24 in Thiruvananthapuram

ലുലു ഗ്രൂപ്പിന് മുന്നില്‍ പിടിച്ച് നില്‍ക്കാനാകുന്നില്ലേ? കുവൈത്തിലേയും കച്ചവടം പൂട്ടിക്കെട്ടി കാരിഫോർ

Posted by: TV Next September 18, 2025 No Comments

കുവൈത്ത് സിറ്റി: ഫ്രഞ്ച് റീട്ടെയിൽ ഭീമനായ കാരിഫോർ ഗൾഫ് മേഖലയിലെ മറ്റൊരു പ്രധാന വിപണിയായ കുവൈത്തിലേയും എല്ലാ സ്റ്റോറുകളും അടച്ചു. ബഹ്‌റൈനിൽ ഞായറാഴ്ച സ്റ്റോറുകൾ അടച്ചതിന് പിന്നാലെയാണ് കാരിഫോർ കുവൈത്തില്‍ നിന്നും പിന്മാറുന്നത്. കുവൈത്തിലെ എല്ലാ ഔട്ട്‌ലെറ്റുകളും സെപ്റ്റംബർ 16-ന് തന്നെ അടച്ചതായി ചൊവ്വാഴ്ച രാത്രി ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ കാരിഫോർ അറിയിക്കുകയായിരുന്നു.

അടച്ചുപൂട്ടലിന്റെ കാരണങ്ങളെക്കുറിച്ച് കമ്പനി കൂടുതൽ വിശദീകരണം നൽകിയിട്ടില്ല. ലുലു ഗ്രൂപ്പ് കുവൈത്ത് അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതല്‍ ശക്തമാകുന്നതിന് ഇടയിലാണ് ഫ്രഞ്ച് കമ്പനിയുടെ പിന്മാറ്റം എന്നതും ശ്രദ്ധേയമാണ്. ലുലുവിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ സാധിക്കാഞ്ഞിട്ടാണോ കാരിഫോർ കച്ചവടം അവസാനിപ്പിക്കുന്നതെന്ന ചോദ്യവും ശക്തമാണ്.

ഈ വർഷം ജനുവരിയിൽ ഒമാനിലും, 2023 നവംബറിൽ ജോർദാനിലും കാരിഫോർ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചിരുന്നു. ഈ രാജ്യങ്ങളിലെല്ലാം, കാരിഫോറിന്റെ പ്രവർത്തനം നിയന്ത്രിച്ചിരുന്ന ദുബായ് ആസ്ഥാനമായ മാജിദ് അൽ ഫുത്തൈം (Majid Al Futtaim) തങ്ങളുടെ പുതിയ ഗ്രോസറി ബ്രാൻഡായ ഹൈപ്പർമാക്‌സ് (HyperMax) അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ മാൾ ഓപ്പറേറ്ററായ മാജിദ് അൽ ഫുത്തൈം 1995 ലാണ് കാരിഫോറിനെ ഈ മേഖലയിലേക്ക് കൊണ്ടുവന്നു. 2013 മെയിൽ, 530 മില്യൺ യൂറോയ്ക്ക് കാരിഫോർ ഗ്രൂപ്പിന്റെ ഹൈപ്പർമാർക്കറ്റ് ബിസിനസ്സിൽ 25% ഓഹരി വാങ്ങി. അതോടൊപ്പം, 2025 വരെ കാരിഫോറുമായുള്ള എക്‌സ്‌ക്ലൂസീവ് ഫ്രാഞ്ചൈസി പങ്കാളിത്തം നീട്ടി. 2024 ഏപ്രിലിൽ, മിഡിൽ ഈസ്റ്റ്, ഈജിപ്ത്, കിഴക്കൻ ആഫ്രിക്ക, ജോർജിയ എന്നിവിടങ്ങളിലായി 20 രാജ്യങ്ങളിൽ 400-ലധികം സ്റ്റോറുകൾ ഉൾപ്പെടുത്തി ഈ ഫ്രാഞ്ചൈസി കരാർ പുതുക്കിയതായി കാരിഫോർ പ്രസ്താവിച്ചിരുന്നു.മാ

