പദവി ഒഴിയാനുള്ള താല്‍പര്യം അദ്ദേഹം പാർട്ടിയെ അറിയിച്ചിരുന്നു. ഇന്ന് ചേരുന്ന സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ അദ്ദേഹം കണ്ണൂരിലെ വീട്ടിലേക്ക് പോയതോടെ തന്നെ ഇപി ജയരാജനെതിരെ നടപടി ഉണ്ടാകുമെന്ന സൂചന ശക്തമായിരുന്നു. ഇപി ജയരാജന്‍ സ്വയം രാജി സന്നദ്ധത അറിയിച്ചുവെന്ന വാർത്തയായിരുന്നു ആദ്യം പുറത്ത് വന്നത്. എന്നാല്‍ പാർട്ടി അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ സ്ഥിരീകരിക്കുന്നത്.   മുതിർന്ന ബി ജെ പി നേതാവ്...

‘ടൊവിനോയും അനന്യയുമൊന്നും രാജി വെക്കാൻ തയ്യാറായിരുന്നില്ല’; എന്താണ് സംഭവിച്ചത്? തുറന്നടിച്ച് സരയു

ഹേമ കമ്മിറ്റി റിപ്പോർട്ടിനും തുടർ വിവാദങ്ങൾക്കും പിന്നാലെ താരസംഘടനയായ അമ്മയുടെ പുതിയ ഭരണസമിതി പിരിച്ചുവിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് സിനിമ മേഖലയെ ‘ഞെട്ടിച്ച’ പ്രഖ്യാപനം സംഘടന അറിയിച്ചത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ രാജി അനിവാര്യമാണെന്ന നിലപാട് സംഘടന അധ്യക്ഷൻ മോഹൻലാൽ അറിയിക്കുകയായിരുന്നുവെന്നും ഭരണസമിതിയിലെ മറ്റുള്ളവർ രാജിയെ അനുകൂലിക്കുകയുമായിരുന്നുവെന്നുമാണ് പുറത്തുവന്ന വാർത്തകൾ. എന്നാൽ ഭരണസമിതി പിരിച്ചുവിടാനുള്ള തീരുമാനം ഏകകണ്ഠമായിരുന്നില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. രാജിവെയ്ക്കാൻ തയ്യാറല്ലെന്ന നിലപാടാണ് യോഗത്തിൽ അറിയിച്ചതെന്ന് നടി സരയു വ്യക്തമാക്കി. മോഹൻലാൽ, ജദഗീഷ്, ജയൻ ചേർത്തല, സിദ്ദിഖ്,...

‘ ഇത് അനിവാര്യമായിരുന്നു’ ഡബ്ല്യുസിസിയുടെ പോസ്റ്റ് പങ്ക് വെച്ച് മഞ്ജു വാര്യര്‍

കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സൈബര്‍ ആക്രമണം നേരിടുന്നതിനിടെ വുമണ്‍ ഇന്‍ സിനിമ കലക്ടീവിന്റെ (ഡബ്ല്യു സി സി) ഫേസ്ബുക്ക് പോസ്റ്റ് പങ്ക് വെച്ച് നടി മഞ്ജു വാര്യര്‍. അനിവാര്യമായ വിശദീകരണം എന്ന കുറിപ്പോടെ പവര്‍, ലൗ സ്‌മൈലികളോടെയാണ് മഞ്ജു ഡബ്ല്യു സി സിയുടെ പോസ്റ്റ് പങ്ക് വെച്ചിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മഞ്ജു വാര്യരെ ലക്ഷ്യമിട്ട് വലിയ സൈബര്‍ ആക്രമണം നടന്നിരുന്നു. ഡബ്ല്യു സി സി സ്ഥാപക അംഗങ്ങളിലൊരാള്‍ മലയാള സിനിമയില്‍ ഒരു...

യൂട്യൂബിൽ ക്രിസ്റ്റ്യാനോ തരംഗം..

യൂട്യൂബിൽ ക്രിസ്റ്റ്യാനോ തരംഗം.. പുതിയ ചാനൽ ആരംഭിച്ച് ഒന്നര മണിക്കൂർ പിന്നിടും മുമ്പേ 1 മില്യൺ സബ്സ്ക്രൈബേഴ്‌സ് പിന്നിട്ട റോണോ ഒരു ദിവസം കൊണ്ട് 10 മില്യൺ പൂർത്തിയാക്കി. യൂട്യൂബിൻ്റെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ ഈ രണ്ട് നാഴികക്കല്ലും പിന്നിടുന്ന താരമാണ് റോണോ.

