അകാല വാർദ്ധക്യം പലർക്കും ഒരു ആശങ്കയാണ്, കാരണം യഥാർത്ഥ പ്രായത്തേക്കാൾ പ്രായക്കൂടുതൽ കാണുന്നത് അത്ര സുഖമുള്ള കാര്യമല്ല. ഇങ്ങനെ ചർമ്മത്തിന് പ്രായം തോന്നിക്കാൻ കാരണം നമ്മൾ ചെയ്യുന്ന ചില അബദ്ധങ്ങൾ തന്നെയാണ്. പ്രായമാകൽ പ്രക്രിയയെ വേഗത്തിലാക്കുന്ന ചില ശീലങ്ങളുണ്ട്. ഇത് കൂടുതൽ ക്ഷീണിച്ച രൂപത്തിലേക്ക് നയിക്കുന്നു. മൊത്തത്തിലുള്ള ആരോഗ്യത്തെയും യുവത്വത്തെയും ഇത് ബാധിക്കുന്നു. എന്തൊക്കെയാണ് ഇവ എന്ന് നോക്കാം ഒരുപാട് സമയം സ്ക്രീനുകളിൽ ഉറ്റുനോക്കുത് പ്രായമാകൽ പ്രക്രിയയെ വേഗത്തിലാക്കും. ഇത് ചുളിവുകൾ, നേർത്ത വരകൾ, പ്രായത്തിൻ്റെ പാടുകൾ...
ബീജിംഗ്: ചൈനയില്‍ വീണ്ടും വൈറസ് രോഗബാധ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ഹ്യൂമന്‍ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) രാജ്യത്തുടനീളം പടരുകയാണ് എന്നാണ് വിവിധ ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍്ട്ട് ചെയ്യുന്നത്. കൊവിഡ് മഹാമാരി സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നതിനിടെയാണ് പുതിയ വൈറസ് വ്യാപനം. വൈറസ് അതിവേഗം പടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞിരിക്കുകയാണെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ അവകാശപ്പെടുന്നു. ചൈനയിലെ ആശുപത്രികളില്‍ മാസ്ക് ധരിച്ച് നിരവധി പേര് എത്തുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ചൈന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പോലും അവകാശവാദങ്ങളുണ്ട്....
ഡിസംബർ, ജനവരി മാസങ്ങളിൽ കഠിനമായ തണുപ്പാണ് പൊതുവെ ബെംഗളൂരുവിൽ ഉണ്ടാകാറുള്ളത്. എന്നാൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി നഗരത്തിൽ അതികഠിനമായി ശൈത്യം അനുഭവപ്പെടാറില്ല. ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. നഗരം അതിശൈത്യത്തിലേക്ക് നീങ്ങുമെന്നാണ് കാലവസ്ഥ പ്രവചനം. വരും ദിവസങ്ങൾ താപനില കുറയും . ശനിയാഴ്ച നഗരത്തിലെ കുറഞ്ഞ താപനില 14 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസും. ചിലയിടങ്ങളിൽ താപനില 10 ഡിഗ്രി വരെ തൊട്ടു. ഇന്ന് (ഞായറാഴ്ച) അതികഠിന തണുപ്പിനുള്ള സാധ്യതയാണ് വകുപ്പ് പ്രവചിക്കുന്നത്....