ജിദ് അൽ ഫുത്തൈം റീട്ടെയിൽ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ 12 രാജ്യങ്ങളിൽ 390-ലധികം കാരിഫോർ സ്റ്റോറുകൾ പ്രവർത്തിപ്പിക്കുന്നു. എന്നാൽ, കാരിഫോർ പിന്മാറിയ ബഹ്‌റൈൻ, ഒമാൻ, ജോർദാൻ എന്നിവിടങ്ങളിൽ ഹൈപ്പർമാക്‌സ് സ്റ്റോറുകൾ ആരംഭിച്ചു. ബഹ്‌റൈനിൽ 6 ഹൈപ്പർമാക്‌സ് സ്റ്റോറുകളും, ജോർദാനിലും ഒമാനിലുമായി 44 ഔട്ട്‌ലെറ്റുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പുതിയ ബ്രാൻഡ് കാരിഫോറിന്റെ പിൻമാറ്റത്തിന്റെ പശ്ചാത്തലത്തിൽ മാജിദ് അൽ ഫുത്തൈമിന്റെ തന്ത്രപരമായ നീക്കമായും വിലയിരുത്തപ്പെടുന്നു

കുവൈത്ത് സിറ്റി: ഫ്രഞ്ച് റീട്ടെയിൽ ഭീമനായ കാരിഫോർ ഗൾഫ് മേഖലയിലെ മറ്റൊരു പ്രധാന വിപണിയായ കുവൈത്തിലേയും എല്ലാ സ്റ്റോറുകളും അടച്ചു. ബഹ്‌റൈനിൽ ഞായറാഴ്ച സ്റ്റോറുകൾ അടച്ചതിന് പിന്നാലെയാണ് കാരിഫോർ കുവൈത്തില്‍ നിന്നും പിന്മാറുന്നത്. കുവൈത്തിലെ എല്ലാ ഔട്ട്‌ലെറ്റുകളും സെപ്റ്റംബർ 16-ന് തന്നെ അടച്ചതായി ചൊവ്വാഴ്ച രാത്രി ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ കാരിഫോർ അറിയിക്കുകയായിരുന്നു.

സൗദി അറേബ്യയുടെ വന്‍ തിരിച്ച് സാധ്യമാകുന്നു: കളം ഒരുങ്ങുന്നു: ക്രൂഡ് ഓയിലില്‍ റഷ്യക്ക് സംഭവിക്കാന്‍ പോകുന്നത്

സൗദി അറേബ്യയുടെ വന്‍ തിരിച്ച് സാധ്യമാകുന്നു: കളം ഒരുങ്ങുന്നു: ക്രൂഡ് ഓയിലില്‍ റഷ്യക്ക് സംഭവിക്കാന്‍ പോകുന്നത്

അടച്ചുപൂട്ടലിന്റെ കാരണങ്ങളെക്കുറിച്ച് കമ്പനി കൂടുതൽ വിശദീകരണം നൽകിയിട്ടില്ല. ലുലു ഗ്രൂപ്പ് കുവൈത്ത് അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതല്‍ ശക്തമാകുന്നതിന് ഇടയിലാണ് ഫ്രഞ്ച് കമ്പനിയുടെ പിന്മാറ്റം എന്നതും ശ്രദ്ധേയമാണ്. ലുലുവിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ സാധിക്കാഞ്ഞിട്ടാണോ കാരിഫോർ കച്ചവടം അവസാനിപ്പിക്കുന്നതെന്ന ചോദ്യവും ശക്തമാണ്.