ബംഗ്ലാദേശ് പാര്‍ലമെന്റ് പിരിച്ചുവിട്ട് പ്രസിഡന്റ്; കര്‍ഫ്യൂ ഇന്ന് പിന്‍വലിക്കുമെന്ന് സൈന്യം

ധാക്ക: ബംഗ്ലാദേശില്‍ രാഷ്ട്രീയ അസ്ഥിരത തുടരുന്നതിനിടെ പാര്‍ലമെന്റ് പിരിച്ചുവിട്ട് പ്രസിഡന്റ്. ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജി വെച്ച് രാജ്യം വിട്ടതോടെയാണ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ പാര്‍ലമെന്റ് പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചത്. നേരത്തെ ഷെയ്ഖ് ഹസീന രാജിവെച്ച് മണിക്കൂറുകള്‍ക്ക് ശേഷം അവരുടെ ഏറ്റവും വലിയ എതിരാളിയും മുന്‍ പ്രധാനമന്ത്രിയുമായ ഖാലിദ സിയയെ ഉടന്‍ ജയിലില്‍ നിന്ന് മോചിപ്പിക്കുമെന്ന് പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു. ഒരു ദശാബ്ദത്തിലേറെയായി രാഷ്ട്രീയ എതിരാളികളാണ് ഹസീനയും സിയയും. അതിനിടെ രാജ്യത്ത് ഒരു ഇടക്കാല സര്‍ക്കാര്‍ ചുമതലയേല്‍ക്കുമെന്ന് ബംഗ്ലാദേശ്...

യുഎഇക്കാര്‍ക്ക് ആശ്വസിക്കാം, ഈര്‍പ്പത്തിന്റെ അളവ് കുറയുന്നു; ഇന്നത്തെ കാലാവസ്ഥാ പ്രവചനം ഇങ്ങനെ

അബുദാബി: യു എ ഇയില്‍ ഇന്ന് സാമാന്യം ഭേദപ്പെട്ട കാലാവസ്ഥയായിരിക്കും എന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി. ചിലപ്പോള്‍ ഭാഗികമായി മേഘാവൃതമായ ആകാശം ദൃശ്യമാകും എന്നും എന്‍ എം സി പ്രവചിക്കുന്നു. ദിവസം മുഴുവന്‍ നേരിയതോ മിതമായതോ ആയ കാറ്റ് പ്രതീക്ഷിക്കാം. ഈ കാറ്റ് ഇടയ്ക്കിടെ ഉന്മേഷദായകമായേക്കാം എന്നും എന്‍ എം സി ഇന്നത്തെ കാലാവസ്ഥാ മുന്നറിയിപ്പില്‍ വ്യക്തമാക്കി. അതേസമയം ചില പ്രദേശങ്ങളില്‍ പൊടിപടലങ്ങള്‍ക്കും കാരണമാകും. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും കടല്‍ നേരിയ തോതില്‍ പ്രക്ഷുബ്ധമായേക്കും....

റഷ്യ ഇന്ത്യയുടെ വിശ്വസ്‌തനായ കൂട്ടാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; പുടിന്റെ നേതൃത്വത്തിനും പ്രശംസ

മോസ്‌കോ: റഷ്യയെ വിശ്വസ്‌ത സഖ്യകക്ഷിയെന്നും എത് സാഹചര്യത്തിലും തുണയ്ക്ക് എത്തുന്ന സുഹൃത്തെന്നും വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ രണ്ട് ദിവസത്തെ സന്ദർശനത്തിനായി റഷ്യയിൽ എത്തിയതായിരുന്നു മോദി. യാത്രയും വ്യാപാരവും മെച്ചപ്പെടുത്തുന്നതിനായി കസാനിലും യെക്കാറ്റെറിൻബർഗിലും രണ്ട് പുതിയ ഇന്ത്യൻ കോൺസുലേറ്റുകൾ ആരംഭിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ചോവ്വാഴ്‌ച രാവിലെ മോസ്‌കോയിൽ നടന്ന ഒരു സമ്മേളനത്തിലാണ് മോദിയുടെ പ്രസ്‌താവന. റഷ്യയിലെ ഇന്ത്യൻ സമൂഹത്തിനെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മോദി. “റഷ്യ എന്ന വാക്ക് കേൾക്കുമ്പോൾ, ഓരോ ഇന്ത്യക്കാരന്റെയും മനസ്സിൽ ആദ്യം...