30 in Thiruvananthapuram

Entertainment

മമിത ബൈജുവിന്റെ പ്രതിഫലം 15 കോടിയോ?; തുറന്ന് പറഞ്ഞ് നടി..’ഇവാളാരാ ഇത്രയൊക്കെ വാങ്ങാനെന്ന്’

2017-ൽ പുറത്തിറങ്ങിയ ‘സർവ്വോപരി പാലാക്കാരൻ’ എന്ന ചിത്രത്തിലൂടെ സഹനടിയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് മമിത ബൈജു. പിന്നീട് വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ മമിത തൻ്റെ കഴിവ് തെളിയിച്ചു. 2021-ൽ പുറത്തിറങ്ങിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രമായ ‘ഓപ്പറേഷൻ ജാവ’യിൽ അൽഫോൺസ എന്ന മമിതയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘സൂപ്പർ ശരണ്യ’യിലെ സോന എന്ന കഥാപാത്രവും യുവ പ്രേക്ഷകർക്കിടയിൽ മമിതയെ ശ്രദ്ധേയയാക്കി. നസ്ലെന്റെ നായികയായി എത്തിയ റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’വിലെ റീനു എന്ന കഥാപാത്രമാണ് മമിതയെ താരപദവിയിലേക്ക്...

ഒരു കൂട്ടം യുവതാരങ്ങളുടെ ഫൺ ആക്ഷൻ മൂവിയുമായി സജിൽ മമ്പാട്; ‘ഡർബി’ നിലമ്പൂരിൽ ആരംഭിച്ചു…*

ആക്ഷന് ഏറെ പ്രാധാന്യം നൽകിയ ‘കടകൻ’ എന്ന ചിത്രത്തിനു ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഡർബി’യുടെ ചിത്രീകരണം നിലമ്പൂരിൽ ആരംഭിച്ചു. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ന്യൂജൻ ഫൺ ആക്ഷൻ മൂവി ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൺസൂർ അബ്ദുൾ റസാഖ് ആണ് നിർമ്മിക്കുന്നത്. ആദം സാബിക്ക്, ഹരി ശിവറാം, അമീൻ, അനു, ഋഷി എൻ.കെ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ആൻ മെർലെറ്റ്, നോയില ഫ്രാൻസി, സുപർണ്ണ എസ് എന്നിവരാണ് നായികമാർ....

പുതുജീവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പാറശ്ശാല താലൂക്ക് ഹോസ്പിറ്റലിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉള്ള പൊതിച്ചോറ് വിതരണം.

പൊതുപ്രവർത്തകനും രാഷ്ട്രീയക്കാരനുമായ  പാറശാല  ബൈജു  ആണ് പുതുജീവനം ചാരിറ്റബിൾ  ട്രസ്റ്റ് ചെയർമാൻ.ട്രസ്റ്റിന്റെ ഭാരവാഹികളായ ഷിബു അയിര,അയിര വിശാഖ്, ശ്രീധരൻ,വിനോദ്,അഡ്വക്കേറ്റ് വിജീഷ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പൊതിച്ചോർ വിതരണം. ചെറുപ്പകാലം മുതൽക്ക് തന്നെ പൊതുപ്രവർത്തനത്തിലും രാഷ്ട്രീയത്തിലും ശ്രദ്ധ പുലർത്തിയിരുന്ന വ്യക്തിത്വമാണ്  പാറശ്ശാല  ബൈജു.   പ്രവർത്തകരെ ഏകോപിപ്പിക്കുന്നതിലും ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്നതിലും എപ്പോഴും ശ്രദ്ധ പുലർത്തിയിരുന്ന വ്യക്തിയാണ്. കോവിഡ് കാലത്ത് 3000ത്തിലധികം കിറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്. രോഗികളെയും  അവശരെയും സഹായിക്കുക, അവർക്ക് ഭക്ഷണം എത്തിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ പാറശ്ശാല...

ഫെഫ്ക എംഡിടിവി യൂണിയൻ പുതിയ ഭാരവാഹികൾ… FEFKA MDTV.

