27 in Thiruvananthapuram

Local

തുടക്കം മുതൽ ഭീഷണി ഉണ്ടായിരുന്നു, പോക്സോ കേസിന് പിന്നിൽ ആരോപണവിധേയരായ നടൻമാർ’

കൊച്ചി: മുകേഷ് ഉൾപ്പെടെയുള്ള നടൻമാർക്കെതിരായ പരാതി പിൻവലിക്കാനുള്ള കാരണം സർക്കാരിന്റെ നിസംഗതയെന്ന് പരാതിക്കാരി  . തനിക്കെതിരായ പോക്സോ കേസിൽ സത്യാവസ്ഥ എന്തെന്ന് അന്വേഷിക്കാൻ പോലീസ് ശ്രമിച്ചില്ലെന്നും അതിനാൽ തന്നെ ഇനിയും നടൻമാർക്കെതിരായ പരാതിയുമായി മുന്നോട്ട് പോവാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കിയ അവർ പോക്സോ കേസ് ഗൂഢാലോചനയുടെ ഭാഗമായി കെട്ടിച്ചമച്ച ഒന്നാണെന്നും പറഞ്ഞു. ആരോപണ വിധേയരായ നടൻമാർക്ക് ഇതിൽ പങ്കുണ്ടെന്നും ആലുവ സ്വദേശിനിയായ നടി തുറന്നടിച്ചു. ‘ഈ കേസ് പൂർണമായും കെട്ടിച്ചമച്ചതാണ്. ആരോ പണം കൊടുത്ത് അവരെ പറഞ്ഞുവിട്ടതാണെന്ന് വ്യക്തമാണ്....

നടൻ മേഘനാഥൻ അന്തരിച്ചു …

കോഴിക്കോട്: പ്രമുഖ ചലച്ചിത്ര നടൻ മേഘനാഥൻ അന്തരിച്ചു. 60 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയവേ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ബാലൻ കെ നായരുടെ മകനാണ്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അന്ത്യം. സംസ്‌കാരം ഷൊർണൂരിലെ വീട്ടിൽ വച്ച് നടക്കും. സുസ്‌മിതയാണ് ഭാര്യ, മകൾ പാർവതി.   അൻപതിലധികം സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ, ഉല്ലാസപ്പൂങ്കാറ്റ്, ആക്ഷൻ ഹീറോ ബിജു എന്നിങ്ങനെയുള്ള ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമാണ്...

തിരഞ്ഞെടുപ്പ് Live: പാലക്കാട് ബൂത്തുകളില്‍ നീണ്ടനിര, പോളിംഗ് ശതമാനത്തില്‍ പിന്നില്‍

കേരളം ഉറ്റുനോക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മണി മുതല്‍ പല ബൂത്തുകൾക്ക് മുന്നിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ആദ്യ മണിക്കൂറുകളിൽ ആവേശകരമായ പോളിംഗിനാണ് മണ്ഡലം സാക്ഷ്യം വഹിക്കുന്നത്. 185 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. 1,94,706 വോട്ടര്‍മാരാണ് പാലക്കാട് നിയോജക മണ്ഡലത്തിലുള്ളത്. 1,00,290 സ്ത്രീ വോട്ടര്‍മാരും 94,412 പുരുഷ വോട്ടര്‍മാരും നാല് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്.     790 ഭിന്നശേഷി വോട്ടര്‍മാരുമുണ്ട്. യുഡിഎഫിന്റെ സിറ്റിംഗ് മണ്ഡലമാണ് പാലക്കാട്. ആകെ 10 സ്ഥാനാര്‍ത്ഥികളാണ്...

