27 in Thiruvananthapuram

Local

നാടകീയമായ തിരിച്ചുവരവ്; കാനഡയിൽ മാർക്ക് കാർണിയുടെ ലിബറൽ പാർട്ടി വീണ്ടും അധികാരത്തിലേക്ക്?

ഒട്ടാവോ: നിർണായകമായ കനേഡിയൻ തിരഞ്ഞെടുപ്പിൽ പുതിയ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ലിബറൽ പാർട്ടി അധികാരത്തിലേക്കെന്ന് സൂചന. പിയറി പൊയ്‌ലിവ്രെ നയിക്കുന്ന കൺസർവേറ്റീവ് പാർട്ടിയെ പരാജയപ്പെടുത്തി ലിബറൽ പാർട്ടി നാടകീയമായ ഒരു രാഷ്ട്രീയ തിരിച്ചുവരവിലൂടെ അടുത്ത സർക്കാർ രൂപീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും അവർ ഭൂരിപക്ഷ സർക്കാർ രൂപീകരിക്കുമോ എന്നത് ഇപ്പോൾ തീർത്തും പറയാൻ കഴിയാത്ത കാര്യമാണ്. അധികാരത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന പ്രധാനമന്ത്രി മാർക്ക് കാർണിയുടെ പാർട്ടി, നേപ്പിയൻ റൈഡിംഗ് നിയോജകമണ്ഡലത്തിൽ നിന്ന് തന്റെ ആദ്യ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് ഏറെക്കുറെ...

സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു.

  സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു. 73 വയസ്സായിരുന്നു. കാൻസർ രോഗബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. വെള്ളയമ്പലത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ദേശീയ, അന്തർദേശീയതലങ്ങളിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ അതുല്യ പ്രതിഭയാണ് ഷാജി എൻ കരുൺ. 40 ഓളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എകെജി എന്നിങ്ങനെ ഒരുപിടി കലാമൂല്യമുള്ള ചിത്രങ്ങൾ അദ്ദേഹത്തിന്റെതായി മലയാളത്തിന് ലഭിച്ചു

കഴക്കൂട്ടം സൈനിക സ്കൂളിൽ 1983 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ സന്ദർശനം നടത്തി.

1983 ബാച്ചിലെ ഓൾഡ് ബോയ്സ് അസോസിയേഷൻ (OBA) പൂർവ്വ വിദ്യാർത്ഥികൾ അവരുടെ മാതൃസ്ഥാപനമായ കഴക്കൂട്ടം സൈനിക് സ്കൂളിൽ ഇന്ന് (ഏപ്രിൽ 28) സന്ദർശനം നടത്തി. സ്കൂളിന്റെ പാരമ്പര്യത്തെ ആദരിച്ചും വീരമൃത്യു വരിച്ചവരെ അഭിവാദ്യം ചെയ്തും സ്‌മൃതി സ്തൂപത്തിൽ പുഷ്പാർച്ചന നടത്തിയുമാണ് ദിനാചരണ നടപടികൾ ആരംഭിച്ചത്. തുടർന്ന് ക്ലാസ് മുറികളിലൂടെയും ലബോറട്ടറികളിലൂടെയും അവരുടെ രൂപീകരണ വർഷങ്ങളുടെ പ്രിയപ്പെട്ട ഓർമ്മകൾ ഉണർത്തുന്ന സന്ദർശനമായി. ദക്ഷിണ വ്യോമസേനാ മേധാവിയും കഴക്കൂട്ടം സൈനിക സ്കൂളിലെ പൂർവ്വ വിദ്യാർഥിയുമായഎയർ മാർഷൽ ബാലകൃഷ്ണൻ മണികണ്ഠൻ, സ്കൂൾ...

ഇന്ത്യയുടെ തിരിച്ചടി; മരുന്നിനായും പാകിസ്ഥാന്‍ നെട്ടോട്ടമോടേണ്ടി വരും; സംഭരണം ആരംഭിച്ചു.

