ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുകയാണ് പാകിസ്താന്‍. ഗള്‍ഫ് രാജ്യങ്ങളുടെയും അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെയും സഹായത്താലാണ് മുന്നോട്ടു പോകുന്നത്. എന്നാല്‍ പത്ത് വര്‍ഷത്തിനകം പാകിസ്താന്‍ വികസിത രാജ്യമാകും എന്നാണ് സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഡെയ്‌ലി ജാങിന് നല്‍കിയ അഭിമുഖത്തിലും അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചു.
രാജ്യത്തെ ധാതു സമ്പത്ത് മുന്നില്‍ കണ്ടാണ് സൈനിക മേധാവിയുടെ വീമ്പുപറച്ചില്‍. അപൂര്‍വ ധാതുക്കള്‍, സ്വര്‍ണം, ചെമ്പ് എന്നിവ വന്‍തോതിലുണ്ട് എന്ന് കരുതുന്ന റേക്കോ ദിഖ് ഖനി ഉദ്ദേശിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലക്ഷ്യം കാണുക അത്ര എളുപ്പമല്ല എങ്കിലും അസിം മുനീര്‍ വലിയ പ്രതീക്ഷയിലാണ്. കോടികളുടെ സ്വര്‍ണമാണ് റേക്കോ ദിഖിലുള്ളത്.
പാകിസ്താനിലെ ഏറ്റവും വലിയ പ്രവിശ്യയാണ് ബലൂചിസ്താന്‍. ഇവിടെയാണ് അപൂര്‍വ ധാതുക്കളുടെ ശേഖരം. പാകിസ്താന്റെ കടം വീട്ടാന്‍ ബലൂചിസ്താന് സാധിക്കുമെന്ന് സൈനിക മേധാവി പറയുന്നു. അടുത്ത വര്‍ഷം മുതല്‍ 200 കോടി ഡോളര്‍ വീതം ഇവിടെ നിന്ന് ലാഭം കിട്ടുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു. ഓരോ വര്‍ഷവും ലാഭത്തിന്റെ അളവ് കൂടുമെന്നും അസിം മുനീര്‍ അഭിമുഖത്തില്‍ പറഞ്ഞു.
മണ്ണിനോടും മഴയോടും മല്ലിട്ട് സമൃദ്ധി വിളയിക്കുന്ന കാര്‍ഷിക സ്‌മരണകളുടെ ദിനം.
Recommended For You
ഒമാന്‍ വിളിച്ചു; സഹായിക്കാമെന്ന് കേരളം, ആദ്യം 100 ബോട്ടുകള്‍, നല്ല ശമ്പളത്തില്‍ ജോലി സാധ്യത
ഒമാന്‍ വിളിച്ചു; സഹായിക്കാമെന്ന് കേരളം, ആദ്യം 100 ബോട്ടുകള്‍, നല്ല ശമ്പളത്തില്‍ ജോലി സാധ്യത
ബലൂചിസ്താനിലെ ചെറിയ നഗരമാണ് റേക്കോ ദിഖ്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണം, ചെമ്പ് ഖനിയാണിത്. സൗദി അറേബ്യ ഖനനത്തിന് സാമ്പത്തിക സഹായം നല്‍കാമെന്ന് ഏറ്റിരുന്നു എങ്കിലും ചര്‍ച്ച പരാജയപ്പെട്ടതിനാല്‍ കരാറിലെത്തിയില്ല. യൂറോപ്പിലെ പ്രധാന രാജ്യങ്ങളില്‍ നിന്നുള്ള സാമ്പത്തിക സഹായവും അമേരിക്കയുടെ സഹായവുമാണ് ഇപ്പോള്‍ പാക് സേനാ മേധാവി മോഹിക്കുന്നത്. ഇതിന്റെ നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
2.5 ലക്ഷം ഔണ്‍സ് സ്വര്‍ണം
റേക്കോ ദിഖിലെ ഖനി സമ്പൂര്‍ണമായ തോതില്‍ പ്രവര്‍ത്തനം തുടങ്ങിയാല്‍ ഓരോ വര്‍ഷവും രണ്ടര ലക്ഷം ഔണ്‍സ് സ്വര്‍ണം കിട്ടുമെന്നാണ് പ്രതീക്ഷ. രണ്ട് ലക്ഷം ടണ്‍ ചെമ്പും. ഇത്രയും സ്വര്‍ണവും ചെമ്പും ലഭിച്ചാല്‍ പത്ത് വര്‍ഷത്തിനകം പാകിസ്താന്‍ വികസിത രാജ്യമാകുമെന്ന് അസിം മുനീര്‍ പറയുന്നു. 2028 മുതല്‍ ഖനനം തുടങ്ങുമെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അസിം മുനീര്‍ പറയുന്നത് അടുത്ത വര്‍ഷം മുതല്‍ ലാഭം കിട്ടുമെന്നാണ്.