മലയാള ടെലിവിഷൻ രംഗത്തെ ബഹു ഭൂരിപക്ഷം സാങ്കേതിക പ്രവർത്തകരും അംഗങ്ങളായ ഫെഫ്കയുടെ 21-മത് അംഗസംഘടനായ ഫെഫ്ക്ക മലയാളം ഡിജിറ്റൽ ടെലിവിഷൻ എംപ്ലോയിസ് യൂണിയൻ (MDTV ) വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും 2025 ജൂൺ 08 ഞായറാഴ്ച തിരുവനന്തപുരം പാപ്പനംകോട് “ശ്രീരാഗം” കൺവെൻഷൻ സെന്ററിൽ വച്ച് നടന്നു.       യൂണിയൻ പ്രസിഡണ്ടായി വയലാർ മാധവൻകുട്ടിയേയും ജനറൽ സെക്രട്ടറിയായി ശ്രീജിത്ത് പലേരിയേയും തിരഞ്ഞെടുത്തു. ട്രഷറർ-പ്രവീൺ പേയാട്, വർക്കിംഗ് സെക്രട്ടറി-ശങ്കർലാൽ, ബൈജു ഗോപാൽ, ശ്യാം വെമ്പായം,...

കേരള ടാക്കീസിന്റെ ബാനറിൽ എം എ നിഷാദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ”ലർക്ക് “എന്ന ചിത്രത്തിന്റെ ചിത്രീകരണം

കേരള ടാക്കീസിന്റെ ബാനറിൽ എം എ നിഷാദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ”ലർക്ക് “എന്ന ചിത്രത്തിന്റെ ചിത്രീകരണം കുട്ടിക്കാനം,വാഗമൺ എന്നിവിടങ്ങളിൽ വെച്ച് പൂർത്തിയായി. സൈജു കുറുപ്പ്,അജു വർഗ്ഗീസ്,പ്രശാന്ത് അലക്സാണ്ടർ,ടി ജി രവി,അനുമോൾ, മഞ്ജു പിളള,മുത്തുമണി,സരിതാ കുക്കു,സ്മിനു സിജോ,പ്രശാന്ത് മുരളി,സുധീർ കരമന, ജാഫർ ഇടുക്കി, എം എ നിഷാദ്,വിജയ് മേനോൻ, സോഹൻ സീനുലാൽ, ബിജു സോപാനം,സജി സോമൻ,വിനോദ് കെടാമംഗലം,കുമാർ സുനിൽ,റെജു ശിവദാസ്,ഫിറോസ് അബ്ദുളള,ബിജു കാസിം,ബിന്ദു പ്രദീപ്,സന്ധ്യാ മനോജ്,രമ്യാ പണിക്കർ,നീതാ മനോജ്,ഷീജ വക്കപാടി, അനന്തലക്ഷഭി,ഷക്കീർ വർക്കല,അഖിൽ നമ്പ്യാർ,ഭദ്ര,ബീന സജികുമാർ, തുടങ്ങിയ...

കേരളത്തിലെ മനുഷ്യ മനസ്സിനെ മരവിപ്പിച്ച പ്രമാദമായ ഒരു കൊലപാതകത്തെ സമാനമാക്കുന്ന സിനിമയ്ക്ക് തുടക്കം കുറിക്കുന്നു… പ്രസാദ് നൂറനാട്

‌കേരളം മരവിക്കുന്ന സംഭവങ്ങൾ തുടർക്കഥയാകുമ്പോൾ മനുഷ്യ മനസ്സുകളുടെ അതിതീവ്രമായ പ്രമേയങ്ങൾക്ക് സമാനമാകുന്നു …”കാലം പറഞ്ഞ കഥ City Traffic”.. എന്ന ചലച്ചിത്ര ആവിഷ്കാരം. ‏ ജീവിതം ആഘോഷം ആക്കുകയും ഒടുവിൽ അഭിമാനത്തിന്റെയും ആക്ഷേപങ്ങളുടെയും നടുവിൽ സ്വയം ഇല്ലാതാകുകയും മറ്റുള്ളവരെ ക്രൂരമായി നശിപ്പിക്കുകയും ചെയ്യുന്ന പുതിയ കാലഘട്ടത്തിൻറെ സിനിമയാണ്…”കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക്… ” കൊല്ലം ജില്ലയുടെ അഭിമാന കൂട്ടായ്മയായ കരുനാഗപ്പള്ളി നാടകശാല കാരുണ്യത്തിന്റെ പുതിയ കയ്യൊപ്പ് ചാർത്തിയാണ് സിനിമയുടെ തുടക്കം കുറിക്കുന്നത്… റിട്ടയേഡ് അധ്യാപകനും കഴിഞ്ഞ...