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാകിസ്ഥാന് നല്‍കിയ തിരിച്ചടികള്‍ ഫലം കണ്ടു തുടങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. നയതന്ത്ര തലത്തിലും വ്യാപാര മേഖലയിലും ഉള്‍പ്പെടെ ഏര്‍പ്പെടുത്തുന്ന ഉപരോധങ്ങള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പാകിസ്ഥാന് കനത്ത പ്രത്യാഘാതം സൃഷ്ടിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പൂര്‍ണമായി നിലച്ചതിനാല്‍ പാകിസ്ഥാനില്‍ ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് ഉള്‍പ്പെടെ കടുത്ത മരുന്ന് ക്ഷാമം ഉണ്ടാകുമെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ മുന്നറിയിപ്പുള്ളത്. ഈ പ്രതിസന്ധി മുന്നില്‍ കണ്ട് മരുന്നുകള്‍ വലിയ തോതില്‍...

ഷൈന്‍ ലൈംഗികച്ചുവയോടെ സംസാരിച്ചു; വെളുത്ത പൊടി തുപ്പി; വെളിപ്പെടുത്തലുമായി സൂത്രവാക്യം സിനിമയിലെ പുതുമുഖ നടി

കൊച്ചി: സൂത്രവാക്യം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ നടന്‍ ഷൈന്‍ ടോം ചാക്കോയില്‍ നിന്നുണ്ടായ മോശം അനുഭവം ചിത്രത്തിലെ നായികയായ വിന്‍സി തുറന്നു പറഞ്ഞത് സിനിമാ മേഖലയില്‍ ആകെ വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. ലഹരി ഉപയോഗത്തിന്റെ പേരില്‍ ഷൈനെ അറസ്റ്റ് ചെയ്യുന്നതു വരെ കാര്യങ്ങള്‍ എത്തിയിരുന്നു. വിന്‍സിയുടെ തുറന്നുപറച്ചിലോടെ സിനിമയുടെ ഭാവിയും പ്രതിസന്ധിയിലായി. വിന്‍സി എടുത്ത നിലപാടിനെ അനുകൂലിച്ചും ഷൈന്റെ പെരുമാറ്റത്തെ പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. ഇപ്പോഴിതാ സൂത്രവാക്യം സിനിമയില്‍ അഭിനയിച്ച ഒരു നടി...

ഐ എഫ് ഡബ്ലൂ ജെ ദേശീയ സമ്മേളനം നിയമസഭ ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു… സംഘടനയുടെ ദേശീയ പ്രസിഡന്റ്‌ അവ്ദേഷ് ഭാർഗവ് അദ്യക്ഷത വഹിച്ചു.

*Start* ഐ എഫ് ഡബ്ലൂ ജെ ദേശീയ സമ്മേളനം നിയമസഭ ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു… സംഘടനയുടെ ദേശീയ പ്രസിഡന്റ്‌ അവ്ദേഷ് ഭാർഗവ് അദ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ്‌ എ പി ജിനൻ സ്വാഗതം പറഞ്ഞു. വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരെ ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചടങ്ങിൽ ആദരിച്ചു… വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു.  

ഷൈന്‍ പൊലീസിന് മുന്നിലേക്ക്… 32 ചോദ്യങ്ങള്‍; നടന്റെ വക്കീല്‍ രാമന്‍പിള്ള, ‘ട്യൂഷന്‍’ കൊടുത്തു

കൊച്ചി: ഹോട്ടലിലെ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട നടന്‍ ഷൈന്‍ ടോം ചാക്കോയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ഇന്നലെ തന്നെ ഷൈനിന് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഷൈന്‍ ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരാകും എന്നാണ് പിതാവ് ചാക്കോ പൊലീസിനെ അറിയിച്ചിരിക്കുന്നത്. ഷൈനിന്റെ തൃശൂരിലുള്ള വീട്ടിലെത്തിയാണ് പൊലീസ്‌നോട്ടിസ് നല്‍കിയത്. ഇന്ന് രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നായിരുന്നു...

