24 in Thiruvananthapuram

ഇന്ത്യ-യുഎസ് വ്യാപാര ചർച്ച: ശുഭകരമായ രീതിയില്‍ മുന്നേറുന്നുവെന്ന് കേന്ദ്ര സർക്കാർ

Posted by: TV Next September 17, 2025 No Comments

ഗാസയിൽ കരയുദ്ധം ശക്തമാക്കി ഇസ്രായേല്‍ സൈന്യം. ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് കരയാക്രമണവും ശക്തമായ ബോംബാക്രമണവും തുടരുന്നത്. ചൊവ്വാഴ്ച മാത്രം 78 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇതിൽ 68 പേരും ഗാസ സിറ്റിയിൽ നിന്നുള്ളവരാണെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ മികച്ച രീതിയില്‍ മുന്നേറുന്നതായി വാണിജ്യ-വ്യവസായ മന്ത്രാലയം. യുഎസ് ചീഫ് നെഗോഷ്യേറ്റർ ബ്രെൻഡൻ ലിഞ്ചിന്റെ നേതൃത്വത്തിൽ ന്യൂഡൽഹിയിൽ നടക്കുന്ന ചർച്ചകള്‍ ശുഭകരമായ രീതിയില്‍ അവസാനിക്കുമെന്ന സൂചനയും മന്ത്രാലയം നല്‍കുന്നു. തലസ്ഥാനത്തെ വാണിജ്യ ഭവനിൽ രാവിലെ 10 മണിക്ക് ആരംഭിച്ച ചർച്ചകളിൽ സ്പെഷ്യൽ സെക്രട്ടറി രാജേഷ് അഗർവാളായിരുന്നു ഇന്ത്യ സംഘത്തെ നയിച്ചത്.

യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസന്റേറ്റീവ് ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥർ തിങ്കളാഴ്ച രാത്രിയോടെയാണ് ഇന്ത്യയില്‍ എത്തിയത്. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേര് പറഞ്ഞ് ഓഗസ്റ്റ് 27 മുതൽ യുഎസ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% അധിക തീരുവ ചുമത്തിയതിനെ തുടർന്ന് വ്യാപാര ചർച്ചകൾ “നിർത്തിവെച്ച” സാഹചര്യത്തിലുള്ള സന്ദർശനവും ചർച്ചകളും മികച്ച മുന്നേറ്റമായും വിലയിരുത്തപ്പെടുന്നു.

ഇന്ത്യ-യുഎസ് ഇടയിലെ ഉഭയപക്ഷീയ വ്യാപാരത്തിന്റെ ശാശ്വത പ്രാധാന്യം അംഗീകരിച്ചുകൊണ്ട്, ചർച്ചകൾ മികച്ചതും ഭാവി ലക്ഷ്യം വെക്കുന്നതുമായിരുന്നു. വ്യാപാര കരാറിന്റെ വിവിധ വശങ്ങൾ ഉൾക്കൊണ്ട്, ഉഭയപക്ഷീയമായി പ്രയോജനകരമായ ഒരു കരാറിനായുള്ള ശ്രമങ്ങൾ ഊർജിതമാക്കാൻ തീരുമാനിച്ചു.” ചർച്ചകള്‍ക്ക് പിന്നാലെ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പുതിയ സാഹചര്യത്തില്‍ കഴിഞ്ഞ മാസം മാറ്റിവെക്കപ്പെട്ട ആറാം റൗണ്ട് വ്യാപാര ചർച്ചകൾ ഇനി ഉടൻ ആരംഭിക്കുമെന്ന് ഇരു രാജ്യങ്ങളും പ്രതീക്ഷിക്കുന്നു.ട്രംപ് ഭരണകൂടത്തിലെ പ്രധാന ഉദ്യോഗസ്ഥർ ഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങലിനെയും കാർഷിക ഉൽപ്പന്നങ്ങൾക്കുള്ള ഉയർന്ന സംരക്ഷണ നടപടികളെയും എതിർക്കുന്നതാണ് കരാർ നിലവില്‍ വരുന്നതിലെ പ്രധാന വെല്ലുവിളി. “ഒരു പരിഹാരത്തിനായി ഇന്ത്യയുടെ ‘റെഡ് ലൈനുകൾ’ അംഗീകരിക്കപ്പെടേണ്ടതുണ്ട്.” ഇന്ത്യയിലെ ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. യുഎസ് ചുമത്തിയ 25% അധിക തീരുവ നീക്കം ചെയ്യാതെ അർത്ഥവത്തായ ചർച്ചകൾ ആരംഭിക്കാൻ കഴിയില്ലെന്നും കേ

