കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. വ്യാഴാഴ്ച രാത്രി ദുര്‍ഗാപൂര്‍ ഹൈവേയില്‍ വെച്ച് ദന്തന്‍പൂരിന് സമീപമാണ് സംഭവം. ഗാംഗുലി ബര്‍ദ്വാനിലേക്ക് പോകുന്നതിനിടെയാണ് അപകടം. റേഞ്ച് റോവര്‍ കാറിലായിരുന്നു ഗാംഗുലി സഞ്ചരിച്ചിരുന്നത്. ഗാംഗുലിയുടെ വാഹനവ്യൂഹത്തിലേക്ക് ലോറിയിടിച്ച് കയറുകയായിരുന്നു. ലോറിയിടിച്ചതോടെ ഗാംഗുലിയുടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. എന്നാല്‍ ഡ്രൈവര്‍ സമയോചിതമായി ഇടപെട്ട് വാഹനം പെട്ടെന്ന് നിര്‍ത്തി. ഇതോടെ ഗാംഗുലിയുടെ കാറിന് പിന്നില്‍ വന്ന് വാഹനവ്യൂഹത്തിലെ മറ്റ് കാറുകളും വന്നിടിക്കുകയായിരുന്നു. അതേസമയം...
വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ശതകോടീശ്വരനും ടെസ്ല ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഇലോണ്‍ മസ്ക്കുമായി കഴിഞ്ഞാഴ്ച്ച കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ ആഗോള ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്ല ഇന്ത്യന്‍ വിപണിയിലേക്ക് വരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഇന്ത്യയിലെ ചെറുപ്പക്കാരും ഓട്ടോമൊബൈല്‍ മേഖലയും ഈ റിപ്പോര്‍ട്ടുകളെ ഏറെ പ്രതീക്ഷയോടെ സ്വീകരിക്കുമ്പോള്‍ അതിന്മേല് ആശങ്ക വിതച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന വന്നിരിക്കുകയാണ്. ടെസ്ല ഇന്ത്യയില്‍ ജീവനക്കാരെ തേടി ലിങ്ക്ഡ് ഇന്നില്‍ പരസ്യവും നല്‍കിയശേഷമാണ് ടംപ് തന്റെ നിലപാട്...
ന്യൂഡല്‍ഹി: ഡല്‍ഹിയുടെ നാലാമത് വനിതാ മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രധാന നേതാക്കള്‍ പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങില്‍ ആയിരുന്നു ഷാലിമാര്‍ ബാഗില്‍ നിന്നുള്ള ബിജെപി എംഎല്‍എയായ രേഖ ഗുപ്ത ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 27 വര്‍ഷത്തിന് ശേഷമാണ് ഡല്‍ഹിയില്‍ ബിജെപിയുടെ സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ആം ആദ്മി തരംഗത്തില്‍ പത്ത് സീറ്റ് പോലും തികച്ച് നേടാന്‍ ബിജെപിക്ക് സാധിച്ചിരുന്നില്ല. രാജ്യതലസ്ഥാനമായതിനാല്‍ തന്നെ ബിജെപി...
വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബഹിരാകാശ ദൗത്യം കഴിഞ്ഞ് തിരിച്ചെത്തിയ സ്പേസ് എക്സ് സ്റ്റാര്‍ഷിപ്പ് പേടകത്തില്‍ നിന്നുള്ള ഒരു ഹീറ്റ് ഷീല്‍ഡ് ടൈല്‍ സമ്മാനിച്ച് ടെസ്ല, സ്പേസ് എക്സ് മേധാവിയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്ക്. ഇന്നലെ വാഷിംഗ്ടണിലെ ബ്ലെയര്‍ ഹൗസില്‍ വെച്ചായിരുന്നു മോദി-മസ്ക് കൂടിക്കാഴ്ച. പങ്കാളി ഷിവോണ്‍ സിലിസിനും മൂന്ന് കുട്ടികള്‍ക്കുമൊപ്പമായിരുന്നു മസ്ക്, മോദിയെ കാണാനെത്തിയത്. ട്രംപ് ഭരണകൂടത്തില്‍ ഗവണ്മെന്റ് എഫിഷ്യന്‍സി വകുപ്പിന്റെ മേല്‍നോട്ടം വഹിക്കുന്ന മസ്ക് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് ടെസ്റ്റ്...
CMP അരവിന്ദാക്ഷൻ വിഭാഗം അശമന്നൂർ ഗ്രാമപഞ്ചായത്തിൽ 10- മേതല തെക്കു വാർഡ് തിരഞ്ഞെടുപ്പിൽ ഇന്ത്യയിലെ വർഗ്ഗീയ രാഷ്ട്രീയ മുന്നേറ്റത്തിന് തടയിടുവാൻ വേണ്ടി ഇന്ത്യയിലെ വലിയ ജനാധിപത്യ മതേതര രാഷ്ട്രീയ പാർട്ടിയായ കോൺഗ്രസിനെ വിജയിപ്പിക്കേണ്ടതും വർഗീയതക്കെതിരെ ത്രിതല പഞ്ചായത്ത് മുതൽ എല്ലാ സംസ്ഥാനത്തും മതേതര രാഷ്ട്രീയ പാർട്ടികൾ യോജിച്ചു പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ അശമന്നൂർ ഗ്രാമപഞ്ചായത്ത് 10 -മേതല തെക്കു വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി N.M നൗഷാദ് ,നായാട്ടുപ്പാറ മേതല എന്ന സ്ഥാനാർത്ഥിക്ക് വേണ്ടി...
