ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെ.എസ്.ആര്‍.ടി.സി) നേരിട്ട് നടപ്പിലാക്കുന്ന കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് വഴി കുറഞ്ഞ ചെലവില്‍ സംരംഭകര്‍ക്കും പാര്‍സലുകളയക്കാം. കോര്‍പ്പറേഷനു കീഴിലെ 45 ഡിപ്പോകളിലാണ് ഇതിനായി സൗകര്യമൊരുക്കിയിരിക്കുന്നത്. മറ്റു കൊറിയര്‍ സര്‍വീസുകളെ അപേക്ഷിച്ച് 30 ശതമാനം വരെ കുറഞ്ഞ നിരക്കില്‍ 16 മണിക്കൂറിനുള്ളില്‍ കേരളത്തിലെവിടെയും പാര്‍സലുകള്‍ എത്തുമെന്നതാണ് പദ്ധതിയുടെ പ്രത്യേകതയെന്ന് കെ.എസ്.ആര്‍.ടി.സി കൊമേഴ്‌സ്യല്‍ വിഭാഗം അധികൃതര്‍ പറയുന്നു.
അസംസ്കൃത വസ്തുക്കൾ കണ്ടെത്താനും വാങ്ങാനും അലയേണ്ട. ഉൽപന്നം വിറ്റഴിക്കാനായി വിപണിയിൽ മത്സരിക്കേണ്ടതുമില്ല. കുറഞ്ഞ മുതൽമുടക്കിൽ ന്യായമായ ആദായം ഉറപ്പാക്കുകയും ചെയ്യാം. അതെന്തു ബിസിനസ് എന്നല്ലേ? വൻകിട സ്ഥാപനങ്ങളുടെ ആൻസിലറി യൂണിറ്റ് ബിടെക്കുകാർക്ക് ഏറെ സാധ്യതകളുള്ള സംരംഭകമേഖലയാണെന്നു തെളിയിക്കുകയാണ് വിഷ്ണു എസ്. മെക്കാനിക്കൽ എൻജിനീയറിങ് പാസായ വിഷ്ണു ജോലികൾ വേണ്ടെന്നു വച്ച് സ്വന്തമായി ആൻസിലറി യൂണിറ്റ് തുടങ്ങി, മികച്ച ടെക്നോക്രാറ്റും സംരംഭകനും ആയി വളർന്നു. ഇപ്പോൾ തിരുവനന്തപുരം നെല്ലിമൂട്ടിൽ ‘വിക്രാന്ത് എയ്റോ സ്പെയ്സസ്’ എന്ന സ്വന്തം സംരംഭം ഒരു...
ആപ്പിളിനെ കുറിച്ചും ഐഫോണിനെ കുറിച്ചുമുള്ള വാർത്തകൾ എത്ര കേട്ടാലും ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് മതിയാവില്ല. സംഭവം ആൾക്ക് ഇത്തിരി വില കൂടുതലാണെങ്കിലും അതിനൊത്ത ആരാധകരും ഐഫോണിനുണ്ട് എന്നതാണ് വാസ്‌തവം. ഏതൊക്കെ മോഡലുകൾ വിപണിയിൽ എത്തിയാലും ഐഫോണിന്റെ ജനപ്രീതി ഒരു കോട്ടവും സംഭവിക്കാൻ ഇടയില്ല എന്നതിനെ ഉദാഹരണമാണ് ഐഫോൺ 15 സീരീസിന് ഉൾപ്പെടെ ലഭിച്ച സ്വീകാര്യത. ഇപ്പോഴിതാ ആപ്പിളിന്റെ അടുത്ത തലമുറ ഫ്ലാഗ്ഷിപ്പ് വണ്ടറായ ഐഫോൺ 16നെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾ സജീവമാകുന്ന വേളയിൽ അത് ഏറ്റെടുക്കുകയാണ് ഇന്ത്യൻ ആപ്പിൾ...
ന്യൂഡൽഹി∙ ഡിസിബി(ഡവലപ്മെന്റ് ക്രെഡിറ്റ് ബാങ്ക്) മാനേജിങ് ഡയറക്ടറും സിഇഒയുമായി മലയാളിയായ പ്രവീൺ അച്യുതൻകുട്ടിയെ നിയമിക്കാൻ റിസർവ് ബാങ്ക് അനുമതി. ഏപ്രിൽ 29 മുതൽ മൂന്നു വർഷത്തേക്കാണ് നിയമനം. ബാങ്കിങ് രംഗത്ത് 32 വർഷത്തെ പരിചയമുണ്ട്. കോഴിക്കോട് ചാലപ്പുറം സ്വദേശിയാണ്.