ഷൈന്‍ പൊലീസിന് മുന്നിലേക്ക്… 32 ചോദ്യങ്ങള്‍; നടന്റെ വക്കീല്‍ രാമന്‍പിള്ള, ‘ട്യൂഷന്‍’ കൊടുത്തു

കൊച്ചി: ഹോട്ടലിലെ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട നടന്‍ ഷൈന്‍ ടോം ചാക്കോയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ഇന്നലെ തന്നെ ഷൈനിന് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഷൈന്‍ ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരാകും എന്നാണ് പിതാവ് ചാക്കോ പൊലീസിനെ അറിയിച്ചിരിക്കുന്നത്. ഷൈനിന്റെ തൃശൂരിലുള്ള വീട്ടിലെത്തിയാണ് പൊലീസ്‌നോട്ടിസ് നല്‍കിയത്. ഇന്ന് രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നായിരുന്നു...

ദിലീപ് മാത്രമല്ല, അതിജീവിതയും ചെയ്തു, പിന്നിലെ ലക്ഷ്യം അത്..ചിലർക്ക് വാശി’; ടിജി മോഹൻദാസ്

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലെത്തി നിൽക്കുകയാണ്. കേസിൽ പ്രതിഭാഗത്തിന്റെ വിചാരണ പൂർത്തിയായി. ഇനി വാദി ഭാഗത്തിന്റെ വിചാരണ കൂടി തീർന്നാൽ കേസിൽ എത്രയും പെട്ടെന്ന് വിധി വരും. വിചാരണ അവസാന ഘട്ടത്തിലേക്ക് അടുക്കവെയാണ് ദിലീപ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.   ദിലീപിന്റെ ഈ നടപടിയ്ക്കെതിരെ ഹൈക്കോടതി അതിരൂക്ഷവിമർശനം ഉയർത്തുകയും ആവശ്യം തള്ളുകയും ചെയ്തു. അന്തിമ വിചാരണക്കിടെ എങ്ങനെയാണ് പ്രതിക്ക് കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെടാൻ സാധിക്കുകയെന്നാണ് കോടതി ചോദിച്ചത്....

അഡ്വാന്‍സ് ബുക്കിംഗില്‍ കോടികള്‍ കൊയ്ത് എമ്പുരാന്‍;

ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാന്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് 2019 ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തില്‍ മഞ്ജുവാര്യര്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, സായ്കുമാര്‍, സുരാജ് എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരങ്ങളും അണിനിരക്കുന്നുണ്ട്.   മാര്‍ച്ച് 27 നാണ് എമ്പുരാന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ അര്‍ധരാത്രിയോടെ എമ്പുരാന്റെ ട്രെയിലര്‍ പുറത്തുവിട്ടിരുന്നു. മോളിവുഡ് കണ്ട എക്കാലത്തേയും മികച്ച ട്രെയിലറുകളിലൊന്നാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ എമ്പുരാന്‍ ആവേശം ഇരട്ടിയായിരിക്കുകയാണ്....

ക്രിസ്മസ്-ന്യൂയർ ബമ്പർ ഫലം; 20 കോടി നേടിയ ഭാഗ്യ നമ്പർ ഇതാ..ടിക്കറ്റ് വിറ്റത് കണ്ണൂരിൽ …,

തിരുവനന്തപുരം: ക്രിസ്മസ്-ന്യൂയർ ബമ്പർ ഫലം പുറത്ത്. XD 387132 നമ്പറിനാണ് ഒന്നാം സമ്മാനമായ 20 കോടി ലഭിച്ചത്. കണ്ണൂരിലെ എംജെ അനീഷ് എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് സമ്മാനം. ഉച്ചയ്ക്ക് രണ്ടിന് ഗാർഗി ഭവനിൽ വെച്ചായിരുന്നു നറുക്കെടുപ്പ്. മറ്റ് സമ്മാനങ്ങൾ വിശദമായി അറിയാം അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം ഓരോ പരമ്പരയ്ക്കും രണ്ടു വീതം 20 പേര്‍ക്കും ലഭിക്കും. ഏഴാം സമ്മാനം രണ്ടായിരം രൂപയും, എട്ടാം സമ്മാനം ആയിരം രൂപയും, ഒൻപതാം സമ്മാനം അഞ്ഞൂറ്...