അമേരിക്ക ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുമേല്‍ ഓഗസ്റ്റ് 7 മുതലാണ് 25% പകരം തീരുവയും, പിന്നീട് റഷ്യൻ എണ്ണ വാങ്ങലിന്റെ പേര് പറഞ്ഞ് 25% അധിക തീരുവയും ചുമത്തുന്നത്. ഇതോടെ മൊത്തം തീരുവ 50 ശതമാനം ആയി. ഇതോടെ റഷ്യന്‍ എണ്ണ വാങ്ങുന്നത് അടക്കമുള്ള കാര്യങ്ങളില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങുമെന്ന് യു എസ് പ്രതീക്ഷിച്ചെങ്കിലം ഇപ്പോഴും റഷ്യയില്‍ നിന്നും പഴയത് പോലെ തന്നെ എണ്ണ ഇന്ത്യയിലേക്ക് ഒഴുകുന്നുണ്ട്.

എന്നാല്‍ ഇരു രാജ്യങ്ങളിൽ നിന്നും സമവായ ശബ്ദങ്ങൾ ഉയർന്നതോടെ, റഷ്യയിൽ നിന്നുള്ള ഇറക്കുമതി നിലനിർത്തിക്കൊണ്ട് തന്നെ യുഎസിൽ നിന്നുള്ള ഊർജ്ജ വാങ്ങൽ വർധിപ്പിക്കുക എന്നതാണ് ഒരു സാധ്യമായ പരിഹാരമെന്നും ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു. കാർഷിക ഇറക്കുമതിയെ സംബന്ധിച്ച യുഎസിന്റെ ആശങ്കകൾക്ക്, ജനിതകമാറ്റം വരുത്തിയ ഉൽപ്പന്നങ്ങൾ മനുഷ്യ ഉപഭോഗത്തിന് അനുവദിക്കില്ലെങ്കിലും, മൃഗങ്ങളുടെ തീറ്റയ്ക്കായി ഇറക്കുമതി പരിഗണിക്കാമെന്നും ഇന്ത്യ സൂചന നൽകിയിട്ടുണ്ട്.

വലിയ വിട്ടുവീഴ്ചകള്‍ ഇല്ലാത്ത ഒരു വ്യാപാര കരാർ വേണമെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാരും ആവശ്യപ്പെടുന്നു. കാലതാമസം യുഎസ് വിപണിയിൽ വലിയ നഷ്ടങ്ങൾക്ക് കാരണമാകുമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു. റഷ്യൻ എണ്ണയുമായി ബന്ധപ്പെട്ട 25% തീരുവ യുഎസ് പിൻവലിക്കാതെ, രാഷ്ട്രീയമോ സാമ്പത്തികമോ ആയ ഒരു മുന്നേറ്റം സാധ്യമല്ലെന്ന് ന്യൂഡൽഹി ആസ്ഥാനമായുള്ള ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് (ജിടിആർഐ) സ്ഥാപകൻ അജയ് ശ്രീവാസ്തവ സൂചിപ്പിച്ചു. ഇന്ത്യയിലെ 700 ദശലക്ഷം കർഷകരുടെ ഉപജീവന മാർഗമായ കൃഷിയും ഡെയറി മേഖലയും വ്യാപാര കരാറിനായി വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.