29 in Thiruvananthapuram

Blog

യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച്; വി.ഡി. സതീശനെ ഒന്നാംപ്രതിയാക്കി കേസ്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് അക്രമാസക്തമായതുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ ഒന്നാംപ്രതിയാക്കി കേസെടുത്തു. ഷാഫി പറമ്പിൽ, എം.വിൻസന്റ് എം.എൽ.എ., രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവർക്കെതിരേ പോലീസിനെ അക്രമിച്ചതടക്കമുള്ള വകുപ്പുകളും ചുമത്തി കേസെടുത്തു. സംഘർഷവുമായി ബന്ധപ്പെട്ട് 20 പേരെ അറസ്റ്റുചെയ്തു. കണ്ടാലറിയാവുന്ന 300 ആളുകളുടെപേരിലും കേസുണ്ട്. പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകളിൽ കേസെടുത്ത ഇവരെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. ബുധനാഴ്ച സെക്രട്ടേറിയറ്റിനും ഡി.സി.സി. ഓഫീസിനും മുന്നിൽനടന്ന സംഘർഷവുമായി ബന്ധപ്പെട്ടാണ് കേസ്. രണ്ട് ബസുകളും പിങ്ക്‌പോലീസിന്റെ ഒരു...