27 in Thiruvananthapuram

രാവിലത്തെ ചില ശീലങ്ങൾ ഒന്ന് മാറ്റിപ്പിടിക്കാൻ തയ്യാറാണോ? എളുപ്പത്തിൽ തടി കുറയ്ക്കാം

Posted by: TV Next October 22, 2025 No Comments

കൊവിഡിന് ശേഷം നിരവധി ആളുകൾ ശരീരഭാരം കൂടിയതായി ആവലാതിപ്പെടുന്നത് കാണാം. വീട്ടിൽ തന്നെ ഇരിക്കേണ്ടി വന്ന സാഹചര്യത്തിലാണ് പലരും തടിവെച്ചത്. ദീർഘനേരം ഇരിക്കുന്നത്, കുറഞ്ഞ ചലനങ്ങൾ, വ്യായാമമില്ലായ്മ, അനാരോഗ്യകരമായ ഭക്ഷണങ്ങളുടെ അമിത ഉപയോഗം എന്നിവയെല്ലാം ഇതിന് കാരണമായി. ശരീരം മെലിഞ്ഞിരിക്കണോ തടിച്ചിരിക്കണോ എന്നതെല്ലാം ഒരോരുത്തരുടെ താൽപര്യം പോലെയാണ്. എന്നാൽ അമിതമായി തടി വെയ്ക്കുന്നത് പലപ്പോഴും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം എന്നതൊരു വസ്തുതയാണ്.അമിതവണ്ണം യൂറിക് ആസിഡിന്റെ ഉത്പാദനം വർദ്ധിപ്പിക്കുകയും ശരീരത്തിൽ യൂറിക് ആസിഡ് അടിഞ്ഞുകൂടാൻ ഇടയാക്കുകയും ചെയ്യുന്നു. ചെറിയ അളവിലുള്ള ശരീരഭാരം കുറയ്ക്കുന്നത് പോലും യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. ആരോഗ്യകരമായ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവും ചേർന്നുള്ള ഒരു ജീവിതശൈലിയിലൂടെ ശരീരഭാരം കുറയ്ക്കാൻ സാധിക്കും.

ക്രാഷ് ഡയറ്റുകളോ ഫാസ്റ്റിംഗ് പ്ലാനുകളോ പിന്തുടരുമ്പോൾ ശരീരം കൂടുതൽ യൂറിക് ആസിഡ് ഉത്പാദിപ്പിക്കാറുണ്ട്. ദീർഘകാലത്തേക്ക് ശരീരഭാരം നിയന്ത്രിക്കുന്നതിന് പഴങ്ങളും പച്ചക്കറികളും കൂടുതൽ കഴിക്കുകയും സംസ്കരിച്ച ഭക്ഷണങ്ങൾ കുറയ്ക്കുകയും അളവ് നിയന്ത്രിക്കുകയും ചെയ്യണം.ശരീരഭാരം കുറയ്ക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായി തോന്നാമെങ്കിലും ഇച്ഛാശക്തിയും അർപ്പണബോധവും ഉണ്ടെങ്കിൽ ഇത് സാധ്യമാണ്. രാവിലത്തെ ചില ശീലങ്ങൾ ഒറ്റ് മാറ്റിപ്പിടിച്ചാൽ ശരീരഭാരം എളുപ്പത്തിൽ കുറയ്ക്കാം..

മിക്ക ആളുകളും ദിവസം തുടങ്ങുന്നത് ചായയോ കാപ്പിയോ കുടിച്ചാണ്. എന്നാൽ ശരീരഭാരം കുറയ്ക്കാൻ ഈ കഫീൻ അടങ്ങിയ പാനീയങ്ങൾ മികച്ചതാണോ? പകരം, നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും കൊഴുപ്പ് കത്തിക്കാൻ സഹായിക്കുകയും ചെയ്യുന്ന ഒരു ആരോഗ്യകരമായ പാനീയത്തോടെ ദിവസം ആരംഭിക്കാം.ചിയ സീഡുകളോടുകൂടിയ നാരങ്ങാവെള്ളം: ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മികച്ച പാനീയമാണിത്. അര ടീസ്പൂൺ ചിയ സീഡുകൾ തലേദിവസം രാത്രിയോ രാവിലെ ഒരു മണിക്കൂറോ വെള്ളത്തിൽ കുതിർത്ത് വെക്കുക. ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ ഒരു ടീസ്പൂൺ തേനും ഒരു ടീസ്പൂൺ നാരങ്ങാനീരും ചേർത്ത് നന്നായി ഇളക്കുക. അതിലേക്ക് കുതിർത്ത ചിയ സീഡുകൾ ചേർത്ത് ഒഴിഞ്ഞ വയറ്റിൽ കുടിക്കുക. ചിയ സീഡുകൾ വിശപ്പ് കുറയ്ക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യും. നാരങ്ങാവെള്ളം കൊഴുപ്പ് കത്തിക്കാൻ സഹായിക്കുന്നു.