എആര്‍ റഹ്‌മാനും ഭാര്യയും വേര്‍പിരിഞ്ഞു; ‘ഞങ്ങള്‍ക്കിടയില്‍ പരിഹരിക്കാനാകാത്ത വിടവ്’

മുംബൈ: സംഗീത സംവിധായകനും ഗായകനുമായ എആര്‍ റഹ്‌മാനും ഭാര്യ സൈറയും വിവാഹമോചനം നേടി. ഭര്‍ത്താവുമായി വേര്‍പിരിയുന്നതായി സൈറ തന്നെയാണ് തുറന്ന് പറഞ്ഞത്. സൈറയുടെ അഭിഭാഷക വന്ദന ഷായാണ് ഇരുവരും വേര്‍പിരിയാനുള്ള തീരുമാനത്തെക്കുറിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്. 1995 ല്‍ ആയിരുന്നു റഹ്‌മാന്‍ – സൈറ വിവാഹം.   ”വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം സൈറ തന്റെ ഭര്‍ത്താവ് എആര്‍ റഹ്‌മാനില്‍ നിന്ന് വേര്‍പിരിയാനുള്ള തീരുമാനമെടുത്തിരിക്കുന്നു. ബന്ധം തുടര്‍ന്ന് പോകുന്നതിലെ വൈകാരിക സമ്മര്‍ദ്ദത്തിന്റെ അടിസ്ഥാനത്തിലാാണ് ഈ തീരുമാനം. പരസ്പരം...

ഹോട്ട് ആകാന്‍ നോക്കി, കോപ്പ് ആയി; പ്രായം എത്രയെന്ന് വല്ല ബോധവും ഉണ്ടോ? നവ്യയുടെ ന്യു ലുക്കിന് വിമര്‍ശനം

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. നന്ദനം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ എന്നന്നേക്കുമായി ഇടം നേടിയ താരം. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയിട്ടുള്ള നവ്യ മലയാളത്തില്‍ മാത്രമല്ല മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കലോത്സവ വേദികളിലൂടെ സിനിമയിലെത്തിയ നവ്യ മികച്ചൊരു നര്‍ത്തകി കൂടെയാണ്. ഒരുത്തീ എന്ന വികെ പ്രകാശ് ചിത്രത്തിലൂടെയാണ് നവ്യ തിരികെ വരുന്നത്. സിനിമ വലിയ വിജയമായി മാറുകയും നവ്യ തന്റെ മടങ്ങി വരവില്‍ കയ്യടി നേടുകയും ചെയ്തു....

നീലേശ്വരം വെടിക്കെട്ടപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി,

കാസർഗോഡ്: നീലേശ്വരം വെടിക്കെട്ടപകടത്തിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. ചെറുവത്തൂർ സ്വദേശിയായ ഷിബിൻരാജാണ് മരണപ്പെട്ടത്. പത്തൊമ്പത് വയസുകാരനായ ഷിബിൻരാജിന് അപകടത്തിൽ സാരമായ പരിക്കേറ്റിരുന്നു. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഞായറാഴ്‌ച അർധരാത്രിയോടെയായിരുന്നു യുവാവിന്റെ അന്ത്യം. അപകടത്തിൽ മരണപെട്ടവരുടെ എണ്ണം നാലായി ഉയർന്നു. നീലേശ്വരം വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ രണ്ട് പേർ കൂടി ഞായറാഴ്‌ച മരണപ്പെട്ടിരുന്നു. കിനാനൂര്‍ സ്വദേശി രതീഷ്, നീലേശ്വരം സ്വദേശി ബിജു എന്നിവർക്കാണ് കഴിഞ്ഞ ദിവസം ജീവൻ നഷ്‌ടമായത്. നേരത്തെ ചോയ്യങ്കോട്...

ഫിലിം എഡിറ്റര്‍ നിഷാദ് യൂസഫ് മരിച്ച നിലയില്‍;

കൊച്ചി: മലയാള സിനിമയിലെ എഡിറ്റര്‍ നിഷാദ് യൂസഫ് മരിച്ച നിലയില്‍. 43 വയസായിരുന്നു. കൊച്ചി പനമ്പള്ളി നഗറിലെ ഫ്‌ളാറ്റില്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. അടുത്ത കാലത്ത് പുറത്തിറങ്ങിയ ശ്രദ്ധേയമായ പല മലയാള സിനിമകളിലും എഡിറ്റിംഗ് നിര്‍വഹിച്ചത് നിഷാദ് യൂസഫ് ആയിരുന്നു. 2022 -ല്‍ തല്ലുമാല സിനിമയുടെ എഡിറ്റിംഗിന് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ഓപ്പറേഷന്‍ ജാവ, വണ്‍, ചാവേര്‍, രാമചന്ദ്ര ബോസ്സ് & കോ, ഉടല്‍, ആളങ്കം,  ഉണ്ട,...