വഖഫ് നിയമ ഭേദഗതി; സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും

വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീം കോടതിയിൽ ഇന്നും വാദം തുടരും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് കെവി വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഇന്നലെ ഹർജികൾ പരിഗണിക്കവെ ബോർഡിൽ അമുസ്ലീങ്ങളെ ഉൾപ്പെടുത്തിയത് അടക്കമുള്ള വിഷയങ്ങളിൽ കോടതി ചോദ്യം ഉയർത്തിയിരുന്നു. ഇക്കാര്യത്തിലെല്ലാം കേന്ദ്രസർക്കാർ ഇന്ന് മറുപടി നൽകും. കോടതി വഖഫ് ആയി പ്രഖ്യാപിച്ച സ്വത്തുക്കൾ ഡിനോട്ടിഫൈ ചെയ്യരുതന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഉപയോക്താവ് വഴിയോ, ആധാരം മുഖേനയോ കോടതി...

அரசு ஊழியர்களுக்கு ஹேப்பி? அகவிலைப்படி உயர்கிறதா.. புத்தாண்டு குட்நியூஸ் தருகிறாரா தமிழக முதல்வர்?

சென்னை: அரசு ஊழியர்களும், ஆசிரியர்களும் பல்வேறு கோரிக்கைகளை முன்வைத்து தமிழக அரசிடம் வேண்டுகோள் விடுத்து வருகின்றனர்.. குறிப்பாக பழைய ஓய்வூதிய திட்டத்தை நடைமுறைப்படுத்த வேண்டும் என்று கேட்டு வருகிறார்கள். இப்படிப்பட்ட சூழலில் புத்தாண்டு பரிசாக அகவிலைப்படி உயர்வு குறித்த முக்கிய தகவல் வெளியாக வாய்ப்புள்ளதாக கூறப்படுகிறது. இது தமிழக அரசு ஊழியர்களிடம் மிகுந்த எதிர்பார்ப்பையும் ஏற்படுத்தி வருகிறது பழைய ஓய்வூதியத் திட்டம் வேண்டும் என்று அரசு ஊழியர்கள் தொடர் போராட்டத்தில் ஈடுபட்டு கொண்டிருக்கிறார்கள்.. இதற்காக பல்வேறு போராட்டங்களையும்...

പാകിസ്താനും ഗള്‍ഫ് പോലെയാകുമോ? ലോകത്തിലെ നാലാമത്തെ ക്രൂഡ് ഓയില്‍ ശേഖരമെന്ന്: അല്ലെങ്കില്‍ വെറും തട്ടിപ്പോ

സമുദ്രാതിർത്തിയിൽ പുതുതായി കണ്ടെത്തിയ എണ്ണ, വാതക നിക്ഷേപങ്ങൾ ഖനനം ചെയ്യുന്നതിനായി തുർക്കിയുമായി കരാറുണ്ടാക്കി പാകിസ്താന്‍. പാകിസ്ഥാനിലെ മാരി എനർജിസ് ലിമിറ്റഡ്, ഓയിൽ ആൻഡ് ഗ്യാസ് ഡെവലപ്‌മെന്റ് കമ്പനി ലിമിറ്റഡ്, പാകിസ്ഥാൻ പെട്രോളിയം ലിമിറ്റഡ് എന്നിവ തുർക്കി സർക്കാർ ഉടമസ്ഥതയിലുള്ള ടി പി എ ഒ എന്ന കമ്പനിയുമായി സഹകരിച്ച് ഓഫ്‌ഷോർ ബിഡ്ഡിംഗിങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട് മൂന്ന് വർഷത്തോളമായി നടത്തിയ പര്യവേക്ഷണത്തിന് ഒടുവില്‍ ലോകത്തിലെ നാലാമത്തെ വലിയ എണ്ണ, വാതക ശേഖരം എന്നാണ് പുതിയ കണ്ടുപിടുത്തത്തെ പാകിസ്ഥാന്‍ വിശേഷിപ്പിച്ചത്....