സ്വപ്‌നങ്ങള്‍ക്ക് മേല്‍ തീ കോരിയിട്ട് സ്വര്‍ണവില കുതിച്ചുയരുന്നു. ധന്‍തേരസ് ദിവസമായ ഇന്ന് സര്‍വകാല റെക്കോഡിലേക്കാണ് സ്വര്‍ണം നടന്ന് കയറിയിരിക്കുന്നത്. ഒക്ടോബര്‍ മാസത്തില്‍ ഇതുവരെ കണ്ട വിലയിലെ കുതിച്ചുചാട്ടം തന്നെയാണ് ഇന്നും ദൃശ്യമായത്. ഇത് എട്ടാം തവണയാണ് സ്വര്‍ണവില ഈ മാസം സര്‍വകാല റെക്കോഡ് തിരുത്തുന്നത്. വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ ആഭരണാവശ്യങ്ങള്‍ക്കായി സ്വര്‍ണം എടുക്കുന്ന സമയമാണിത്. മാത്രമല്ല ധന്‍തേരസ്, ദീപാവലി എന്നിവ കണക്കിലെടുത്തും ആളുകള്‍ സ്വര്‍ണം വാങ്ങിക്കാറുണ്ട്. സ്വര്‍ണത്തിന് ഡിമാന്‍ഡ് വര്‍ധിച്ച് നില്‍ക്കുന്ന സമയമാണിത്. ഇപ്പോഴത്തെ വില...
തലയിലെ താരൻ തീർക്കുന്ന തലവേദന ചെറുതല്ല. മുടി കൊഴിച്ചിൽ, തല ചൊറിച്ചിൽ, തലയിലെ അസ്വസ്ഥത ഇതെല്ലാം പ്രശ്നം തന്നെ. പോരാത്തതിന് ആത്മവിശ്വാസക്കുറവും താരൻ കളയാൻ വിപണിയിലെ ഉത്പന്നങ്ങൾ പരീക്ഷിച്ചാൽ ചിലപ്പോൾ ഫലം നെഗറ്റീവായിരിക്കും. അതിനാൽ ഉത്തമം വീട്ടിൽ തന്നെ ലഭ്യമായ ചേരുവകൾ ഉപയോഗിക്കുന്നതാണ്. അത്തരത്തിൽ ഉപയോഗിക്കാൻ പറ്റുന്ന ചില ചേരുവകൾ അറിയാം *തലയോട്ടിയിലെ പിഎച്ച് നില സന്തുലിതമാക്കാൻ നാരങ്ങാ നീരിന്റെ ഉപയോഗം സഹായിക്കും. ഒരു ടേബിൾ സ്പൂൺ ചെറുനാരങ്ങയിൽ കാൽ ഗ്ലാസ് വെള്ളം ചേർത്താണ് തലയോട്ടിയിൽ...
ഏറെ ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് കറിവേപ്പില വെള്ളം..കറിവേപ്പില വെള്ളം കുടിക്കുന്നത്, പ്രത്യേകിച്ച് രാവിലെ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കഴിക്കുന്നത്, ആരോഗ്യപ്രശ്നങ്ങൾക്കുള്ള പ്രകൃതിദത്തമായ പ്രതിവിധിയായി വർത്തിക്കുന്നു. ശരീരത്തെ ശുദ്ധീകരിക്കുകയും കരളിൻ്റെ പ്രവർത്തനം ശക്തിപ്പെടുത്തുകയും ദഹനത്തെ സഹായിക്കുകയും ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇരുമ്പ്, കാൽസ്യം, എ, ബി, സി, ഇ തുടങ്ങിയ വിറ്റാമിനുകളുടെ ഒരു ശ്രേണി ഉൾപ്പെടെയുള്ള സുപ്രധാന പോഷകങ്ങളുടെ സമൃദ്ധമായ കറിവേപ്പില വെള്ളം ഉള്ളിൽ നിന്ന് മികച്ച ആരോഗ്യം വളർത്തുന്ന നന്മയുടെ ഒരു ശക്തികേന്ദ്രമാണ്. കറിവേപ്പില മെറ്റബോളിസം...