ബലൂചിസ്താനിലെ ചെറിയ നഗരമാണ് റേക്കോ ദിഖ്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണം, ചെമ്പ് ഖനിയാണിത്. സൗദി അറേബ്യ ഖനനത്തിന് സാമ്പത്തിക സഹായം നല്‍കാമെന്ന് ഏറ്റിരുന്നു എങ്കിലും ചര്‍ച്ച പരാജയപ്പെട്ടതിനാല്‍ കരാറിലെത്തിയില്ല. യൂറോപ്പിലെ പ്രധാന രാജ്യങ്ങളില്‍ നിന്നുള്ള സാമ്പത്തിക സഹായവും അമേരിക്കയുടെ സഹായവുമാണ് ഇപ്പോള്‍ പാക് സേനാ മേധാവി മോഹിക്കുന്നത്. ഇതിന്റെ നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
2.5 ലക്ഷം ഔണ്‍സ് സ്വര്‍ണം
റേക്കോ ദിഖിലെ ഖനി സമ്പൂര്‍ണമായ തോതില്‍ പ്രവര്‍ത്തനം തുടങ്ങിയാല്‍ ഓരോ വര്‍ഷവും രണ്ടര ലക്ഷം ഔണ്‍സ് സ്വര്‍ണം കിട്ടുമെന്നാണ് പ്രതീക്ഷ. രണ്ട് ലക്ഷം ടണ്‍ ചെമ്പും. ഇത്രയും സ്വര്‍ണവും ചെമ്പും ലഭിച്ചാല്‍ പത്ത് വര്‍ഷത്തിനകം പാകിസ്താന്‍ വികസിത രാജ്യമാകുമെന്ന് അസിം മുനീര്‍ പറയുന്നു. 2028 മുതല്‍ ഖനനം തുടങ്ങുമെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അസിം മുനീര്‍ പറയുന്നത് അടുത്ത വര്‍ഷം മുതല്‍ ലാഭം കിട്ടുമെന്നാണ്.പാകിസ്താന്റെ സേനാ മേധാവി പറയുന്നത് പോലെ അത്ര എളുപ്പമല്ല ബലൂചിസ്താനിലെ ഖനനം. പാകിസ്താന്റെ ഭരണകൂടത്തോടും സൈനികരോടും കടുത്ത അമര്‍ഷമുള്ള ജനങ്ങളാണ് ഇവിടെയുള്ളവരില്‍ വലിയൊരു വിഭാഗം. ആറ് കോടി ബലൂച് ജനത നിങ്ങള്‍ക്ക് എതിരാണ് എന്ന് മേഖലയിലെ പ്രമുഖ വ്യക്തിയായ മിര്‍ യാര്‍ ബലൂച് പറഞ്ഞു.
ബലൂചിസ്താനിലെ ധാതു സമ്പത്ത് ബലൂച് ജനതയുടേതും ബലൂചിസ്താന്റെതുമാണ്. അല്ലാതെ പാകിസ്താന്റേതല്ല. പാകിസ്താന്‍ നിലവില്‍ വന്നിട്ട് 77 വര്‍ഷമേ ആയിട്ടുള്ളൂ. എന്നാല്‍ ബലൂച് രാജ്യം ആയിരക്കണക്കിന് വര്‍ഷം മുമ്പുള്ളതാണ്. ഇക്കാര്യം ഓര്‍ത്തുവേണം ബലൂചിസ്താനില്‍ ഇടപെടുന്നതെന്നും മിര്‍ യാര്‍ ബലൂച് പറഞ്ഞു. അടുത്തിടെ പാക് സൈനികര്‍ക്ക് നേരെ ശക്തമായ ആക്രമണം നടന്ന പ്രവിശ്യ കൂടിയാണ് ബലൂചിസ്താന്‍.
അമേരിക്കയെ സംബന്ധിച്ചടത്തോളം അപൂര്‍വ ധാതുക്കള്‍ ഒഴിച്ചുകൂടാന്‍ സാധിക്കാത്തതാണ്. ഇവ വിപണിയില്‍ എത്തിച്ചിരുന്ന പ്രധാന രാജ്യം ചൈനയായിരുന്നു. അടുത്തിടെ ചൈന ഇതിന് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ അമേരിക്ക പ്രതിസന്ധിയിലായി. ഈ വേളയിലാണ് പാകിസ്താന്റെ സൈനിക മേധാവി ബലൂചിസ്താനിലെ അപൂര്‍വ ധാതുക്കള്‍ ഖനനം ചെയ്യാന്‍ ഒരുങ്ങുന്നത്. അമേരിക്ക പാകിസ്താനുമായി അടുക്കാന്‍ കാരണവും ഇതുതന്നെയാണത്രെ. ചൈനയില്‍ നിന്നുള്ള വരവ് കുറഞ്ഞതോടെ അപൂര്‍വ ധാതുക്കള്‍ ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ.