അഹമ്മദാബാദിനടുത്തുള്ള ഉമിയാ ധാമിൽ ലോകത്തിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രത്തിന്റെ റാഫ്റ്റ് ഫൗണ്ടേഷൻ നിർമ്മിച്ച് അദാനി സിമന്‌റ്സ്. പങ്കാളികളായ പിഎസ്പി ഇൻഫ്രയുമായി ചേർന്നാണ് പദ്ധതി പൂർത്തീകരിച്ചത്. നിർമ്മാണത്തിലെ സാങ്കേതിക മികവും പാരിസ്ഥിതിക സുസ്ഥിരതയും ലോജിസ്റ്റിക്കൽ വൈദഗ്ധ്യവും ഒത്തുചേർന്ന ഈ നേട്ടം വൻകിട പദ്ധതികൾ കൃത്യതയോടെ കൈകാര്യം ചെയ്യാനുള്ള അദാനി സിമൻ്റ്സിൻ്റെ വൈദഗ്ധ്യമാണ് എടുത്ത് കാട്ടുന്നത്.
തുടർച്ചയായ 54 മണിക്കൂർ നീണ്ട പ്രവർത്തനത്തിലൂടെയാണ് ഈ ബൃഹത്തായ പദ്ധതി പൂർത്തിയാക്കിയത്. അദാനി സിമന്റ് വികസിപ്പിച്ചെടുത്ത ECOMaxX M45 24,100 ക്യുബിക് മീറ്റർ ഗ്രേഡ് ലോ-കാർബൺ കോൺക്രീറ്റ് ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയത്. സുസ്ഥിരതയുടെ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നതാണ് ഈ കോൺക്രീറ്റ് മിശ്രിതം .
നിർമ്മാണത്തിനായി 26 റെഡി-മിക്സ് കോൺക്രീറ്റ് (RMX) പ്ലാന്റുകൾ സ്ഥാപിച്ചു. 285-ലധികം ട്രാൻസിറ്റ് മിക്സറുകൾ ഒരുമിച്ച് പ്രവർത്തിച്ചു. കൂടാതെ, 3,600 ടൺ ഹൈ-പെർഫോമൻസ് സിമന്റും 600-ൽ അധികം വിദഗ്ധ തൊഴിലാളികളും സാങ്കേതിക വിദഗ്ധരും മൂന്ന് ദിവസങ്ങളിലായി ഷിഫ്റ്റുകളിൽ പ്രവർത്തിച്ചു.
നിർമാണ പ്രവർത്തനങ്ങൾക്കിടെ താപനിലയും മിശ്രിതത്തിന്റെ ഗുണനിലവാരവും നിലനിർത്തി, തടസ്സങ്ങളില്ലാത്ത കോൺക്രീറ്റ് വാർക്കൽ സാധ്യമാക്കുന്നതിന് കൃത്യമായ ആസൂത്രണം നടത്തിയിരുന്നു. ECOMaxX കോൺക്രീറ്റിന്റെ ഉപയോഗം പദ്ധതിയുടെ കാർബൺ കാൽപ്പാടുകൾ ഗണ്യമായി കുറച്ചു. ഇത് ഹരിത നിർമ്മാണ രീതികളോടുള്ള അദാനി സിമന്റിന്റെ പ്രതിബദ്ധതയെയാണ് സൂചിപ്പിക്കുന്നത്.
’60 ഏക്കറിൽ 2,000 കോടി രൂപ മുതൽമുടക്കിൽ നിർമ്മിക്കുന്ന ഉമിയാ ധാം, ഒരു പ്രധാന ആത്മീയ കേന്ദ്രമായി മാറാൻ ഒരുങ്ങുകയാണ്. ലോക റെക്കോർഡുകൾക്കപ്പുറം, ഈ പദ്ധതി അദാനി സിമൻ്റിൻ്റെ ഗുണമേന്മ, വ്യാപ്തി, വേഗത, ലക്ഷ്യം എന്നിവയെ പ്രതിഫലിപ്പിക്കുന്നു’,
അദാനി ഗ്രൂപ്പ് സിമന്റ് ബിസിനസ് സിഇഒ വിനോദ് ബഹേതി പറഞ്ഞു. ‘എഞ്ചിനീയറിംഗ് രംഗത്തെ നേട്ടങ്ങൾക്കപ്പുറം ഭക്തിയും ആധുനിക അടിസ്ഥാന സൗകര്യങ്ങളും തമ്മിലുള്ള പാലമായാണ് ഈ വികസനങ്ങളെ തങ്ങളുടെ ചെയർമാൻ കാണുന്നത്. ഉമിയാ ധാമിന്‍റെ റാഫ്റ്റ് കാസ്റ്റിംഗ് ഇതിന് ഉദാഹരണമാണ്. വിശ്വാസം എങ്ങനെ നൂതന ആശയങ്ങൾക്ക് പ്രചോദനമാകുന്നുവെന്നും ഈ കണ്ടുപിടിത്തങ്ങൾ സമൂഹത്തിന് ഗുണകരമാകുന്നുവെന്നും ഇത് വ്യക്തമാക്കുന്നു,’അദ്ദേഹം കൂട്ടിച്ചേർത്തു.