വെറും വയറ്റിൽ കാപ്പി, പ്രത്യേകിച്ച് കട്ടൻ കാപ്പി കുടിക്കുന്നത് ആമാശയത്തിലെ അസിഡിറ്റി വർദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്ന് പറയുന്നു. ആസിഡ് റിഫ്ലക്സ്, നെഞ്ചെരിച്ചിൽ, മറ്റ് ദഹന പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും, അതുകാെണ്ട് വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് നല്ലതല്ല. തക്കാളിയിൽ പോഷകസമൃദ്ധമാണെങ്കിലും ടാനിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് മറ്റ് ഭക്ഷണങ്ങളൊന്നും കഴിക്കാതെ കഴിക്കുമ്പോൾ വയറിലെ അസിഡിറ്റി വർദ്ധിപ്പിക്കും.. വാഴപ്പഴം കഴിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് മികച്ച തിരഞ്ഞെടുപ്പായിരിക്കില്ല. അവയുടെ ഉയർന്ന അളവിലുള്ള മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ പെട്ടെന്ന് രക്തപ്രവാഹത്തിൽ...
വെള്ളം കുടിക്കുക എന്നത് ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. ദഹനം, രക്തചംക്രമണം, താപനിലയുടെ നിയന്ത്രണം, വിഷാംശങ്ങളെ നീക്കൽ തുടങ്ങി ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് വെള്ളം ശരീരത്തിലുണ്ടാേകണ്ടതുണ്ട്. രാവിലെ വെറുംവയറ്റിൽ വെള്ളം കുടിക്കുന്നതിന് ആരോഗ്യഗുണങ്ങൾ ഏറെയുണ്ട്. ∙ജലാംശം നിലനിർത്തുന്നു മണിക്കൂറുകളോളം ഉറങ്ങിയ ശേഷം എഴുന്നേൽക്കുമ്പോൾ ശരീരത്തിന്റെ ജലാംശം ഉണ്ടാവില്ല. രാവിലെ വെള്ളം കുടിക്കുന്നത് ശരീരത്തിൽ ജലാംശം ഉണ്ടാകാൻ സഹായിക്കും. ശരീരത്തിന്റെ പ്രവർത്തനങ്ങൾ ഫലപ്രദമായി നടക്കുകയും ചെയ്യും. ∙ഉപാപചയ പ്രവർത്തനം രാവിലെ വെള്ളം കുടിക്കുന്നതു മൂലം ഉപാപചയപ്രവർത്തനം 30 ശതമാനം വരെ...
പോഷക സമൃദ്ധമാണ് ചിയ വിത്തുകൾ. ഇവയിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, ഫൈബർ തുടങ്ങളിയ പോഷങ്ങളെല്ലാം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ കൂടാതെ കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ അവശ്യ ധാതുക്കളാലും സമ്പന്നമാണ് ചിയ. 100 ഗ്രാം ചിയ വിത്തിൽ 16 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. 42 ഗ്രാം ആണ് ഡയറ്ററി ഫൈബറിന്റെ അളവ്. ഇതുകൊണ്ടൊക്കെ തന്നെ തടി കുറക്കാൻ വളരെ ഉത്തമമാണ് ഇവ. പലപ്പോഴും ചിയ വിത്തുകൾ ഓട്സിനൊപ്പം...
ഉയർന്ന യൂറിക് ആസിഡിൻ്റെ അളവ് ഗുരുതരമായ ആരോഗ്യ അപകടമുണ്ടാക്കും, ഇത് സന്ധിവാതം, വൃക്കയിലെ കല്ലുകൾ, വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നാണ് പറയുന്നത്. വൃക്കകൾക്ക് ഇല്ലാതാക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ യൂറിക് ആസിഡ് ശരീരത്തിൽ അടിഞ്ഞുകൂടുമ്പോഴാണ് ഇത് സംഭവിക്കുന്നത് ഉയർന്ന യൂറിക് ആസിഡിന് കാരണമാകുന്ന ഘടകങ്ങളിൽ ജനിതകശാസ്ത്രം, റെഡ് മീറ്റ്, സീഫുഡ്, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണക്രമം, അമിതമായ മദ്യപാനം, ചില മരുന്നുകൾ, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ അവസ്ഥകളൊക്കെ ഉണ്ടാവും. അതിനാൽ, ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിന് യൂറിക്...