29 in Thiruvananthapuram

ഒരു ജോലി അന്വേഷിക്കുകയാണോ: ഇതാ വിവിധ സർക്കാർവകുപ്പുകളില്‍ നിരവധി ഒഴിവുകള്‍

Posted by: TV Next January 1, 2024 No Comments

കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയന്‍സില്‍ (KSCSTE-MBGIPS) പ്രൊജക്ട് ഫെലോ, പ്രോജക്ട് അസിസ്റ്റൻ്റ് തസ്തികകളിലായി ഒഴിവ്. താത്കാലിക നിയമനമാണ് നടക്കുന്നത്. പ്രോജക്ട് ഫെലോ, സ്റ്റൈപ്പൻഡ് വിഭാഗത്തില്‍ 22000 രൂപ ശമ്പളമായി ലഭിക്കും. ബോട്ടണി അല്ലെങ്കില്‍ ഹോർട്ടികൾച്ചറിൽ ഫസ്റ്റ് ക്ലാസ് എം.എസ്‌സി (ഫ്ലോറികൾച്ചർ & ലാൻഡ്സ്കേപ്പിങ്)യാണ് വിദ്യാഭ്യാസ യോഗ്യതായി ചോദിക്കുന്നത്. പ്രായം: 35 കവിയരുത്.


പ്രോജക്ട് അസിസ്റ്റൻ്റ്, സ്റ്റൈപ്പൻഡ്: 19,000 രൂപ, യോഗ്യത: വി.എച്ച്.എസ്.ഇ. അഗ്രിക്കൾച്ച റിൽ ഫസ്റ്റ് ക്ലാസ്/ ജി എസ് ഡി പി. സർട്ടിഫിക്കറ്റ് ർ (ബയോ ഡൈവേഴ്‌സിറ്റി)/ പാരാടാക്സോണ മി/ നഴ്സ‌റി മാനേജ്‌മെൻ്റ്/ മാനേജ്‌മെന്റ് ഓഫ് സ്മോൾ ബൊട്ടാണിക് ഗാർഡൻസ്. പ്രായം: 35 കവിയരുത്. അപേക്ഷ തപാലായി അയക്കണം. വിലാസം: Director, KSCSTE-MBGIPS. Guruvayurappan College Post, Kozhikode 673014, അവസാന തീയതി: 2024 ജനുവരി 3. : www.mbgips.in

മൾട്ടി പർപ്പസ് ജീവനക്കാരെ നിയമിക്കുന്നു ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് രണ്ട് മർട്ടി പർപ്പസ് ജീവനക്കാരെ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. ജനുവരി നാല് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലാണ് അഭിമുഖം. ജി.എൻ.എം നഴ്‌സിങ്, ഹോമിയോ മരുന്നുകൾ കൈകാര്യം ചെയ്യാനുള്ള പ്രവൃത്തി പരിചയം എന്നീ യോഗ്യതയുള്ളവർക്ക് മുൻഗണനയുണ്ടാകും. പ്രായപരിധി 40. പ്രതിമാസ വേതനം 15,000 രൂപ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വയസ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണമെന്ന് ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.


പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ സമഗ്ര വികസനത്തിനുവേണ്ടി സംസ്ഥാന സർക്കാർ ആവിഷ്കരിക്കുന്ന മൈക്രോ പ്ലാൻ പദ്ധതി നടപ്പാക്കുന്നതിനുള്ള വിവര ശേഖരണത്തിനായി എന്യുമറേറ്റർമാരെ നിയമിക്കുന്നതിനായി ജനുവരി അഞ്ചിന് രാവിലെ 10 മണി മുതൽ കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലും ആറിന് രാവിലെ 10 മണിക്ക് പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലും വാക്ക് ഇൻ- ഇന്റർവ്യു നടത്തുന്നു. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവരും, മൊബൈൽ ആപ്പ് വഴി വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള സാങ്കേതിക കഴിവുള്ളവരും കോഴിക്കോട് ജില്ലയിലെ പട്ടികവർഗ്ഗ കോളനികൾ സന്ദർശിച്ച് വിവര ശേഖരണം നടത്തുന്നതിന് കഴിവും താത്പര്യവുമുള്ളവരായ യുവതി യുവാക്കൾക്ക് ഇൻർവ്യുവിൽ പങ്കെടുക്കാവുന്നതാണ്.


അപേക്ഷകർക്ക് സ്വന്തമായി സ്മാർട്ഫോൺ ഉണ്ടായിരിക്കേണ്ടതാണ്. പട്ടികവർഗ്ഗക്കാരായ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകുന്നതാണ്. കൂടിക്കാഴ്ച സമയത്ത് ഉദ്യോഗാർത്ഥികൾ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, പ്ലസ്ടു സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയതിന്റെ പകർപ്പ്, അധിക യോഗ്യതയുണ്ടെങ്കിൽ ബന്ധപ്പെട്ട സർട്ടിഫിക്കറ്റിന്റെ അസൽ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരാണെങ്കിൽ അസൽ ജാതി സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകേണ്ടതാണ്. ഫോൺ : 0495 2376364 ജൂനിയർ റിസർച്ച് ഫെലോ നിയമനം മലപ്പുറം ഗവ.കോളേജിൽ ഫിസിക്സ് ഡിപ്പാർട്മെന്റിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവുണ്ട്. ഡിഎസ്ടി – എസ്ഇആർബിയുടെ മൂന്ന് വർഷത്തേക്കുള്ള പ്രൊജക്ടിൽ മാസം 31000 രൂപയാണ് തുടക്ക സാലറി, ഫിസിക്സ് അല്ലെങ്കിൽ ഫിസിക്കൽ സയൻസിലോ ഉള്ള മാസ്റ്റർ ഡിഗ്രിയാണ് അപേക്ഷിക്കാനുള്ള യോഗ്യത. സിഎസ്ഐആർ /യുജിസി നെറ്റ് അല്ലെങ്കിൽ ഗേറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. 31 വയസ്സാണ് ഉയർന്ന പ്രായപരിധി. അപേക്ഷിക്കേണ്ട അവസാന തിയ്യതി : ജനുവരി 18. ഫോൺ : 9496842940 gcmalappuram.ac.in