ആപ്പിൾ, കറുവാപ്പട്ട ഡിറ്റോക്സ് വെള്ളം: ആപ്പിളും കറുവാപ്പട്ടയും ചേർത്ത ഡിറ്റോക്സ് വെള്ളം കൊഴുപ്പ് കത്തിക്കാൻ സഹായിക്കുന്ന ഒരു മികച്ച പാനീയമാണ്, പ്രത്യേകിച്ച് വേനൽക്കാലത്ത്. കൊഴുപ്പ് കത്തിക്കുന്നത് വർദ്ധിപ്പിക്കാൻ ഏതാനും ടീസ്പൂൺ ആപ്പിൾ സിഡർ വിനെഗർ ചേർക്കാം. കറുവാപ്പട്ട സ്വാഭാവികമായി നിങ്ങളുടെ മെറ്റബോളിസം വർദ്ധിപ്പിക്കുന്നു, ആപ്പിൾ വിശപ്പ് കുറയ്ക്കുന്നു.

ജീരക വെള്ളം: രാവിലെ ജീരക വെള്ളം കുടിക്കുന്നത് ദഹനത്തിന് സഹായിക്കും. ആരോഗ്യകരമായ ദഹനവ്യവസ്ഥ ശരീരഭാരം കുറയ്ക്കുന്നതിനുള്ള ആദ്യപടിയാണ്. ഇത് മെറ്റബോളിസത്തെയും സഹായിക്കുന്നു. ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ ജീരകം തലേദിവസം രാത്രി കുതിർത്ത് വെക്കുക. രാവിലെ ഇത് 3-5 മിനിറ്റ് തിളപ്പിച്ച് അരിച്ച് കുടിക്കുക.

ശരീരഭാരം കുറയ്ക്കുന്നതിനുള്ള പാനീയം കുടിച്ച ശേഷം ഒരു ബ്രിസ്ക് വാക്കിന് പോകുക. നടക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. എല്ലാ ദിവസവും രാവിലെ 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ സാധാരണ നടപ്പിനേക്കാൾ വേഗത്തിൽ നടക്കുക. ഭക്ഷണം കഴിക്കുന്നതിനോ വെള്ളം കുടിക്കുന്നതിനോ മുമ്പ് നടക്കുന്നത് ശരീരത്തിന് കൊഴുപ്പിനെ ഊർജ്ജസ്രോതസ്സായി ഉപയോഗിക്കാൻ സഹായിക്കും.നടത്തത്തിന് ശേഷം കുറഞ്ഞത് 20 മിനിറ്റ് യോഗ പരിശീലിക്കുക. യോഗാസനങ്ങൾ പേശികളുടെ ശക്തിയും വഴക്കവും വർദ്ധിപ്പിക്കുക മാത്രമല്ല അമിതമായ കലോറി കത്തിക്കാനും സഹായിക്കുന്നു. ഡൈനാമിക് ആസനങ്ങൾ ശരീരത്തിന്റെ പ്രത്യേക ഭാഗങ്ങളിൽ പ്രവർത്തിക്കാനും ശരീരം ടോൺ ചെയ്യാനും മികച്ചതാണ്. ഹസ്താപാദാംഗുഷ്ഠാസനയുടെ വിവിധ രൂപങ്ങൾ, വീരഭദ്രാസന സീരീസ്, നൗകാസനം, ത്രികോണാസനത്തിന്റെ സൈഡ് വേരിയേഷൻ, ഉത്കടാസനം, ധനുർവക്രാസനം എന്നിവ പതിവായി പരിശീലിക്കുക.

തീവ്രമായ യോഗാസനങ്ങൾക്ക് ശേഷം 5 മിനിറ്റ് വിശ്രമിക്കുക. ശവാസനത്തിൽ കിടന്ന് ശരീരത്തെ പൂർണ്ണമായും അയച്ചുവിട്ട് സാധാരണ നിലയിലേക്ക് തിരികെ വരാൻ ശ്രമിക്കുക. ഇത് ദിവസം മുഴുവൻ ഊർജ്ജസ്വലരായിരിക്കാൻ സഹായിക്കും.ദി

വസം തുടങ്ങാൻ പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം ദിവസം മുഴുവൻ സംതൃപ്തവും ഊർജ്ജസ്വലവുമാക്കി നിലനിർത്തുന്നു, ഇത് ജങ്ക് ഫുഡുകൾ അമിതമായി കഴിക്കുന്നത് തടയും. പ്രോട്ടീൻ ദഹിക്കാൻ സമയമെടുക്കുന്നതിനാൽ ദിവസം മുഴുവൻ വിശപ്പ് കുറയും. ശരീരത്തിലെ കൊഴുപ്പ് കുറയുമ്പോൾ ഉയർന്ന മെറ്റബോളിക് നിരക്ക് നിലനിർത്താൻ സഹായിക്കുന്ന പേശികളുടെ നഷ്ടം കുറയ്ക്കാൻ പ്രോട്ടീൻ സഹായിക്കും.

പ്രഭാതഭക്ഷണത്തിന് പഴം ചേർത്ത ഓട്സ് കഴിക്കാം. റോൾഡ് ഓട്സ് ബൗളിൽ അല്പം നട്സും സീഡുകളും ചേർക്കാം. പനീർ സ്റ്റഫിംഗ് ഉള്ള മൂംഗ് ദാൽ ചില്ല, റാഗി, ജോവർ, ബാജ്ര എന്നിവയിൽ നിർമ്മിച്ച മൾട്ടി-ഗ്രെയിൻ ദോശ, ടോഫു അല്ലെങ്കിൽ പനീർ ഭുർജി എന്നിവയെല്ലാം എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഉയർന്ന പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണങ്ങളാണ്. സ്വാഭാവികമായും ഫലപ്രദമായും ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഈ പ്രഭാതചര്യ പിന്തുടരുക.