ദിവ്യയെ ഒളിപ്പിച്ചത് സിപിഎം ആണെന്നും പ്രതിപക്ഷ നേതാവ് ….

തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യയുടെ അറസ്‌റ്റ്‌ വൈകിയതിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ദിവ്യ വിഐപി പ്രതിയാണെന്ന് ആരോപിച്ച സതീശൻ പോലീസിനെ സിപിഎം സമ്മർദ്ദത്തിൽ ആക്കിയെന്നും ആരോപിച്ചു. ദിവ്യയെ ഒളിപ്പിച്ചത് സിപിഎം ആണെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ നിർദ്ദേശ പ്രകാരമാണ് സിപിഎം ദിവ്യയെ ഒളിപ്പിച്ചത്. ജാമ്യം നിഷേധിച്ച് മണിക്കൂറുകൾക്കുള്ളിൽ പാർട്ടി ഗ്രാമത്തിൽ നിന്നാണ് ദിവ്യയെ കസ്‌റ്റഡിയിൽ എടുത്തത്. പിപി ദിവ്യ...

സർക്കാർ; ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് ഏർപ്പെടുത്തും, 10,000 പേർക്ക് ദർശന സൗകര്യം

തിരുവനന്തപുരം: . പ്രതിപക്ഷ പാർട്ടികളുടെയും ഹിന്ദു സംഘടനകളുടെയും കടുത്ത പ്രതിഷേധത്തിനും എതിർപ്പിനും ഒടുവിലാണ് സർക്കാരിന്റെ നിലപാട് മാറ്റം. പ്രതിദിനം 10,000 പേർക്ക് ഇനി സ്പോട്ട് ബുക്കിംഗ് വഴി ദർശനം നടത്താനുള്ള അവസരമാണ് ലഭിക്കുക. ഇതിനായി വെർച്വൽ ക്യൂ വഴിയുള്ള ബുക്കിംഗുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട് ദിവസം 80,000 പേർക്ക് വെർച്വൽ ക്യൂ വഴി ദർശനം നൽകുമെന്നാണ് അറിയിച്ചിരുന്നത്. ഇതിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. വെർച്വൽ ക്യൂ വഴി ഇനി 70,000 പേർക്ക് മാത്രമാവും ദർശനം നടത്താൻ കഴിയുക. ശേഷിക്കുന്ന സ്ലോട്ടുകൾ...

കാസർഗോഡ് ബോട്ട് മറിഞ്ഞ് ; ഒരാൾ മരിച്ചു, ഒരാളെ കാണാനില്ല

കാസര്‍ഗോഡ്: നീലേശ്വരം  മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ അബൂബക്കര്‍ (58) ആണ് മരിച്ചത്.  ഒരാളെ കാണാതായി. മുനീർ എന്നയാളെയാണ് കാണാതായത്. ബോട്ടിലുണ്ടായിരുന്നു 34 പേരെ രക്ഷിച്ചു. കാണാതായ ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. അപകടത്തിൽ പരിക്കേറ്റ 9 പേരെ ജില്ലാ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു ‘ഇന്ത്യന്‍’ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. മലപ്പുറം ചെട്ടിപ്പടി സ്വദേശികളും  തമിഴ്നാട് ഒറീസ,സ്വദേശികളുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ബോട്ട് തിരയിൽ പെട്ട് പൂർണമായും മറിഞ്ഞ് പോകുകയായിരുന്നു. കേരളത്തിൽ ഉയർന്ന തിരമാലയ്ക്കും...