ഈ വർഷം ജനുവരിയിൽ ഒമാനിലും, 2023 നവംബറിൽ ജോർദാനിലും കാരിഫോർ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചിരുന്നു. ഈ രാജ്യങ്ങളിലെല്ലാം, കാരിഫോറിന്റെ പ്രവർത്തനം നിയന്ത്രിച്ചിരുന്ന ദുബായ് ആസ്ഥാനമായ മാജിദ് അൽ ഫുത്തൈം (Majid Al Futtaim) തങ്ങളുടെ പുതിയ ഗ്രോസറി ബ്രാൻഡായ ഹൈപ്പർമാക്‌സ് (HyperMax) അവതരിപമിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ മാൾ ഓപ്പറേറ്ററായ മാജിദ് അൽ ഫുത്തൈം 1995 ലാണ് കാരിഫോറിനെ ഈ മേഖലയിലേക്ക് കൊണ്ടുവന്നു. 2013 മെയിൽ, 530 മില്യൺ യൂറോയ്ക്ക് കാരിഫോർ ഗ്രൂപ്പിന്റെ ഹൈപ്പർമാർക്കറ്റ് ബിസിനസ്സിൽ 25% ഓഹരി വാങ്ങി. അതോടൊപ്പം, 2025 വരെ കാരിഫോറുമായുള്ള എക്‌സ്‌ക്ലൂസീവ് ഫ്രാഞ്ചൈസി പങ്കാളിത്തം നീട്ടി. 2024 ഏപ്രിലിൽ, മിഡിൽ ഈസ്റ്റ്, ഈജിപ്ത്, കിഴക്കൻ ആഫ്രിക്ക, ജോർജിയ എന്നിവിടങ്ങളിലായി 20 രാജ്യങ്ങളിൽ 400-ലധികം സ്റ്റോറുകൾ ഉൾപ്പെടുത്തി ഈ ഫ്രാഞ്ചൈസി കരാർ പുതുക്കിയതായി കാരിഫോർ പ്രസ്താവിച്ചിരുന്നു.

മാജിദ് അൽ ഫുത്തൈം റീട്ടെയിൽ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ 12 രാജ്യങ്ങളിൽ 390-ലധികം കാരിഫോർ സ്റ്റോറുകൾ പ്രവർത്തിപ്പിക്കുന്നു. എന്നാൽ, കാരിഫോർ പിന്മാറിയ ബഹ്‌റൈൻ, ഒമാൻ, ജോർദാൻ എന്നിവിടങ്ങളിൽ ഹൈപ്പർമാക്‌സ് സ്റ്റോറുകൾ ആരംഭിച്ചു. ബഹ്‌റൈനിൽ 6 ഹൈപ്പർമാക്‌സ് സ്റ്റോറുകളും, ജോർദാനിലും ഒമാനിലുമായി 44 ഔട്ട്‌ലെറ്റുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പുതിയ ബ്രാൻഡ് കാരിഫോറിന്റെ പിൻമാറ്റത്തിന്റെ പശ്ചാത്തലത്തിൽ മാജിദ് അൽ ഫുത്തൈമിന്റെ തന്ത്രപരമായ നീക്കമായും വിലയിരുത്തപ്പെടുന്നു.

കാരിഫോറിന്റെ പുതിയ പദ്ധതിയുടെ ഭാഗമായി, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളിൽ 10 പുതിയ വിപണികളിൽ പ്രവർത്തനം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. എന്നിരുന്നാലും, ഗൾഫ് മേഖലയിലെ തുടർച്ചയായ പിന്മാറ്റങ്ങൾ ഈ പദ്ധതിയുടെ പ്രാദേശിക പ്രത്യാഘാതങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു.

കാരിഫോറിന്റെ കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ, ജോർദാൻ എന്നിവിടങ്ങളിലെ പിന്മാറ്റത്തിന്റെ കാരണങ്ങൾ വ്യക്തമല്ലെങ്കിലും, മാജിദ് അൽ ഫുത്തൈമിന്റെ ഹൈപ്പർമാക്‌സ് ബ്രാൻഡ് അവതരിപ്പിക്കൽ പ്രാദേശിക വിപണി തന്ത്രങ്ങളിൽ മാറ്റം വരുത്താനുള്ള ശ്രമമായി വിലയിരുത്തപ്പെടുന്നു. പ്രാദേശിക ഉപഭോക്തൃ മുൻഗണനകൾക്കും മത്സരത്തിനും അനുസൃതമായി പുതിയ ബ്രാൻഡ് വികസിപ്പിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.