കൊച്ചി: കുംഭമേള തുടങ്ങി ദിവസങ്ങൾക്കകമാണ് ചാരക്കണ്ണുള്ള ഒരു കൊച്ചു സുന്ദരി സോഷ്യൽ മീഡിയയിൽ ചർച്ചയായത്. മേളയിൽ രുദ്രാക്ഷ മാല വിൽക്കാനെത്തിയ സുന്ദരിയായ പെൺകുട്ടിയുടെ വീഡിയോ ആരോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കിടുകയായിരുന്നു. നിമിഷങ്ങൾക്കക്കം മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശിയായ മൊണാലിസ ഇന്റർനെറ്റ് കീഴടക്കി. കുംഭമേളയിലെത്തിയവരെല്ലാം മൊണാലിസയെ കാണാനും ഫോട്ടോ പകർത്താനും ഓടിയെത്തി. ഈ വീഡിയോകളും ചിത്രങ്ങളുമെല്ലാം അക്ഷരാർത്ഥത്തിൽ മൊണാലിസയുടെ ജീവിതം തന്നെ മാറ്റിമറിച്ചു, മൊണാലിസയ്ക്ക് ബോളിവുഡിലേക്ക് അവസരം ലഭിച്ചു. സനോജ് മിശ്ര സംവിധാനം ചെയ്യുന്ന ‘ദി ഡയറി ഓഫ്...
വാഷിംഗ്ടണ്‍: ഹമാസിന് അന്ത്യശാസനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗാസയില്‍ ബന്ദികളാക്കിയ എല്ലാവരെയും ശനിയാഴ്ച ഉച്ചയോടെ വിട്ടയയ്ക്കണം എന്ന് ട്രംപ് ഹമാസിന് മുന്നറിയിപ്പ് നല്കി. അല്ലാത്ത പക്ഷം ഇസ്രായേല്‍ – ഹമാസ് വെടിനിര്‍ത്തല്‍ അവസാനിപ്പിക്കാന്‍ താന്‍ നിര്‍ദ്ദേശിക്കുമെന്ന് ട്രംപ് പറഞ്ഞു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബന്ദികളെ വിട്ടയക്കുന്നത് നിര്‍ത്തുമെന്ന് ഹമാസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നാണ് ഹമാസ് ആരോപിക്കുന്നത്. ഇതോടെ യുദ്ധം പുനരാരംഭിച്ചേക്കും എന്ന ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ”എല്ലാ ബന്ദികളെയും...
ഡൽഹി: ഡൽഹി ബി ജെ പി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഡൽഹി ദുരന്തമുക്തമായെന്ന് മോദി പറഞ്ഞു. ഡൽഹിയുടെ സ്നേഹത്തിന് നന്ദി പറഞ്ഞ അദ്ദേഹം ‘ മോദിയുടെ ഗ്യാരണ്ടിയിൽ വിശ്വാസം അർപ്പിച്ച ജനങ്ങൾക്ക് നന്ദി’ എന്നും പറഞ്ഞു. വികസനത്തിന്റെയും കാഴ്ചപ്പാടിന്റെയും വിശ്വാസത്തിന്റെയും വിജയമാണ് ഡൽഹിയിലേതെന്നും ഡൽഹിയിലെ ജനങ്ങൾ അഴിമതിയും രാഷ്ട്രീയത്തിലെ നുണകളും പൊറുക്കില്ലെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ഡൽഹിയിലെ ജനങ്ങൾക്ക് ഭരണമാണ് വേണ്ടത് നാടകമല്ല അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ ജനങ്ങൾക്ക് ഞാൻ നന്ദി പറയുന്നു....
ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്ന് 487 ഇന്ത്യന്‍ പൗരന്മാര് കൂടി നാട്ടിലെത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍. 487 പേരെ കൂടി തിരിച്ചയയ്ക്കാനുള്ള ഉത്തരവുകള്‍ ഉണ്ട് എന്നാണ് യുഎസ് അധികൃതര്‍ അറിയിച്ചിരിക്കുന്നത് എന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ബുധനാഴ്ച സി-17 സൈനിക വിമാനത്തില്‍ 104 ഇന്ത്യക്കാരെ കൈകള്‍ ബന്ധിച്ച് യുഎസ് അയച്ചിരുന്നു. ഇത് വലിയ വിവാദമായതിന് പിന്നാലെയാണ് പുതിയ സംഭവവികാസം. ‘യുഎസ് നീതിന്യായ വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം കുടിയേറ്റക്കാരെ അവര്‍ പറഞ്ഞയയ്ക്കുകയാണ്. കുടിയേറ്റക്കാരുടെ എണ്ണത്തെക്കുറിച്ച് ഞങ്ങള്‍ക്ക് ചില വിവരങ്ങള്‍ ഉണ്ട്....
തിരുവനന്തപുരം: ക്രിസ്മസ്-ന്യൂയർ ബമ്പർ ഫലം പുറത്ത്. XD 387132 നമ്പറിനാണ് ഒന്നാം സമ്മാനമായ 20 കോടി ലഭിച്ചത്. കണ്ണൂരിലെ എംജെ അനീഷ് എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് സമ്മാനം. ഉച്ചയ്ക്ക് രണ്ടിന് ഗാർഗി ഭവനിൽ വെച്ചായിരുന്നു നറുക്കെടുപ്പ്. മറ്റ് സമ്മാനങ്ങൾ വിശദമായി അറിയാം അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം ഓരോ പരമ്പരയ്ക്കും രണ്ടു വീതം 20 പേര്‍ക്കും ലഭിക്കും. ഏഴാം സമ്മാനം രണ്ടായിരം രൂപയും, എട്ടാം സമ്മാനം ആയിരം രൂപയും, ഒൻപതാം സമ്മാനം അഞ്ഞൂറ്...