‘സുസ്ഥിരമായ വസ്തുക്കൾ, നൂതന സാങ്കേതിക വിദ്യകൾ, മനുഷ്യന്റെ പ്രയത്നം എന്നിവ സംയോജിപ്പിച്ച് പുതിയ ആഗോള നിലവാരം പുലർത്തുന്ന നിർമ്മാണ രീതികൾക്ക് ഞങ്ങൾ പ്രാധാന്യം നൽകുന്നു. ഇതിലൂടെ ദീർഘകാലം നിലനിൽക്കുന്ന നിർമ്മിതികളാണ് ലക്ഷ്യമിടുന്നത്.ECOMaxX ലോ-കാർബൺ കോൺക്രീറ്റ് ഉപയോഗിച്ച് നിർമ്മിച്ച ഒരു കെട്ടിടത്തിൽ കാർബൺ പുറന്തള്ളൽ 60% കുറയ്ക്കാൻ സാധിച്ചു. ഇത് സുസ്ഥിരതയോടും മികവോടുമുള്ള ഞങ്ങളുടെ പ്രതിബദ്ധത വ്യക്തമാക്കുന്നു’, വിനോദ് ബഹേതി വിശദീകരിച്ചു.
‘ഇന്ത്യയുടെ സാംസ്കാരിക-എഞ്ചിനീയറിംഗ് മേഖലകളിൽ അഭിമാനകരമായ ഒരു നാഴികക്കല്ലാണ് ജഗത് ജനനി മാ ഉമിയ (പാർവതി) ക്ഷേത്രത്തിന്റെ ഫൗണ്ടേഷൻ.വലിയ പദ്ധതികൾ നടപ്പാക്കുന്നതിലുള്ള അദാനി സിമൻ്റിൻ്റെ വൈദഗ്ദ്ധ്യം അവരെ ഞങ്ങളുടെ സ്വാഭാവിക പങ്കാളിയാക്കി’, വിശ്വ് ഉമിയ ഫൗണ്ടേഷൻ പ്രസിഡൻ്റ് ആർപി പട്ടേൽ പറഞ്ഞു.
450 അടി x 400 അടി x 8 അടി അളവിലുള്ള ഈ റാഫ്റ്റ് ഫൗണ്ടേഷൻ, 504 അടി ഉയരമുള്ള ജഗത് ജനനി മാ ഉമിയ ക്ഷേത്രത്തിലെ 1,551 ധർമ്മ സ്തംഭങ്ങളെ താങ്ങിനിർത്തും. ജസ്പൂരിലെ വിശാലമായ സാമൂഹിക, സാംസ്കാരിക കേന്ദ്രത്തിന്റെ ആത്മീയ ഹൃദയമായി ഈ ക്ഷേത്രം വിഭാവനം ചെയ്യപ്പെടുന്നു.ECOMaxX M45 കോൺക്രീറ്റ് മിശ്രിതത്തിൽ 66% സപ്ലിമെന്ററി സിമെന്റീഷ്യസ് മെറ്റീരിയൽ (SCM) അടങ്ങിയിരിക്കുന്നു. ഇത് കാർബൺ കാൽപ്പാടുകൾ 60% കുറയ്ക്കുന്നു. പ്രൊപ്രൈറ്ററി കൂൾക്രീറ്റ് ഫോർമുലേഷൻ, താപനില 28 ഡിഗ്രി സെൽഷ്യസിൽ താഴെ നിലനിർത്തി, താപ സമ്മർദ്ദം കുറയ്ക്കാൻ സഹായിച്ചു. ഘടനയിൽ ഘടിപ്പിച്ച തെർമ്മോ കപ്പിളുകൾ താപനിലയും ഈടും തത്സമയം നിരീക്ഷിക്കുന്നു.
സ്ഥലത്ത് 1,000-ലധികം പേരും ഓൺലൈനിൽ 10,000-ത്തിലധികം പേരും ഈ നേട്ടത്തിന് സാക്ഷ്യം വഹിച്ചു. ഇത് ഇന്ത്യയുടെ എഞ്ചിനീയറിംഗ്, ആത്മീയ നാഴികക്കല്ലുകൾ രൂപീകരിക്കുന്നതിൽ അദാനി സിമന്റിന്റെ വർദ്ധിച്ചുവരുന്ന പങ്കിനെ അടിവരയിടുന്നു.പ്ധാനപ്പെട്ട പദ്ധതികളുടെ പാരമ്പര്യം ശക്തിപ്പെടുത്തിക്കൊണ്ട്, അദാനി സിമന്റ് ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങളിലും റിയൽറ്റി രംഗത്തും സുപ്രധാന പങ്കാണ് വഹിക്കുന്നത്. വേൾഡ് വൺ ടവറും ജമ്മു കാശ്മീരിലെ ചിനാബ് റെയിൽവേ പാലവും ഉൾപ്പെടെയുള്ള നിരവധി പദ്ധതികൾ അദാനി സിമന്റ് പൂർത്തിയാക്കിയിട്ടുണ്ട്. ഇപ്പോൾ, ഗുജറാത്തിലെ ഉമിയാ ധാം ക്ഷേത്ര നിർമ്മാണത്തിലൂടെ ആത്മീയ അടിസ്ഥാന സൗകര്യ വികസനത്തിലേക്കും കമ്പനി പ്രവേശിക്കുകയാണ്.